ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ യുവതിയെ ജോലി സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
തൃശൂർ: പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ യുവതിയെ ജോലി സ്ഥലത്തിനോട് ചേർന്നുള്ള മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തിരുവാങ്കുളം ഇരുമ്പനം സ്വദേശിനി ചക്കപ്പറമ്പിൽ സന്തോഷിൻ്റെ മകൾ സാന്ദ്ര സന്തോഷ് (29) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം സഹപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വടക്കേക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ സാന്ദ്ര പങ്കെടുക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് സമീപത്തെ…

