Headlines

kerala14.in

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; ഒക്ടോബർ 14ന് സെക്രട്ടേറിയറ്റ് മാർച്ച്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദർശിനി പദ്ധതി മൂലം പ്രതിസന്ധിയിലായ ബസ് മേഖലയെ സംരക്ഷിക്കുക, മിനിമം ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഉന്നയിക്കുന്നത്. സമരത്തിന്റെ ആദ്യഘട്ടമായി ഒക്ടോബർ 14ന് ബസ് ഉടമകളും കുടുംബാംഗങ്ങളും ചേർന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. തുടർന്ന് ഒക്ടോബർ അവസാനത്തോടെ നിരാഹാര സമരവും നടത്താനാണ് തീരുമാനം. ഇതിനുശേഷവും സർക്കാർ അനുകൂല…

Read More

വിദ്യാർഥികളിൽ ആത്മഹത്യാ ചിന്ത കൂടുന്നു; സുപ്രീംകോടതി സർവേ

ന്യൂഡൽഹി: വിദ്യാർഥികളുടെ ആത്മഹത്യകൾ ദിനംപ്ര തി മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ നിറയുമ്പോൾ ജീവി തം അവസാനിപ്പിക്കാനുള്ള ചിന്തയുമായി നടക്കുന്ന കൂ ടുതൽ കുട്ടികൾ രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ കാമ്പസുകളിലുണ്ടെന്ന മുന്നറിയിപ്പുമായി സുപ്രീംകോട തി നിയോഗിച്ച ദൗത്യസംഘത്തിന്റെ സർവേ. ഭാവിയെക്കുറിച്ച് അനിശ്ചിതത്വവും കൂട്ടുകാരുടെയിടയി ൽ അന്യതാബോധവും അനുഭവിക്കുന്നവരും കുറവല്ല. ദൗത്യസംഘം അന്തിമ സർവേ റിപ്പോർട്ട് ഒക്ടോബർ 31ന് സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്നാണ് കരു തുന്നത്. പഠനവുമായി ബന്ധപ്പെട്ട സമ്മർദങ്ങളും, പഠനം പൂർ ത്തിയായാൽ ജോലി കിട്ടുമോയെന്ന അനിശ്ചിതത്വവും ഇഷ്ടമുള്ള ജോലി കിട്ടാൻ…

Read More

കേരള ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുത്ത് ദുബായിലെ അല്‍ ഫുര്‍സാന്‍ ഗ്രൂപ്പ്; എട്ട് മാസത്തിനുള്ളില്‍ ക്ലബ്ബിനെ പൂര്‍ണമായും വാങ്ങും

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിനെ ദുബായ് ആസ്ഥാനമായുള്ള അല്‍ ഫുര്‍സാന്‍ ഗ്രൂപ്പ് ഏറ്റെടുത്തു. നിയമ പ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ ആണ് ഏറ്റെടുക്കല്‍ നടപടി വൈകിയതെന്ന് ബ്ലാസ്റ്റേഴ്സ് പ്രതിനിധികള്‍ അറിയിച്ചു. എട്ട് മാസത്തിനുള്ളില്‍ ക്ലബ്ബിനെ പൂര്‍ണമായും അല്‍ ഫുര്‍സാന്‍ ഗ്രൂപ്പ് വാങ്ങുമെന്നും ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികള്‍ അറിയിച്ചു. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ തുടക്കം വലിയ ആകാംക്ഷയോടെയാണ് കാണുന്നതെന്നും വലിയ കര്‍ത്തവ്യമാണെന്നും ബ്ലാസ്റ്റേഴ്സ് പ്രതിനിധികള്‍ പ്രതികരിച്ചു. വിദേശ താരങ്ങളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് പ്രതിനിധികള്‍ വ്യക്തമാക്കി….

Read More

ദിൻഷയുടെ കൊലപാതകം പ്രതി ജിത്തുവിൻ്റെ അറസ്‌റ്റ് രേഖപ്പെടുത്തി

കോഴഞ്ചേരി: പത്തനംതിട്ട കോഴഞ്ചേരിയിൽ പ്രവർത്തിക്കുന്ന മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ ദിൻഷയുടെ കൊലപാതകത്തിൽ പ്രതി ജിത്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുവതി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ സ്ഥിരീകരണം. ദിൻഷയും താനും കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്നുവെന്നും, എന്നാൽ അടുത്തിടെ ദിൻഷ ഈ പ്രയബന്ധത്തിൽ നിന്നും പിന്മാറിയെന്നും ജിത്തു പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. താൻ ചതിക്കപ്പെട്ടെന്ന തോന്നലിനെത്തുടർന്നാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതും കൃത്യം നടത്തിയതെന്നുമാണ് വിവരം. താൻ ചതിക്കപ്പെട്ടുവെന്നും, തന്റെ കുറേ പണവും നഷ്ടമായി…

Read More

കഞ്ചാവ് കടത്തിയ മൂന്ന് പേർ അറസ്‌റ്റിൽ

തൃശൂർ : കുട്ടികൾക്ക് ഉൾപ്പെടെ വിൽക്കാൻ കഞ്ചാവ് കടത്തിയ മൂന്ന് പേർ തൃശൂരിൽ പിടിയിൽ. വലപ്പാട് കോതകുളം സ്വദേശി ആദിത്യൻ (21), തവളക്കുളം സ്വദേശി സബാഹ് (19), കയ്പമംഗലം സ്വദേശി സിനാന്‍ (20) എന്നിവരെയാണ് വലപ്പാട് പോലീസും തൃശ്ശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28-ന് വൈകീട്ട് 6:30-ഓടെ വലപ്പാട് കഴിമ്പ്രം തവളക്കുളം എസ്.എന്‍. സെന്‍റെറിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതികളെ 36.15 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്‍റര്‍സെപ്റ്റര്‍ ബുള്ളറ്റ്,…

Read More

രാവണൻ്റെ ജീവിതത്തിന് അരങ്ങൊരുക്കി അനശ്വര

കൊല്ലം :അനശ്വരയുടെ സുവർണ്ണജൂബിലി നാടകമായ രാവണൻ്റെ ഉദ്ഘാടനം നടന്നു.കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സി.ആർ മഹേഷ് എം.എൽ. എ ഉദ്ഘാടനം ചെയ്തു.നാടകരചയിതാവ് ഫ്രാൻസിസ് ടി.മാവേലിക്കര അധ്യക്ഷനായി. സന്ധ്യരാജേന്ദ്രൻ,ശശികുമാർ,വൽസൻ നിസരി,  രാധാകൃഷണൻ കുന്നുംപുറം തുടങ്ങിയവർ പങ്കെടുത്തു.അനശ്വരയുടെ സുവർണ്ണ ജൂബിലി നാടകമായ രാവണൻ്റെരചന നിർവ്വഹിച്ചിരിക്കുന്നത് ഫ്രാൻസിസ്. ടി. മാവേലിക്കരയാണ്. സംവിധാനം വൽസൻ നിസരി. നിർമ്മാണം അനു വാസുദേവ്, രംഗപടം ആർട്ടിസ്റ്റ് സുജാതനാണ്,ഗാനരചന രാധാകൃഷ്ണൻ കുന്നുംപുറവും സംഗീതം അഞ്ചൽ ഉദയകുമാറുമാണ്.രാമായണ കാലഘട്ടവും രാവണൻ്റെ സംഘർഷഭരിതമായ ജീവിതവുമാണ് ഈ നാടകത്തിലൂടെ അരങ്ങിൽ…

Read More

സ്കൂൾ വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

മൈസൂരു: കർണാടകയിൽ സ്കൂൾ വാഹനം ശരീരത്തിലൂടെ കയറി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ മൈസൂരു ജില്ലയിലാണ് ദാരുണമായ സംഭവം. ലതിക്‌ഷ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സ്കൂൾ ബസിൽ വരുന്ന നാലു വയസ്സുള്ള മൂത്ത സഹോദരനെ കൂട്ടിക്കൊണ്ടുവരാനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു ലതിക്‌ഷ. അമ്മ മൂത്തകുട്ടിയെ ബസിൽ നിന്ന് താഴെയിറക്കുന്നതിനിടെ വാഹനം പെട്ടെന്ന് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം. തുടർന്ന് തൊട്ടടുത്ത് നിൽക്കുകയായിരുന്ന ലതിക്‌ഷയുടെ ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു. കുട്ടിക്ക് ഗുരുതര പരിക്കേൽക്കുകയും സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെടുകയും ചെയ്തു. സംഭവത്തിൽ…

Read More

ട്രെയിൻ യാത്രക്കാരിയായ വിദ്യാർഥിനിയെ ശല്യപ്പെടുത്തി, 4 സൈനികർക്കെതിരെ പരാതി, കേസെടുത്ത്  പോലീസ്

കണ്ണൂ‍ർ: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർഥിനിയായ യുവതിയെ ശല്യപ്പെടുത്തിയ സംഭവത്തിൽ സൈനികർക്കെതിരെ കേസ്. രാജധാനി എക്സ്പ്രസിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സൈനികർ യുവതിയെ ശല്യം ചെയ്തതായാണ് പരാതി. യുവതിയും സൈനികരും ഒരേ ബോഗിയിലാരുന്നു യാത്ര ചെയ്തത്. ഇതിനിടെയാണ് ഇവരുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായത്. തുടർന്ന് യുവതി ടിടിയോട് പരാതി പറയുകയും. ടിടിഇ ഈ വിവരം പൊലീസിന് കൈമാറുകയും ചെയ്തു. പിന്നാലെ ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് സൈനികർക്കെതിരെ കേസെടുത്തു . അവധിക്ക് നാട്ടിലേക്ക് എത്തിയ…

Read More

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരൻ കിണറ്റിൽവീണു മരിച്ചു

        കോട്ടയം : കോട്ടയം പാല തിടനാട് പിണ്ണാക്കനാട്ടിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ടു വയസുകാരൻ മരിച്ചു. അലൻ-സുനീഷ ദമ്പതികളുടെ ഇളയ മകനായ ഇഹാൻ ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് വീട്ടുപറമ്പിലെ കിണറ്റിൽ കുട്ടിയെ കണ്ടെത്തിയത്. ആൾമറയില്ലാത്ത ഉയരം കുറഞ്ഞ ചുറ്റുമതിലുള്ള കിണറാണിത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. വെള്ളത്തിൽ വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക…

Read More

സഹോദരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ബസ്സിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

           കോതമംഗലം : ഭൂതത്താൻകെട്ട്- വടാട്ടുപാറ റോഡിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. കുട്ടമ്പുഴ ഉരുളൻതണ്ണി കോർപ്പേഷൻപടി പുത്തൻപുരയ്ക്കൽ ജോസ് വർഗീസ് (66), ഭാര്യ സൂസൻ (57) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10ഓടെയാണ് തുണ്ടം ജങ്ഷന് സമീപം അപകടമുണ്ടായത്. ആഞ്ഞിലിച്ചുവട് ഭാഗത്തെ വളവിൽ സ്വകാര്യ ബസും ഇവർ സഞ്ചരിച്ച സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഉടൻ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. സൂസന്റെ വടാട്ടുപാറയിലുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial