എറണാകുളത്ത് എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേർ പിടിയിൽ
കൊച്ചി: എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേർ പിടിയിൽ. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിലും സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് ആകെ 306.468 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് നടത്തിയ ലഹരിവിരുദ്ധ പരിശോധനയിലാണ് ഇവർ പിടിയിലായത്. കളപ്പുരയ്ക്കൽ റോഡിന് സമീപത്തെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ചേർത്തല തിരിച്ചാറ്റുകുളം തച്ചൻവീട്ടിൽ അഫ്സൽ (23), ആലപ്പുഴ ചെങ്ങന്നൂർ പുത്തൻകാവ് ആലുംമൂട്ടിൽ ജസ്ന…

