കോഴിക്കോട് പന്തീരാങ്കാവിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ചാക്കിൽ കുഴിച്ചിട്ട നിലയിൽ വോട്ടർ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തി. പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിനു സമീപമാണ് സംഭവം. പറമ്പിന്റെ ചുറ്റുമതിൽ കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണതോടെയാണ് ചാക്കിനുളളിൽ സൂക്ഷിച്ച നിലയിൽ ഐഡി കാർഡുകൾ കണ്ടെത്തിയത്. ഇതോടെ സം പന്തീരാങ്കാവ് പൊലീസിലും വില്ലേജ് ഓഫിസിലും വിവരം അറിയിച്ചു.


