സിപിഐ മതേതര സംരക്ഷണ സംഗമം സംഘടിപ്പിച്ചു
വെമ്പായം: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സിപിഐ നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മതേതര സംരക്ഷണ സംഗമം വെമ്പായം ജംഗ്ഷനിൽ സംഘടിപ്പിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി വി രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സിപിഐ ദേശീയ കൗൺസിൽ അംഗം ജി ആർ അനിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിയെ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയും, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് പോലും മാറ്റിക്കൊണ്ട് നമ്മുടെ രാഷ്ട്രപിതാവിനോട് ബിജെപി ഗവൺമെന്റ് ഇന്നും പ്രതികാരം ചെയ്യുന്ന ഹീനമായ നിലപാടുമായിട്ടാണ് മുന്നോട്ട് പോകുന്നത്. …

