Headlines

kerala14.in

പ്രണയം നിരസിച്ചതിന്റെ വൈരാഗ്യത്തിൽ 17 വയസുകാരിയെ കത്തികൊണ്ട് ആക്രമിച്ച പ്രതി അറസ്റ്റിൽ

മാള : പ്രണയം നിരസിച്ചതിന്റെ വൈരാഗ്യത്തിൽ മാള ഹോളി ഗ്രേസ് കോളേജിലെ വിദ്യാർത്ഥിയായ  17 വയസുള്ള പെൺകുട്ടിയെ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ മാള പോലീസ് അറസ്റ്റ് ചെയ്തു. പാറക്കടവ് സ്വദേശി ചിറയത്ത് വീട്ടിൽ നിരഞ്ജ് സി മോഹൻ (23) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കും. 2026 സെപ്റ്റംബർ 30-ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം. പെൺകുട്ടി പഠിക്കുന്ന മാള ഹോളി ഗ്രേസ് കോളേജ് ക്യാമ്പസിലേക്ക് അതിക്രമിച്ച് കയറിയ പ്രതി പെൺകുട്ടിയെ…

Read More

ഇ-ചലാൻ പിഴ അടച്ചില്ലെങ്കിൽ വാഹന സേവനങ്ങൾ മരവിപ്പിക്കണം; നിർദേശവുമായി സുപ്രീംകോടതി

ന്യുഡൽഹി: പെൻഡിങ് ആയി കിടക്കുന്ന ഇ-ചലാനുകൾ അടച്ചില്ലെങ്കിൽ വാഹന സംബന്ധമായ സേവനങ്ങൾ മരവിപ്പിക്കണമെന്ന് സുപ്രീംകോടതി. രജിസ്ട്രേഷൻ പുതുക്കൽ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പിയുസി, ഉടമസ്ഥാവകാശ കൈമാറ്റം, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ തുടങ്ങിയ സേവനങ്ങൾ പിഴ അടക്കാത്തവർക്ക് നൽകരുതെന്നാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം. പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ പരിവാഹൻ പോർട്ടലിൽ ബ്ലാക്ക്ലിസ്റ്റ് ചെയ്യണം, വിൽപനയും കൈമാറ്റവും തടയണമെന്നും കോടതി പറഞ്ഞു. രാജ്യത്ത് ഏകദേശം 49,194 കോടി രൂപയുടെ ഇ-ചലാൻ പിഴ കുടിശ്ശികയുണ്ടെന്നും ഇതിൽ…

Read More

തിരുവനന്തപുരത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ തിരുവനന്തപുരത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ചയാണ് സംഭവം. നെയ്യാറ്റിൻകര കുന്നത്തുകാലിൽ പരശുവയ്ക്കൽ സ്വദേശി വിൻസെന്‍റ് ആണ് മരിച്ചത്. പരശുവയ്ക്കൽ സ്വദേശി അജേഷ്, ആടുമൻകാവ് സ്വദേശി ദാസയ്യൻ എന്നിവർക്കാണ് പരുക്കേറ്റത്. കുന്നത്തുകാലിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കവേയാണ് ഇവർക്ക് മിന്നലേറ്റത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

തൃശ്ശൂരിലെ ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; 4 പേർ അറസ്റ്റിൽ

തൃശ്ശൂർ: തൃശ്ശൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് യുവതിയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. നിലമ്പൂർ സ്വദേശിനിയാണ് ആക്രമിക്കപ്പെട്ടത്. യുവതിയുടെ കാമുകന്റെ ഭാര്യ നൽകിയ ക്വട്ടേഷനിലാണ് സംഘം യുവതിയെയും കാമുകനെയും തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. സംഭവത്തിൽ ക്വട്ടേഷൻ നൽകിയ യുവതിയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂർ സ്വദേശിയായ യുവാവും നിലമ്പൂർ സ്വദേശിനിയായ യുവതിയും പ്രണയത്തിലായിരുന്നു. നാലുദിവസം മുമ്പ് ഇരുവരും തൃശ്ശൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്തിരുന്നു. ഇവരുടെ താമസസ്ഥലം മനസ്സിലാക്കിയ യുവാവിന്റെ ഭാര്യയാണ് തമിഴ്നാട്ടിൽ…

Read More

മുഖ്യമന്ത്രിക്കെതിരെ അടൂർ പ്രകാശ്; യുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല

തിരുവനന്തപുരം: യുഡിഎഫ് നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി മുന്നണി കൺവീനറും എംപിയുമായ അടൂർ പ്രകാശ്. മുന്നണിയുടെ യോഗം അടുത്തകാലത്തൊന്നും ചേർന്നിട്ടില്ലെന്നും പല കാര്യങ്ങളിലും ചർച്ചയും ആലോചനയും ഇല്ലാതെയാണ് തീരുമാനങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ചില സ്ഥലങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും വലിയ പരിക്കില്ലാതെ യുഡിഎഫ് 18 സീറ്റുകൾ നേടിയെന്ന് അടൂർ പ്രകാശ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ഏകോപനക്കുറവുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കേണ്ടത് കൺവീനറുടെ ചുമതലയാണെങ്കിലും ചെയർമാന്റെ അനുമതിയോടെയാണ് യോഗം വിളിക്കേണ്ടതെന്ന് അടൂർ പ്രകാശ്…

Read More

റേഷൻ കാർഡുകൾ മരവിപ്പിക്കൽ: 18 ലക്ഷം പേർ പുറത്താകും

തിരുവനന്തപുരം: തുടർച്ചയായി ആറുമാസം റേഷൻ വാങ്ങാത്ത ആറുലക്ഷത്തോളം കുടുംബങ്ങളുടെ കാർഡ്‌ വെട്ടാനുള്ള നീക്കം 18 ലക്ഷത്തോളം പേർക്ക്‌ തിരിച്ചടിയാകും. റേഷൻ പട്ടികയിൽനിന്ന്‌ പുറത്താകുന്നതിനൊപ്പം സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾക്കുള്ള അർഹതയെയും ബാധിച്ചേക്കും. ഒക്‌ടോബർ ഒന്നുമുതൽ നടപ്പാക്കാനാണ്‌ കേന്ദ്രസർക്കാർ നൽകിയ നിർദേശം. തുടർച്ചയായി ആറുമാസം റേഷൻ വാങ്ങാത്തവരെയാണ്‌ കാർഡിൽനിന്ന്‌ നീക്കാനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയതെങ്കിലും താൽക്കാലികമായി നാട്ടിൽനിന്ന്‌ മാറിനിൽക്കുന്നവരും ഇതിലുണ്ടാകാം. മുൻഗണനാ കാർഡുകളായ മഞ്ഞ, പിങ്ക്‌ കാർഡുകളുമായി ബന്ധപ്പെട്ടാണ്‌ കേന്ദ്ര നിർദേശം. വെള്ള‍, നീല കാർഡുകളിൽ സംസ്ഥാനത്തിന്‌ തീരുമാനമെടുക്കാം. കേന്ദ്ര സർക്കാർ…

Read More

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന് സസ്പെൻഷൻ

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജനെ സസ്പെൻഡ് ചെയ്‌തു. വിജിലൻസ് റെയ്ഡിൽ 2.89 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിജിലൻസ് ശുപാർശയെ തുടർന്നാണ് നടപടി. എറണാകുളത്തെ രണ്ട് വസതികളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ 14 ലക്ഷം രൂപയും സ്വർണവും രേഖകളിൽ കാണിക്കാത്ത തുകയും വിജിലൻസ് പിടിച്ചെടുത്തിരുന്നു. കൈക്കൂലിയിലൂടെയാണ് ഉദ്യോഗസ്ഥ ഇത്രയും തുക സമ്പാദിച്ചത് എന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം. 10 വർഷത്തിനിടെ…

Read More

വയോധികയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച കേസിൽ കൊച്ചുമകൾ അറസ്റ്റിൽ

കൊല്ലം ചടയമംഗലത്ത് വയോധികയുടെ മേൽ തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ ചെറുമകൾ അറസ്റ്റിൽ. ആയൂർ സ്വദേശി അമൃത (18) യാണ് ചടയമംഗലം പൊലീസിൻ്റെ പിടിയിലായത്. അമ്മ പറഞ്ഞതിനാലാണ് തിളച്ച വെള്ളം ഒഴിച്ചതെന്ന് അമൃത മൊഴി നൽകി. അമ്മ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി (37) ഇപ്പോഴും ഒളിവിലാണ്. ഹണി ട്രാപ് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് അശ്വതി അച്ചു സ്വത്തുതർക്കത്തെ തുടർന്നായിരുന്നു വയോധികയോടുള്ള ക്രൂരത. ഈ മാസം 26നാണ് ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്ക് (61) പൊള്ളലേറ്റത്….

Read More

നാളെ എസ് എഫ് ഐ പഠിപ്പ് മുടക്ക്

യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിൽ പൊലീസ് കയറി വിദ്യാർഥികളെ മർദിച്ചെന്നാരോപിച്ച് നാളെ (ഒക്ടോബർ 1) സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് എസ്.എഫ്.ഐ ആഹ്വാനം ചെയ്തു.പൊലീസിന്റെയും യൂത്ത് കോൺഗ്രസ്–കെ.എസ്.യു പ്രവർത്തകരുടെയും നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്കും നാളെ എസ്.എഫ്.ഐ മാർച്ച് നടത്തും. വൈകിട്ട് അഞ്ചിന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.തിരുവനന്തപുരത്തെ സംഭവങ്ങളിൽ പ്രതിഷേധിച്ച് കോഴിക്കോട് മാവൂർ റോഡിൽ ഡി.വൈ.എഫ്.ഐ ഉടൻ പ്രതിഷേധ പ്രകടനം നടത്തും. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘർഷത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പ്രതിഷേധം വ്യാപിക്കുകയാണ്

Read More

വഖഫ് ബോര്‍ഡ് പുനസംഘടന രണ്ടാഴ്ചയ്ക്കകം; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് സര്‍ക്കാര്‍

കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡ് പുനസംഘടന രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രാതിനിധ്യ നിര്‍ണ്ണയ നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഷിയാ, ബോറ അടക്കമുള്ള വിഭാഗങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇതിനായുള്ള രേഖകള്‍ വഖഫ് ബോര്‍ഡില്‍ നിന്ന് സര്‍ക്കാര്‍ വാങ്ങുകയും അത് പരിശോധിക്കുകയുമാണ്.വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ഒഴിവുകള്‍ നികത്തണമെന്ന് കോടതി സര്‍ക്കാരിനെ അറിയിച്ചിരുന്നു. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് സത്യവാങ്മൂലം നല്‍കണം എന്നാണ് അറിയിച്ചിരിക്കുന്നത്. നടപടിക്രമം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial