അപേക്ഷ നൽകിയാലും സിലിണ്ടർ അനുവദിക്കുന്നില്ല; അപ്രഖ്യാപിത നിയന്ത്രണവുമായി എണ്ണക്കമ്പനികൾ

കൊച്ചി: പുതിയ ഗാർഹിക പാചകവാതക കണക്ഷൻ അനുവദിക്കുന്നതിൽ പലയിടത്തും അപ്രഖ്യാപിത നിയന്ത്രണം. പശ്ചിമേഷ്യൻ സംഘർഷത്തിത്തിന്റെ പശ്ചാത്തലത്തിൽ പാചകവാതക മേഖലയിൽ ഉടലെടുത്ത പ്രതിസന്ധിയുടെ മറവിലാണ് പുതിയ കണക്ഷനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എണ്ണക്കമ്പനികൾ ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ പുതിയ കണക്ഷൻ നൽകാനാവില്ലെന്നാണ് ഏജൻസികളുടെ നിലപാട്. ഇത് പലപ്പോഴും ഉപഭോക്താക്കളും ഏജൻസി അധികൃതരും തമ്മിലെ വാക്കുതർക്കങ്ങളിലേക്കും നീങ്ങുന്നു. അതേസമയം, ജില്ലയിലെ ചില പ്രദേശങ്ങളിൽ ഗാർഹിക, വാണിജ്യ കണക്ഷനുകൾ യാതൊരു തടസ്സവും കൂടാതെ ലഭിക്കുന്നുമുണ്ട്. കൈമലർത്തി ഏജൻസികൾ പുതിയ കണക്ഷന്…

Read More

എല്‍ജിഎസ് പ്രിലിമിനറി പരീക്ഷക്കുള്ള ചോദ്യ പേപ്പര്‍ മാറി നല്‍കി, പിഎസ്‍സി പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: ചോദ്യ പേപ്പർ മാറി നല്‍കിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്‍സി. ആലപ്പുഴയില്‍ ഇന്ന് നടന്ന ലാസ്‌റ്റ് ഗ്രേഡ് തസ്തികയിലെ പരീക്ഷയിലാണ് പിഴവുണ്ടായത്. ഉച്ചക്ക് ശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യ പേപ്പർ രാവിലത്തെ പരീക്ഷക്ക് നല്‍കി. പിഴവിന് പിന്നാലെ, ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതല്‍ ആയതിനാല്‍ രണ്ട് പരീക്ഷ നടത്തുകയായിരുന്നു. വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രിലിമിനറി പരീക്ഷയാണ് നടത്തിയത്. പരീക്ഷ കഴിഞ്ഞ ശേഷമാണ് അബദ്ധം മനസ്സിലായത്. ഇതോടെ ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി. ആസൂത്രണ ബോർ‍ഡ്…

Read More

സംസ്ഥാനത്ത് മുട്ടവിലയിൽ വൻ വർധനവ്;
റെക്കോർഡുകൾ ഭേദിച്ച് വിലക്കയറ്റം

                                                              തിരുവനന്തപുരം: സംസ്ഥാനത്ത് മുട്ടവില വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ താറാവുമുട്ടയ്ക്ക് രണ്ടു രൂപ വര്‍ധിച്ചതോടെ വിപണിവില ഒന്നിന് 15 രൂപയിലെത്തി. ആറുമാസം മുന്‍പ് 11 രൂപയായിരുന്നു താറാവുമുട്ടയുടെ വില. കോഴിമുട്ടയുടെ വിലയും റെക്കോര്‍ഡ് ഉയരത്തിലാണ്. നാടന്‍ കോഴിമുട്ടയുടെ വില ഒന്നിന് 7 രൂപയില്‍ നിന്ന് 10 രൂപയായി ഉയര്‍ന്നു. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന സാധാരണ കോഴിമുട്ടയ്ക്കും ഇപ്പോള്‍ 9 രൂപവരെയാണ് വില. വിലവര്‍ധനയ്ക്ക് പുറമെ മുട്ടയുടെ തൂക്കം ഗണ്യമായി കുറഞ്ഞതും ഉപഭോക്താക്കള്‍ക്ക്…

Read More

കാസര്‍കോട് ജില്ലയിലെ 2 സ്‌കൂളുകളില്‍ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത സംഭവം: പൊലീസ് കേസെടുത്തു

കാസർകോട്: കാസർകോട് ജില്ലയിലെ സ്‌കൂളുകളില്‍ റാഗിംഗ് കേസുകള്‍ കൂടുന്നു. പൈവളിഗെയില്‍ ഒൻപതാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികള്‍ റാഗ് ചെയ്തു. പരുക്കേറ്റ വിദ്യാർത്ഥിയെ മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൈവളിഗെ ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയെയാണ് പത്താം ക്ലാസ് വിദ്യാർഥികള്‍ മർദിച്ചത്. ആക്രമണത്തില്‍ കുട്ടിയുടെ കഴുത്തിനും നെഞ്ചിനും പരുക്കേറ്റു. സ്കൂള്‍ വിട്ട് വരുമ്പോള്‍ പത്താം ക്ലാസ് വിദ്യാർഥികള്‍ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. കുറ്റക്കായ വിദ്യാർഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പിടിഎയും സ്കൂള്‍ അധികൃതരും അറിയിച്ചു. വർധിച്ചു വരുന്ന…

Read More

ട്രെയിനിൽ പരിചയം നടിച്ച് ഒപ്പം കൂടി മൊബൈൽ ഫോൺ കവർന്ന പ്രതി അറസ്റ്റിൽ

പഴയങ്ങാടി വെങ്ങര സ്വദേശി പി വി വിജുവിനെയാണ് കണ്ണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്‌തത് കാസർകോട് മുളിയാർ സ്വദേശിയുടെ ഫോണാണ് കവർന്നത് കവർന്ന ഫോണുമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് പ്രതി പിടിയിലായത് ജി ആർ പി എസ് ഐ മനോജ്, ഇൻ്റലിജൻസിലെ സിനോജ് എന്നിവർ ചേർന്നാണ് കൺട്രോൾ റൂമിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്

Read More

‘ജന നായകൻ’ ആദ്യ ഷോ ജൂലൈ 23ന് 6 മണി മുതൽ; ബുക്കിങ് നാളെ ആരംഭിക്കും

ദളപതി വിജയിയുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ‘ജന നായകൻ’ കേരളത്തിൽ ജൂലൈ 23ന് രാവിലെ 6 മണിക്ക് ആദ്യ പ്രദർശനം ആരംഭിക്കും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ജൂലൈ 18ന് വൈകിട്ട് 6:01 മുതൽ ആരംഭിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു എന്നിവരാണ് പ്രധാന താരങ്ങൾ.

Read More

സ്കൂളുകളില്‍ കുട്ടികളെ വിളമ്പുകാരാക്കേണ്ട; പണിയുമെടുപ്പിക്കേണ്ട: വിലക്കുമായി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം : സ്കൂൾ പരിപാടികളിൽ വിദ്യാർത്ഥികളെ പണിക്കാരാക്കിയാൽ അദ്ധ്യാപകർക്ക് പണി കിട്ടും. ഭക്ഷണം വിളമ്പാനും മറ്റ് സേവന പ്രവർത്തനങ്ങൾക്കും വിദ്യാർത്ഥികളെ ഉപയോഗിക്കുന്നത് വിലക്കി സംസ്ഥാന സർക്കാർ. ലംഘിച്ചാൽ അദ്ധ്യാപകർക്കെതിരെയും ഹെഡ്മാസ്റ്റർക്കെതിരെയും അച്ചടക്ക നടപടിയെടുക്കും. കുട്ടികളുടെ അന്തസിനും അവകാശങ്ങൾക്കും വിരുദ്ധമായ പ്രവണതയാണിതെന്നും ആത്മാഭിമാനത്തെ ബാധിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.അൺ എയ്ഡഡ് ഉൾപ്പെടെ എല്ലാ സ്‌കൂളുകൾക്കും വിലക്ക് ബാധകമാണ്. വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ.വാർഷിക ആഘോഷങ്ങൾ, ഔദ്യോഗിക ചടങ്ങുകൾ, യാത്രഅയപ്പ് സമ്മേളനങ്ങൾ, വിവിധ ആഘോഷ പരിപാടികൾ എന്നിവയിൽ…

Read More

പവർക്കട്ട്: ഓക്സിജൻ മുടങ്ങി രോഗി മരിച്ചു; KSEBയിൽ വിളിച്ചപ്പോൾ എന്തുകൊണ്ട് ഇൻവെർട്ടർ മേടിച്ചില്ല എന്ന് മറുപടി

പവർക്കട്ടിനെത്തുടർന്ന് ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണവുമായി ആരോഗ്യപ്രവർത്തക ചിത്ര അഭയ്. ഫേസ്ബുക്കിലൂടെയാണ് ദുരനുഭവം പങ്കുവെച്ചത്. ആശുപത്രിയിൽ നിന്നും ഓക്സിജന്റെ സഹായത്തോടെ വീട്ടിലേക്ക് ഡിസ്‌ചാർജ് ചെയ്‌ രോഗിയാണ് പവർക്കട്ടിനെ തുടർന്ന് ഓക്സിജൻ സഹായം നഷ്‌ടപ്പെട്ടതോടെ ജീവൻ നഷ്ടമായതെന്ന് ചിത്ര പറയുന്നു. അച്ഛൻ മിണ്ടുന്നില്ലെന്ന് പറഞ്ഞാണ് തനിക്ക് കോൾ വന്നതെന്നും അവിടെ എത്തുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നുവെന്നും ചിത്ര പങ്കുവെച്ചു.അർധരാത്രി 12 മണിയോടെ കറന്റ് പോവുകയും ഓക്‌സിജൻ ലെവൽ 39,40ലേക്ക് എത്തുകയും ചെയ്തതോടെ കെഎസ്ഇബി ഓഫീസിലേക്ക് വീട്ടുകാർ വിളിച്ചെന്നും എന്നാൽ…

Read More

കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാവും ?
നിതിൻ രാജിന്റെ മരണം:പ്രതി റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി

അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി. സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന് രണ്ട് നീതിയാണ്. കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാവുമെന്നും ഹൈക്കോടതി ചോദിച്ചു.അന്വേഷണ ഉദ്യോഗസ്ഥൻ എഡിജിപി എച്ച് വെങ്കിടേഷിനെതിരെയും ഹൈക്കോടതി വിമർശനം ഉന്നയിച്ചു. പ്രതിയെ പിടിക്കാത്തതിൽ ഉത്തരവാദി എഡിജിപി എച്ച് വെങ്കിടേഷാണെന്ന്…

Read More

ഒന്‍പതാം ക്ലാസ് മുതല്‍ മൂന്ന് ഭാഷ നിര്‍ബന്ധമാക്കാനുള്ള സിബിഎസ്ഇ തീരുമാനത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി

ന്യൂഡല്‍ഹി: ഒന്‍പതാം ക്ലാസ് മുതല്‍ മൂന്ന് ഭാഷ നിര്‍ബന്ധമാക്കാനുള്ള സിബിഎസ്ഇ തീരുമാനത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി. പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷകള്‍ക്കായി തയ്യാറെടുക്കാന്‍ തുടങ്ങുന്ന ഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ പുതിയൊരു ഭാഷ അടിച്ചേല്‍പ്പിക്കുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സുപ്രിംകോടതി ജസ്റ്റിസ് ബിവി നാഗരത്‌നയുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം.എട്ടാം ക്ലാസ് കഴിയുന്നതോടെ തന്നെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial