kerala14.in

ഉപതിരഞ്ഞെടുപ്പില്‍ ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന് ഉജ്ജ്വല വിജയം

ബങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പില്‍ ജൻ സുരാജ് പാർട്ടി (ജെ.എസ്.പി) സ്ഥാപകൻ പ്രശാന്ത് കിഷോറിന് ഉജ്ജ്വല വിജയം. സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങിയ ശേഷമുള്ള തന്റെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ തന്നെ 18,000 ത്തിലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെയാണ് പി.കെ വിജയക്കൊടി പാറിച്ചത് 1995 മുതല്‍ ബി.ജെ.പി തുടർച്ചയായി കൈവശം വെച്ചിരുന്ന ബങ്കിപ്പൂർ മണ്ഡലത്തിലാണ് പ്രശാന്ത് കിഷോറിന്റെ ചരിത്ര വിജയം. കാല്‍ നൂറ്റാണ്ടിലേറെയായി നിലനിന്നിരുന്ന ബി.ജെ.പിയുടെ കുത്തകാധിപത്യം അവസാനിപ്പിച്ച്‌ ആദ്യ മത്സരത്തില്‍ തന്നെ വിജയം നേടിയത് ജൻ സുരാജ് പാർട്ടിക്ക് സംസ്ഥാന…

Read More

സംസ്ഥാനത്ത് കാലവർഷ സാഹചര്യം നിയന്ത്രണവിധേയം: ദുരിതാശ്വാസ-പുന:രധിവാസ സഹായങ്ങൾ വർധിപ്പിച്ചു; വ്യാജവാർത്തകൾക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി

            തിരുവനന്തപുരം : സംസ്ഥാനത്തെ മിക്ക ജില്ലകളിലും കാലവർഷ സാഹചര്യം നിലവിൽ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി  വി ഡി സതീശൻ. സംസ്ഥാനത്തൊട്ടാകെ പ്രവർത്തിക്കുന്ന 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,018 പേരാണ് കഴിയുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തത്തിൽ ഇതുവരെ 15 പേർ മരണപ്പെട്ടു. 7 പേരെ കാണാതായതായും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മഴക്കെടുതിയും ദുരന്ത നിവാരണ പ്രവർത്തനങ്ങളും വിലയിരുത്താനായി ജില്ലാ കളക്ടർമാർ, ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുമായി ചേർന്ന അവലോകന യോഗത്തിനു ശേഷം …

Read More

തൃശൂരിൽ മകളെ ബസ് കയറ്റിവിട്ട ശേഷം സ്കൂട്ടറിനടുത്തേക്ക് നടന്ന സ്ത്രീ കെഎസ്ആർടിസി ബസിടിച്ച് മരിച്ചു

    തൃശ്ശൂർ : തൃശൂരിൽ മകളെ ബസ് കയറ്റിവിട്ട് സ്കൂട്ടറിനടുത്തേക്ക് നടന്നുപോയ സ്ത്രീ കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു. പുതുക്കാട് കാഞ്ഞൂർ പൊരന്തരപ്പിള്ളി വീട്ടിൽ റോയ്സന്റെ ഭാര്യ സിന്ധു (48) ആണ് മരിച്ചത്. പുതുക്കാട് സെന്ററിൽ രാവിലെ 7 മണിയോടെയായിരുന്നു അപകടം നടന്നത്. രാജഗിരി ആശുപത്രിയിൽ ജോലി ചെയ്യുന്ന മകൾ ആൻ മരിയയെ ബസ് കയറ്റിവിട്ട ശേഷം മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. കനത്ത മഴയെത്തുടർന്ന് സീജി റോഡിന് സമീപം സ്കൂട്ടർ നിർത്തിയ ശേഷം മകൾ ധരിച്ചിരുന്ന മഴക്കോട്ട് തിരികെ…

Read More

മദ്യത്തിന് കൃത്രിമ രുചിക്കൂട്ട്; ഓള്‍ഡ് മങ്ക്, ആന്റിക്വിറ്റി, റോയല്‍ ചലഞ്ച് വകഭേദങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഭക്ഷ്യസുരക്ഷ അതോറിറ്റി

ന്യൂഡല്‍ഹി: പ്രമുഖ മദ്യ ബ്രാന്‍ഡുകളായ ഓള്‍ഡ് മങ്ക്, റോയല്‍ ചലഞ്ച്, ബാഗ് പൈപ്പര്‍, ആന്റിക്വിറ്റി ബ്ലൂ എന്നിവയുടെ ചില വകഭേദങ്ങളുടെ വില്‍പ്പന ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) വിലക്കി. മാനദണ്ഡങ്ങള്‍ ലംഘിച്ച് കൃത്രിമ രുചിക്കൂട്ടുകളും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്തതായി ലാബ് പരിശോധനകളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ചതായി കണ്ടെത്തിയ പ്രമുഖ കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണ് വിലക്കിയത് യുണൈറ്റഡ് സ്പിരിറ്റ്‌സ് മധ്യപ്രദേശില്‍ നിര്‍മിക്കുന്ന ആന്റിക്വിറ്റി ബ്ലൂ വിസ്‌കി, റോയല്‍ ചലഞ്ച് വിസ്‌കി എന്നിവയുടെ ചില വകഭേദങ്ങള്‍, ഇന്‍ബ്രൂ ബിവറേജസ്…

Read More

നിലപാടില്‍ ഉറച്ച് വിസ്മയ മോഹന്‍ലാല്‍; മേജര്‍ രവിയെ തള്ളി, നമ്മുടേത് ജനാധിപത്യരാജ്യം

ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍മന്ദറിലെ വിദ്യാര്‍ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മോഹന്‍ലാലിന്റെ മകളും നടിയുമായ വിസ്മയ മോഹന്‍ലാല്‍. ജനാധിപത്യ രാജ്യത്തില്‍ ചോദ്യം ചെയ്യാനും ശബ്ദമുയര്‍ത്താനും അവകാശമുണ്ട്. നാളെ ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും ഇത്തരം നടപടികളോട് തന്റെ നിലപാട് ഇതുതന്നെയായിരിക്കുമെന്നും വിസ്മയ വ്യക്തമാക്കി. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിസ്മയ തന്റെ നിലപാട് വ്യക്തമാക്കിയത്. ‘ഞാന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചോദ്യങ്ങള്‍ ചോദിക്കാനും പറയാനുള്ളത് കേള്‍ക്കപ്പെടാനും അവകാശമുണ്ട്….

Read More

മലപ്പുറത്ത് അമ്പലക്കുളത്തിൽ നീന്തുന്നതിനിടെ ബിരുദ വിദ്യാർഥി മുങ്ങിമരിച്ചു

മഞ്ചേരിയിൽ അമ്പലക്കുളത്തിൽ നീന്തുന്നതിനിടെ ബിരുദ വിദ്യാർഥി മുങ്ങിമരിച്ചു. മഞ്ചേരി തൃക്കലങ്ങോട് കരിക്കാട് സ്വദേശി ശ്രീനിവാസന്റെ മകൻ ശ്രീഹരിയാണ് മരിച്ചത്. കരിക്കാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കുളത്തിൽ കൂട്ടുകാരോടൊപ്പം നീന്താനിറങ്ങിയപ്പോഴായിരുന്നു അപകടം.

Read More

കുർകുറെ പാക്കറ്റിനുള്ളിലെ പ്ലാസ്റ്റിക് ബോൾ വിഴുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു

കർണാടകയിലെ മൈസൂരു ജില്ലയിൽ കുർകുറെ പാക്കറ്റിനുള്ളിൽ ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ അഞ്ചുവയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു. ഹുൻസൂർ സ്വദേശിയായ മുകുന്ദ് മയൂർ ആണ് മരിച്ചത്. മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരമ്മയുടെയും ശങ്കർ നായകിന്റെയും പേരക്കുട്ടിയും സന്തോഷ്ഐശ്വര്യ ദമ്പതികളുടെ ഏകമകനുമാണ്.

Read More

ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബിൽ ഇനി നിയമം ;   അംഗീകാരം നൽകി രാഷ്ട്രപതി

ന്യൂഡൽഹി : രാജ്യത്തെ പൊതുപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നതിനായുള്ള ഭേദഗതി ബില്ലിന് (Public Examinations Prevention of Unfair Means Amendment Bill, 2026) രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. കഴിഞ്ഞ ആഴ്ച പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമം നിലവിൽ വന്നു. നീറ്റ് (NEET) ഉൾപ്പെടെയുള്ള മത്സരപരീക്ഷകളിൽ ഉയർന്ന ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളെയും രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെയും തുടർന്നാണ് കേന്ദ്ര സർക്കാർ നിയമത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത്….

Read More

ഭൂമി തരംമാറ്റത്തിന് കൈക്കൂലി; വില്ലേജ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍

        തിരുവനന്തപുരം: ഭൂമി തരംമാറ്റി നല്‍കാന്‍ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റിനെ പിടികൂടി വിജിലന്‍സ്. 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് നെടുമങ്ങാട് സ്വദേശിയായ മുട്ടത്തറ വില്ലേജ് അസിസ്റ്റന്റ് അസറുദ്ദീന്‍ (37) വിജിലന്‍സിന്റെ പിടിയിലായത്. വീട് വെക്കാന്‍ 3 സെന്റ് ഭൂമി തരംമാറ്റി നല്‍കാനുള്ള അപേക്ഷ വൈകിച്ച ശേഷമാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. മുട്ടത്തറ വില്ലേജ് ഓഫീസില്‍ വെച്ച് വള്ളക്കടവ് സ്വദേശിയായ പരാതിക്കാരനില്‍ നിന്നും പണം വാങ്ങവേ വിജിലന്‍സ് കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ്…

Read More

പൊള്ളാച്ചി-പഴനി ദേശീയപാതയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ നാല് പേർ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

         കോയമ്പത്തൂര്‍ : പൊള്ളാച്ചി-പഴനി ദേശീയപാതയില്‍ വാഹനാപകടം. ഞായറാഴ്ച നല്ലമ്പള്ളി ജംങ്ഷന് സമീപം നടന്ന അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേർ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കോയമ്പത്തൂര്‍ ജില്ലയിലെ മധുക്കരൈയ്ക്ക് സമീപമുള്ള ഗുരുബംപാളയത്തെ ഒരു കുടുംബത്തിലെ കനകരാജ്, ഭാര്യ നര്‍മദ, പെണ്‍മക്കളായ ആരതി, പുരാനി എന്നിവരാണ് മരിച്ചത്. ഇവരെ കൂടാതെ കാര്‍ ഡ്രൈവറും അപകടത്തില്‍ മരിച്ചു. റോഡിന്റെ വശത്തായി വളര്‍ത്തിയ ചെടികള്‍ക്ക് വെള്ളം നനയ്ക്കുന്നതിനായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial