Headlines

kerala14.in

പെറ്റിയടച്ചില്ലെങ്കിൽ
വണ്ടി പിടിച്ചെടുക്കാം
സുപ്രീംകോടതി

            ന്യൂഡൽഹി: ട്രാഫിക് പെറ്റിത്തുക അടയ്ക്കാത്തവരുടെ വാഹനം പിടിച്ചെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. അടയ്ക്കും വരെ വാഹനവുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനം ഉപയോഗിക്കാൻ അനുവദിക്കരുതെന്നും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാത്പര്യഹർജിയിന്മേൽ ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ആർ.സി പുതുക്കൽ, വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം തുടങ്ങിയവ തടയണം. ഫിറ്റ്‌നെസ്, പി.യു.സി സർട്ടിഫിക്കറ്റ് നൽകരുത്. പരിവാഹൻ പോർട്ടലിൽ ഇത്തരം വാഹനങ്ങളെ കരിമ്പട്ടികയിൽപെടുത്തണം. ഇ ചെലാൻ ഇനത്തിൽ രാജ്യത്ത് 23,000 കോടി പിരിച്ചെടുക്കാനുണ്ടെന്ന് ഹർജിക്കാർ അറിയിച്ചത് കോടതി…

Read More

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ തൽക്കാലം ധൃതിപിടിച്ച തീരുമാനമെടുക്കേണ്ടതില്ലെന്ന നിലപാടിൽ യുഡിഎഫ് സർക്കാർ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ തൽക്കാലം ധൃതിപിടിച്ച തീരുമാനമെടുക്കേണ്ടതില്ലെന്ന നിലപാടിൽ യുഡിഎഫ് സർക്കാർ. കഴിഞ്ഞ എൽഡിഎഫ് സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട് ഒപ്പുവച്ച ധാരണാപത്രത്തിൽനിന്ന് നേരിട്ട് പിൻമാറാൻ കഴിയാത്ത സാഹചര്യത്തിൽ, സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിക്കുന്ന വ്യവസ്ഥകളോടെ പദ്ധതി നടപ്പാക്കണമെന്നായിരുന്നു യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ സ്വീകരിച്ച നിലപാട്. ഇതുസംബന്ധിച്ച് പഠിച്ച് ശുപാർശ നൽകാൻ നിയോഗിച്ച നാലംഗ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് സമർപ്പിക്കുന്ന നടപടിയാണ് നിലവിൽ മരവിപ്പിച്ചിരിക്കുന്നത്. മുസ്‌ലിം ലീഗ് ഉൾപ്പെടെ മുന്നണിയിലെ ചില ഘടകകക്ഷികളിൽ പദ്ധതിക്കെതിരെ എതിർപ്പ് തുടരുന്ന…

Read More

കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു; പൈപ്പ് തകര്‍ത്ത് തെളിവ് കണ്ടെത്തി വിജിലൻസ്, ഹെല്‍ത്ത് ഇൻസ്പെക്ടര്‍ പിടിയില്‍

മലപ്പുറം: പുതിയതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭാ ലൈസൻസ് അനുവദിക്കുന്നതിന് 10,000 കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ തിരൂരങ്ങാടി നഗരസഭയിലെ പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടർ പിടിയില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ശ്രീജി എസ് ആണ് വിജിലൻസിന്റെ ട്രാപ്പ് ഓപ്പറേഷനില്‍ പിടിയിലായത്. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടിയത്. ഹെല്‍ത്ത് ഇൻസ്പെക്ടർ വാടകയ്ക്ക് താമസിച്ചിരുന്ന ബഹുനില കെട്ടിടത്തിലെ റൂമില്‍ എത്തി പണം കൈമാറണമെന്നായിരുന്നു പരാതിക്കാരിയോട് ആവശ്യപ്പെട്ടിരുന്നത്. വിജിലൻസ് നിർദ്ദേശ പ്രകാരം പണം കൈമാറിയ ശേഷം പരാതിക്കാരി റൂമില്‍ നിന്നും…

Read More

ചക്കരക്കല്ലിൽ സിപിഎം പ്രവർത്തകനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; ഒന്നാം പ്രതിക്ക് 29.5 വര്‍ഷം തടവും പിഴയും

കണ്ണൂര്‍: കണ്ണൂർ ചക്കരക്കല്ലിൽ സിപിഎം പ്രവര്‍ത്തകനെ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. കേസിലെ ഒന്നാം പ്രതിക്ക് 29.5 വര്‍ഷം തടവും 1,35,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. രണ്ട് മുതല്‍ അഞ്ച് വരെ പ്രതികള്‍ക്ക് പതിമൂന്നര വര്‍ഷം തടവും 75000 രൂപ പിയും കോടതി വിധിച്ചു. സിപിഎം പ്രവര്‍ത്തകാണാതായ സമേഷിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതികളുടെ ശിക്ഷാ വിധി വന്നിരിക്കുന്നത്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ്…

Read More

ലോകത്ത് നൂറിൽ താഴെ ആളുകൾക്ക് വരുന്ന അപൂർവ രോഗം! 9 വയസ്സുകാരിയുടെ വയറ്റിൽ നിന്നു പുറത്തെടുത്തത് ഒരു കിലോ തലമുടി

           നെയ്യാറ്റിൻകര : മാനസിക സമ്മർദം മൂലമുള്ള അപൂർവ മാനസികാവസ്ഥയെത്തുടർന്ന് സ്വന്തം തലമുടി വിഴുങ്ങിയ ഒൻപത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് ഒരു കിലോഗ്രാം വരുന്ന തലമുടിക്കെട്ട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. നെയ്യാറ്റിൻകര സ്വദേശിയായ പെൺകുട്ടിക്കാണ് നിംസ് മെഡിസിറ്റിയിൽ വെച്ച് അപൂർവമായ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം പെൺകുട്ടി സുഖം പ്രാപിച്ചു വരുന്നു. തുടർച്ചയായ വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടിയെ ബാധിച്ചിരിക്കുന്നത് ലോകത്തിൽ നൂറിൽ താഴെ ആളുകളിൽ മാത്രം…

Read More

രണ്ട് മലയാളി നഴ്സുമാരുള്‍പ്പടെ അ‍ഞ്ചുപേര്‍ സൗദിയില്‍ വാഹനാപകടത്തിൽ മരിച്ചു

          സൗദി അറേബ്യയിൽ വാഹനാപകടത്തില്‍ രണ്ടു മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യൻ നഴ്സുമാരും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്സിമോൾ മാത്യു(36), കോട്ടയം കുറുമുള്ളൂർ ആനച്ചേരി അഞ്ചാകുന്നേല്‍ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. തീർത്ഥാടന കേന്ദ്രമായ മക്കയിൽ ജോലി ചെയ്യുന്നവരാണ് മരിച്ച നേഴ്സുമാർ. അവധിദിവസമായ ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം ഷോപ്പിംഗിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സൗദിയിലെ തായിഫ്-റാനിയ റോഡിൽ വച്ചായിരുന്നു സംഭവം. റാനിയയിൽ നിന്ന് 40 കിലോമീറ്റർ അകലെവെച്ച്…

Read More

ഫൈനലിൽ പാകിസ്ഥാനെ വീഴ്ത്തി; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം

          ശനിയാഴ്ച നടന്ന ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് തുടർച്ചയായ രണ്ടാം സ്വർണ മെഡൽ സ്വന്തമാക്കി ഇന്ത്യ. ബാറ്റിംഗിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ശേഷം, ഇന്ത്യൻ ബോളർമാർ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച തുടക്കം നൽകി. എന്നാൽ 96 റൺസ് എടുത്ത ഹസൻ നവാസ് പാകിസ്ഥാനെ ടീമിനെ തിരിച്ചുകൊണ്ടുവന്നു. എങ്കിലും, കളി കൈവിട്ടുപോകാതെ പതറാതെ പന്തെറിഞ്ഞ ഇന്ത്യൻ ബോളർമാർ,  212 ഭീമാകാരമായ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാനെ 20 ഓവറിൽ 6…

Read More

ബിജെപിയ്ക്ക് തിരിച്ചടി; കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ

         തിരുവനന്തപുരം: ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലറാണ്. സ്ഥാനം രാജിവെക്കുന്നത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നാണ് ശ്രീലേഖ നൽകിയ ഔദ്യോഗിക വിശദീകരണം. ആർ ശ്രീലേഖയുടെ രാജി ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മേയർ സ്ഥാനാർഥിയാക്കി തന്നെ ചിത്രീകരിച്ച ശേഷം ഒഴിവാക്കിയതിൽ അടക്കം ശ്രീലേഖ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കോൺസിലറുടെ ഭാഗത്ത് നിന്നുണ്ടാകേണ്ട കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ലെന്ന് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. പല കാര്യങ്ങൾക്കും തൊട്ടടുത്ത വാർഡിലെ കൗൺസിലറായ തന്നെയാണ്…

Read More

ബിജെപി നേതൃത്വത്തെ സാമൂഹികമാധ്യമം വഴി ചോദ്യം ചെയ്തു; ബിജെപി പ്രവർത്തകനെ നേതാക്കൾ മർദിച്ചെന്ന് പരാതി

തൃശ്ശൂർ: ബിജെപി പാർട്ടിയുടെ നേതൃത്വത്തെ സാമൂഹികമാധ്യമം വഴി ചോദ്യം ചെയ്തതിന് ബിജെപി പ്രവർത്തകനെ നേതാക്കൾ മർദിച്ചെന്ന് പരാതി. എകെപി ജംഗ്ഷൻ സ്വദേശി ബൈജു കൃഷ്ണദാസി(49)നാണ് മർദനമേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് എഴരയോടെ ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിൻ്റെ മുന്നിലുള്ള ഹോട്ടലിൽ വെച്ചാണ് സംഭവം. ഹോട്ടലിലേക്ക് എത്തിയ നേതാക്കൾ മർദിച്ചെന്നും ഇവിടെയുണ്ടായിരുന്ന കുപ്പി എടുത്ത് തലയ്ക്കടിച്ചെന്നുമാണ് പരാതി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പാർട്ടി നേതൃത്വം പ്രതികരിച്ചു

Read More

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അപകടകരമായ ഡ്രൈവിങ്ങിന് കടിഞ്ഞാൺ; മദ്യപിച്ച് വാഹനമോടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്

കൊച്ചി: നഗരത്തിലെ സ്വകാര്യ ബസുകളുടെ അപകടകരമായ ഡ്രൈവിങ്ങിന് കടിഞ്ഞാണിടാൻ പരിശോധന ശക്തമാക്കി പൊലീസ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിന് 71 കേസുകളും രജിസ്റ്റർ ചെയ്തു. തുടർച്ചയായി ഹോൺ മുഴക്കിയതടക്കമുള്ള നിയമലംഘനങ്ങൾക്ക് 1,891 പെറ്റി കേസുകളും ചുമത്തി. സ്വകാര്യ ബസുകളുടെ അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, മറ്റ് ഗതാഗത നിയമലംഘനങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി കൊച്ചി സിറ്റി പരിധിയിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial