Headlines

kerala14.in

മുറ്റത്ത് കളിച്ച കുഞ്ഞിനെ കടിച്ചു കീറി തെരുവുനായ, രക്ഷിക്കാൻ ഓടിയ അമ്മൂമ്മയ്ക്കും ഗുരുതര പരിക്ക്

       പത്തനാപുരം : പട്ടാഴി കന്നിമേല്‍ വാർഡില്‍ തെരുവുനായയുടെ ആക്രമണത്തില്‍ ചെറുമകനും അമ്മൂമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ശനിയാഴ്ച രാവിലെ ഒമ്പതോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടു നിന്ന കന്നിമേല്‍ മാവിള ഉന്നതിയില്‍ മാവിള വീട്ടില്‍ പ്രശാന്ത് – അഞ്ജന ദമ്പതികളുടെ മകൻ ദർശിത് (മൂന്ന്), അമ്മൂമ്മ ശോഭന (52) എന്നിവരെയാണ് നായ ആക്രമിച്ചത്. ദർശിതിന്റെ മുഖത്ത് നായ കടിക്കുന്നത് കണ്ട് ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മൂമ്മയ്ക്ക് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പാരിപ്പള്ളി മെഡിക്കല്‍…

Read More

കാണാതായ ആളുടെ മൃതദേഹം ദേഹത്ത് കരിങ്കല്ല് കെട്ടിയ നിലയില്‍ പാറമടയില്‍ കണ്ടെത്തി

   കോതമംഗലം: ഓടക്കാലി, അശമന്നൂർ തലപ്പുഞ്ചയില്‍ നിന്ന് അഞ്ചു ദിവസം മുൻപു കാണാതായ ആളെ വീടിനടുത്തുള്ള പാറമടയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അശമന്നൂർ തലപ്പുഞ്ച വെട്ടുവേലിക്കുടി വി.വി. പൗലോസിന്‍റെ (71) മൃതദേഹമാണ് കണ്ടെത്തിയത്. സെപ്റ്റംബർ 30 മുതല്‍ ഇദ്ദേഹത്തെ കാണാതായെന്ന് മകൻ കുറുപ്പംപടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണ് വീട്ടില്‍ നിന്ന് 150 മീറ്റർ അകലെയുള്ള പാറമടയിലെ വെള്ളത്തില്‍ ശനിയാഴ്ച മകൻ എബി മൃതദേഹം കണ്ടത്. ദേഹത്ത് കരിങ്കല്ല് കെട്ടിയ നിലയിലായിരുന്നു….

Read More

പൊലീസ് ഉദ്യോഗസ്ഥനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: പൊലീസ് ഉദ്യോഗസ്ഥനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രണദേവിനെയാണ് ഉളിയക്കോവിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളും മറ്റ് സാഹചര്യങ്ങളും പരിശോധിച്ച ശേഷമാകും മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുക.

Read More

ജനാധിപത്യ സംരക്ഷണത്തിന് പ്രതിരോധം തീർക്കുക;
വെൽഫെയർ പാർട്ടി

മുവാറ്റുപുഴ :ജനാധിപത്യം അട്ടിമറിക്കുന്ന ഭരണഘടനാ മൂല്യങ്ങൾ കാറ്റിൽ പറത്തുന്ന കേന്ദ്ര ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നിലപാടുകൾക്കെതിരെ പ്രതിരോധം തീർത്തുകൊണ്ട് വെൽഫെയർ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് വെൽഫെയർ പാർട്ടി മുവാറ്റുപുഴ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന കമ്മിറ്റി അംഗം എം. കെ. അസ് ലം പറഞ്ഞു. ജനാധിപത്യ ത്തെ കൊലക്ക് കൊടുക്കാൻ മോഡി ഭരണകൂടം ഏല്പിച്ചിരിക്കുന്ന ആരാച്ചാ രാണ് ഗ്യാനേഷ് കുമാറെന്നും അദ്ദേഹം പറഞ്ഞു. മുവാറ്റുപുഴ റോയൽ ഹാളിൽ നടന്ന മണ്ഡലം സമ്മേളനത്തിൽ പ്രസിഡണ്ട്‌ നജീബ് വി….

Read More

തിരുവനന്തപുരത്ത് കാപ്പാക്കേസ് പ്രതി എംഡിഎംഎയുമായി പിടിയില്‍

തിരുവനന്തപുരം: കാപ്പാക്കേസ് പ്രതി എംഡിഎംഎയുമായി എക്സൈസ് സംഘത്തിന്റെ പിടിയില്‍. പുള്ളിക്കോണം ആറ്റരികത്തു വീട്ടില്‍ ആർ രാഹുല്‍ (32) ആണ് നെടുമങ്ങാട് എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്. രാഹുലില്‍ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പനക്കോട്, പുള്ളിക്കോണം മേഖലകളില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നന്ദു തേജസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read More

കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ 13കാരൻ മുങ്ങി മരിച്ചു

കോഴിക്കോട്: ചാത്തമംഗലം ചെറുപുഴയിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് (13) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സനുവും സുഹൃത്തും കടവിൽ കുളിക്കാനായി ഇറങ്ങിയത്. ഇരുവരും പുഴയിലെ ഒഴുക്കിൽപ്പെടുന്നത് സമീപത്തുണ്ടായിരുന്ന അതിഥി തൊഴിലാളികളുടെ ശ്രദ്ധയിൽപെടുകയായിരുന്നു. പിന്നീട് മുക്കം ഫയർഫോഴ്സിൽ ഇവർ വിവരമറിയിക്കുകയും ഇരുവരെയും കരയിലേക്ക് എത്തിക്കുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് എത്തിച്ചെങ്കിലും സനുവിന്റെ ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന ഒരു കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

Read More

അയൽവാസിയായ സ്ത്രീക്കുനേരെ എയർപിസ്റ്റൾ ഉപയോഗിച്ച് വെടിവയ്പ്; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വെള്ളയിൽ അയൽവാസിയായ സ്ത്രീയ്ക്കുനേരെ യുവാവ് എയർപിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തു. ഞായറാഴ്ച രാവിലെ വെള്ളയിൽ ബിജി റോഡിന് സമീപമാണ് സംഭവം. വെള്ളയിൽ സ്വദേശി ഷിംജിത്ത് (40) ആണ് അയൽവാസിയായ ചെട്ടിത്തോപ്പ് പറമ്പ് സ്വദേശിനി പുഷ്പലത (59)യ്ക്ക് നേരെ വെടിയുതിർത്തത്. വയറിന് വെടിയേറ്റ പുഷ്പലതയെ ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ഷിംജിത്തിനെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിർത്തി തർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ പുഷ്പലതയും ഷിംജിത്തും…

Read More

കുണ്ടറയിൽ മധ്യവയസ്കന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ

കൊല്ലം: കുണ്ടറയിൽ വെള്ളിമൺ സ്വദേശി രാജുവിന്റെ (56) മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഭാര്യ ലേഖ മേരിയാണ് രാജുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ലേഖ മേരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ രാജു വീട്ടിൽ കുഴഞ്ഞുവീണതായി വരുത്തിത്തീർക്കാനാണ് ലേഖ മേരി ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരുടെ സഹായത്തോടെ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് രാജുവിന്റെ കഴുത്ത് മുറുകിയതാണ് മരണകാരണമെന്ന് വ്യക്തമായത്. തുടർന്ന് കുണ്ടറ പൊലീസ് ലേഖ മേരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു….

Read More

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റി; വി ചെന്താമരാക്ഷൻ സെക്രട്ടറി

പാലക്കാട്: വ്യക്തിപരമായ വിഷയങ്ങള്‍ കാരണം സ്ഥാനമൊഴിയുന്നതായി സുരേഷ് ബാബു പാര്‍ട്ടിയെ അറിയിച്ചുവെന്നും പകരം തന്നെ പാര്‍ട്ടി ചുമതലപ്പെടുത്തിയെന്നും സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷന്‍ സുരേഷ് ബാബുവിന്റെ ആവശ്യ പ്രകാരമാണ് തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് വ്യക്തിപരമായ ചില കാര്യങ്ങളുണ്ടെന്നും അതിനാലാണ് മാറുന്നതെന്നും ഇ എൻ സുരേഷ് ബാബുവും പ്രതികരിച്ചു. ചെന്താമരാക്ഷന്‍ തന്നെക്കാളും പ്രബലമായ ജില്ലാ സെക്രട്ടറിയായി മാറുന്ന കാഴ്ച ഭാവിയില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ബാബുവിന് വ്യക്തിപരമായി ചില അസൗകര്യങ്ങളുള്ളതിനാല്‍ ജില്ലാ…

Read More

ഗ്യാനേഷ് കുമാറിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ പിഡബ്ല്യൂഡി സെക്രട്ടറിയായിരുന്നപ്പോള്‍ നടത്തിയ അഴിമതികളില്‍ പരാതി ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരാതി ലഭിച്ചത് ഇന്നലെയാണെന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രഥമ ദൃഷ്ട്യ ബോധ്യപ്പെട്ടു. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാണ് നടപടിയെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ലീസീബീന്‍ നിരവധി പരാതികള്‍ ഉന്നയിച്ചു. രണ്ട് ആത്മഹത്യ കുറിപ്പുകള്‍ ഉണ്ടായിരുന്നു. ഒരു കുറിപ്പില്‍ വ്യക്തമായി ഗ്യാനേഷ് കുമാറിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്ന് രമേശ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial