Headlines

kerala14.in

28 ദിവസത്തെ മൊബൈൽ റീചാർജ് കൊള്ളയ്ക്ക് അന്ത്യം; 30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

മൊബൈൽ റീചാർജ് രംഗത്ത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) നിർണായക ഉത്തരവ്. ഇനിമുതൽ 28 ദിവസത്തെ പ്ലാനുകൾക്ക് പകരം 30 ദിവസത്തെ (ഒരു മാസം) കാലാവധിയുള്ള പ്ലാനുകൾ നൽകണമെന്ന് ട്രായ് ടെലികോം കമ്പനികളോട് ഉത്തരവിട്ടു.പുതിയ തീരുമാനത്തോടെ വർഷത്തിൽ 12 തവണയിൽ കൂടുതൽ റീചാർജ് ചെയ്യേണ്ടി വരുന്ന വലിയ സാമ്പത്തിക ബാധ്യതയിൽ നിന്ന് ഉപഭോക്താക്കൾക്ക് മോചനം ലഭിക്കും. നിലവിലുള്ള 28 ദിവസ പ്ലാനുകൾക്ക് പകരമായി കൃത്യം 30 ദിവസ കാലാവള്ളിയുള്ള പ്ലാനുകൾ…

Read More

എസ്.ഐ.ആറില്‍ നിന്ന് പുറത്തായവര്‍ക്ക് ഇനിയും അപേക്ഷിക്കാം; സുപ്രധാന തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി:മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സുപ്രധാന തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍.എസ്.ഐ.ആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളില്‍  എസ്.ഐ.ആറില്‍ നിന്ന് പുറത്തായവര്‍ക്ക് ഇനിയും അപേക്ഷിക്കാം. എസ്.ഐ.ആറിന് ഒപ്പമുള്ള ഫോം ആറില്‍ മാറ്റമുണ്ടാകില്ലെന്നും കമ്മിഷന്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ബിഹാറും പശ്ചിമ ബംഗാളും ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും SIR ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. SIR സമയത്തോ അതിനുശേഷമോ പേര് ഉൾപ്പെടാതെ പോയ ഏതൊരാൾക്കും, യുവാക്കളും ആദ്യമായി വോട്ട് ചെയ്യുന്നവരും ഉൾപ്പെടെ, തുടർച്ചയായ…

Read More

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

          കൊച്ചി: പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ജ്വല്ലറിയിലെ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം സ്വദേശി രാഹുലാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. നഷ്ടപ്പെട്ട സ്വർണത്തിന്റെ വലിയൊരു ഭാഗം പോലീസ് കണ്ടെത്തി. സ്റ്റോക്കിൽ നിരന്തരം കുറവ് വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അസിസ്റ്റൻറ് മാനേജർക്ക് പിടിവീണത്. ഉടമകളുടെ വളരെ വിശ്വസ്തനായ ജീവനക്കാരൻ തന്നെ ജ്വല്ലറിയിലെ സ്വർണ്ണം കവർന്നു. 60 ലക്ഷത്തോളം രൂപ വിലവരുന്ന 428 ഗ്രാം സ്വർണമാണ് ഇയാൾ കൃത്രിമം കാണിച്ച് മോഷ്ടിച്ചത്….

Read More

GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

          കൊച്ചി : ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത പതിനാല് ലക്ഷം രൂപ പിടിച്ചെടുത്ത് വിജിലൻസ്. ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ ഓഫീസിലും വീട്ടിലുമായി ഇന്നലെയായിരുന്നു റെയ്ഡ്. തേവരയിലെ ജി.എസ്.ടി ജോയിന്റ് കമ്മീഷണർ ഓഫിസ്, പ്രജനിയുടെ പച്ചാളത്തെ വീടുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് രാത്രി ഒമ്പതിനാണ്. രണ്ടേമുക്കാൽ കോടി രൂപയോളം അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന പ്രാഥമികാന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണ് ഇന്നലത്തെ റെയ്ഡ് എന്ന് വിജിലൻസ് പറയുന്നു….

Read More

എംസി റോഡിൽ കിളിമാനൂരിന് സമീപം ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, രണ്ടു പേർക്ക് പരിക്ക്

            കിളിമാനൂർ : എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരൻ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. വണ്ടന്നൂർ ചെവളക്കോണം വിളയിൽ ബിപിൻ ബാബു (26) ആണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും എതിർദിശയിൽ എത്തിയ ഓട്ടോറിക്ഷയും നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിപിൻ ബാബുവിനെയും അനന്ദുവിനെയും ഉടൻ…

Read More

കെഎസ്ഇബി കേബിൾ മോഷണം; അന്തർസംസ്ഥാന സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ബദിയടുക്ക പൊലീസ്

          കാസർകോട്: എൻമകജെ ഗുണാജെയിൽ കെഎസ്ഇബിയുടെ കേബിളുകൾ മോഷ്ടിച്ച നാലംഗ സംഘം പിടിയിലായി. ബദിയടുക്ക പൊലീസാണ് പ്രതികളെ പിടികൂടിയത്. നാല് ലക്ഷത്തോളം രൂപ വിലമതിക്കുന്ന എ ബി കേബിളുകളാണ് അന്തർസംസ്ഥാന സംഘം മോഷ്ടിച്ചത്. 36 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി. അഡുക്ക സ്വദേശി നൗഷാദ് (34), ബംബ്രാണ സ്വദേശി മുഹമ്മദ് ഇ (42), ബണ്ട്വാൾ സ്വദേശികളായ മുഹമ്മദ് ഷാഹിദ് (29), നവീൻ (48) എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബർ 23ന് വൈകുന്നേരം 5 മണിക്കും സെപ്റ്റംബർ 24 രാവിലെ 9.30…

Read More

ഗ്യാനേഷ് കുമാര്‍ രാജ്യത്തെ വഞ്ചിച്ചു, രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം: ടിക്കാറാം മീണ

കൊച്ചി: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും സ്വതന്ത്ര സ്വഭാവവും തകര്‍ത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഉടന്‍ പദവിയില്‍ നിന്ന് രാജിവെക്കണമെന്ന് കേരള മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടു. ജനങ്ങളോട് മാപ്പ് പറയാന്‍ ഗ്യാനേഷ് കുമാര്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ത്ത നടപടികളാണ് ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് അദ്ദേഹം സ്വകാര്യ ടിവി ചാനലിനോട് പ്രതികരിക്കവെ കുറ്റപ്പെടുത്തി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഫോം 6ലും വോട്ടര്‍…

Read More

ടോള്‍ പ്ലാസയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു, രണ്ട് പ്രതികള്‍ പിടിയില്‍

         തിരുവനന്തപുരം : തലസ്ഥാനത്ത് ബൈക്ക് മോഷണം നടത്തിയ യുവാക്കള്‍ പിടിയില്‍. തിരുവല്ലം ടോള്‍ പ്ലാസയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന മുട്ടത്തറ സ്വദേശിയായ അബ്ദുല്‍ ഖാദറിന്‍റെ ഉടമസ്തതയില്‍ ഉള്ള പള്‍സർ ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ പൂന്തുറ സ്വദേശി സജാദ് ( 24), പനത്തുറ സ്വദേശി രാകേഷ് ( 24 ) എന്നിവരാണ് പിടിയിലായത്. ഇവർ മോഷ്ടിച്ച പള്‍സർ ബൈക്ക് വലിയവിള ഭാഗത്ത് നിന്നും കണ്ടെടുത്തു. തിരുവല്ലം എസ്‌എച്ച്‌ ഒ രജീഷും സംഘവും ചേർന്നാണ് പ്രതികളെ പിടി കൂടിയത്….

Read More

ജാമ്യത്തില്‍ ഇറങ്ങിയാല്‍ കോടതിയില്‍ ഹാജരാകില്ല, വയോധികയുടെ ഫോണ്‍ തട്ടിയെടുത്ത് മുങ്ങി, നിരവധി കേസുകളില്‍ പ്രതി അറസ്റ്റില്‍

      കിളിമാനൂർ : നിരവധി കേസുകളില്‍ പ്രതിയായ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍. തലസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുള്ള അയിലം വിഷ്ണുവി (30) നെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്. ആറ്റിങ്ങല്‍, കിളിമാനൂർ, മംഗലപുരം, കടയ്ക്കല്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, സ്നാച്ചിംഗ്, മോഷണം, റോബറി തുടങ്ങിയ കേസിലെ പ്രതിയെയാണ് കിളിമാനൂർ പൊലീസ് എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്തുള്ള വനപ്രദേശത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍, കടക്കല്‍ സ്റ്റേഷനുകളിലെ കേസുകളില്‍ ജാമ്യത്തില്‍ ഇറങ്ങി നടന്ന പ്രതി കോടതിയില്‍ ഹാജരാകാതെ നടക്കുകയും കഴിഞ്ഞവർഷം…

Read More

ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്; അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റു തീർന്നു

തിരുവനന്തപുരം: കേരളത്തിന്റെ ഭാഗ്യപരീക്ഷണ ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ച് ഇത്തവണത്തെ ഓണം ബമ്പർ. ഇന്ന് നറുക്കെടുക്കാനിരിക്കുന്ന ഓണം ബമ്പറിന്റെ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും ഇതിനകം വിറ്റുപോയി. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ജില്ല തിരിച്ചുള്ള വിൽപ്പനയിൽ പാലക്കാടാണ് മുന്നിൽ. 20,95,300 ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റത്. 10,62,000 ടിക്കറ്റുകളുമായി തൃശ്ശൂർ രണ്ടാം സ്ഥാനത്തും 8,64,100 ടിക്കറ്റുകളുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമാണ്. കാസർകോടാണ് ഏറ്റവും കുറവ് ടിക്കറ്റുകൾ വിറ്റ ജില്ല. ഇവിടെ 2,71,400 ടിക്കറ്റുകളാണ് വിറ്റത്. ശനിയാഴ്ച…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial