കടയിൽ ഭക്ഷണം എത്തിക്കാൻ വൈകി; ഭർത്താവ് ആശുപത്രിയിൽ കയറി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

        തിരുച്ചിറപ്പള്ളി : കടയിൽ ഭക്ഷണം എത്തിയ്ക്കാൻ വൈകി. തമിഴ്നാട്ടിൽ യുവാവ് ഭാര്യയെ ആശുപത്രിയിൽ കയറി വെട്ടിക്കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളി ധീരൻനഗർ സ്വദേശി കവിതയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സമ്പത്ത് കുമാറിനെ ഉറയൂർ പൊലിസ് അറസ്റ്റ് ചെയ്തു. പാൻ ഷോപ്പ് നടത്തുന്നയാളാണ് സമ്പത്ത് കുമാർ. എല്ലാ ദിവസവും ഭാര്യ കവിതയാണ് ഉച്ചയ്ക്ക് ഭക്ഷണം കൊണ്ടുപോയി നൽകുന്നത്. ഇന്ന് ഭക്ഷണം എത്തിക്കാൻ വൈകി ഇത് ചോദിക്കാൻ വീട്ടിലെത്തിയ സമ്പത്ത് ഭാര്യയെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു ക്രൂരമായി മർദിച്ചു. ശേഷം കവിതയുടെ…

Read More

ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ ‘കാപ്ച’ ഒഴിവാക്കി ഐ.ആർ.സി.ടി.സി

ട്രെയിൻ ബുക്കിങ് പലപ്പോഴും സങ്കീർണമാക്കുന്നത് വെരിഫിക്കേഷന് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള കാപ്ചകളാണ്. കാപ്ച മനസിലാക്കാൻ കഴിയാതെ ടിക്കറ്റ് ബുക്കിങ് തടസപ്പെടുന്നുവെന്ന പരാതകൾ വർധിച്ചതോടെ ഇത് ഒഴിവാക്കിയിരിക്കുകയാണ് റെയിൽവേ മന്ത്രാലയം. ഇനി മുതൽ കാപ്ച നൽകാതെ എട്ട് ക്ലിക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രികന്‍റെ ആധാർ നമ്പർ നൽകിയുള്ള വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കിയതോടെയാണ് ഇനി മുതൽ കാപ്ച നൽകേണ്ട എന്ന തീരുമാനത്തിലെത്തിയത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നത് കംപ്യൂട്ടർ പ്രോഗ്രാം അല്ല എന്ന് ഉറപ്പ് വരുത്താനാണ് കാപ്ച ടൈപ്പ്…

Read More

കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കടല തൊണ്ടയില്‍ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുള്ള കുഞ്ഞ് മരിച്ചു. മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങല്‍ വെല്ലക്കാടന്‍ മുനീറിന്റെ മകന്‍ മുഹമ്മദ് റിസാന്‍ ആണ് മരിച്ചത്. മിക്സ്ചറിലെ കടലയാണ് തൊണ്ടയില്‍ കുടുങ്ങിയത്.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കടല തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം നേരിട്ട കുട്ടിയെ ഉടന്‍ തന്നെ കുന്നുംപുറത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Read More

മയക്ക്മരുന്നു വാങ്ങാന്‍ പിതാവ് പണം നല്‍കിയില്ല ; കണ്ണൂരില്‍ സ്വന്തം വീട് തീവെച്ച് നശിപ്പിച്ച് യുവാവ്

കണ്ണൂര്‍ : മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ലെന്ന് ആരോപിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്. ചൊവ്വാഴ്ച രാവിലെ ആയിക്കര ദണ്ഡമാരിയമ്മന്‍ കോവിലിനു സമീപം നടന്ന സംഭവത്തില്‍ കണ്ണൂര്‍ ആയിക്കര സ്വദേശി അഭിഷേകിനെ പോലീസ് പിടികൂടി അഭിഷേക് ആവശ്യപ്പെട്ട പണം നല്‍കാന്‍ പിതാവ് തയ്യാറായില്ല. തുടര്‍ന്ന് ഇയാള്‍ വീടിന് തീയിടുകയായിരുന്നു. പ്രതിയുടെ നിരന്തരമായ ഭീഷണിയും ഉപദ്രവവും കാരണം മാതാപിതാക്കള്‍ നേരത്തെ തന്നെ ഈ വീട്ടില്‍ നിന്നും മാറിത്താമസിക്കുകയായിരുന്നു. ഈ തക്കം നോക്കിയാണ് അഭിഷേക് വീടിന് തീയിട്ടത്.പുലര്‍ച്ചെ വീട്ടില്‍ നിന്നും…

Read More

CJPക്ക് പിന്തുണ അറിയിച്ച് ഉദ്ധവ് താക്കറെ; നിരാഹാര സമരം തുടർന്ന് സോനം വാങ്ചുക്ക്; ശരീരഭാരം 8.2 കിലോ കുറഞ്ഞു;
സിജെപി സമരത്തിന് രാഹുൽ ഗാന്ധി പിന്തുണ പ്രഖ്യാപിക്കണമെന്ന് ഉദ്ധവ് താക്കറെ

ദില്ലി:സിജെപി സമരത്തിന് പിന്തുണയുമായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. സമരത്തിന് പിന്തുണ അറിയിച്ച് അടുത്ത ദിവസം തന്നെ ജന്തർ മന്തറിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. സിജെപി സമരത്തിന് രാഹുൽ ഗാന്ധി പിന്തുണ പ്രഖ്യാപിക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജന്തർ മന്തറിൽ പോകണം. രാജ്യത്തെ യുവാക്കളിൽ വിശ്വാസമുള്ള എല്ലാവരും സിജെപിയുടെ സമരത്തിന് പിന്തുണ നൽകാൻ അവിടെ എത്തണം. രാജ്യമെമ്പാടുമുള്ള ജനങ്ങൾ സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് തെരുവിലിറങ്ങണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. ജൂലൈ 20-ാം…

Read More

കൊയിലാണ്ടി ബൈപ്പാസില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലിരുന്ന യുവതി മരിച്ചു

     കൊയിലാണ്ടി: കോഴിക്കോട് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിക്കോടി ശ്രീനിലയം തെക്കെ കൊല്ലന്റെകണ്ടി ഹരീഷിന്റെ മകള്‍ തീര്‍ഥ (23)യാണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. മണമലില്‍ വെച്ച് കെഎല്‍ 56 എഎ 3856 നമ്പര്‍ ബൈക്കും കെഎല്‍ 56 എം 2391 നമ്പര്‍ സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന്റെ പിറകില്‍ യാത്രക്കാരിയായി ഇരിക്കുകയായിരുന്നു തീര്‍ഥ. അപകടത്തില്‍ തീര്‍ഥയ്ക്ക് സാരമായ പരിക്കുകള്‍ സംഭവിച്ചു. ഉടന്‍ തന്നെ നാട്ടുകാരും…

Read More

കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കം; റോഡിൽ തലയിടിച്ചു വീണയാൾ മരണപ്പെട്ടു

മലപ്പുറം: മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തില്‍ ഒരാൾ മരിച്ചു. മലപ്പുറം മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ ആണ് മരിച്ചത്.മുന്നിയൂരിലെ കടയിൽ കുന്നത്ത് പറമ്പ് സ്വദേശി ഫൈസലും, ലത്തീഫും കോഴിമുട്ട വാങ്ങാൻ എത്തിയതായിരുന്നു. കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവംആകെ കടയിൽ ആറു മുട്ടയാണ് ഉണ്ടായിരുന്നത് രണ്ടുപേർക്കും അഞ്ച് മുട്ട വീതം വേണമായിരുന്നു. ആറു കോഴിമുട്ട രണ്ടുപേർക്കും വീതിച്ചു നൽകാമെന്ന് കടക്കാരൻ പറഞ്ഞെങ്കിലും ഫൈസൽ അതിനു തയ്യാറായില്ല എന്നാണ് പറയപ്പെടുന്നത്.ഇതിനിടയിൽ രണ്ടുപേരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ലത്തീഫ്…

Read More

കെ ടി ജലീലിന് തിരിച്ചടി, കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തിൽ പെരുമാറിയതിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു

പാലക്കാട്: മണ്ണാർക്കാട് നഗരസഭയിൽ വിവിധ വാർഡുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തിൽ പെരുമാറിയ മുൻമന്ത്രി കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അനുമോദന ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേ എന്ന് ചോദിക്കുന്നതും മേൽവിലാസം തെറ്റിച്ച് എഴുതി എന്നപേരിൽ കുട്ടിയെ സ്റ്റേജിൽ വിളിച്ച് വരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെയർപേഴ്സൺ കെ വി മനോജ് കുമാർ സ്വമേധയാ കേസെടുത്തത്….

Read More

കെടി ജലീൽ അപമാനിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ; സ്കൂളിലെ അധ്യാപകർ പറയുന്നത് പോലെ തന്നെയാണ് തോന്നിയത്

പാലക്കാട്: അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ. കെടി ജലീൽ അപമാനിച്ചിട്ടില്ലെന്ന് അനുമോദനത്തിൽ പങ്കെടുത്ത വിദ്യർത്ഥികൾ പറഞ്ഞു. കെടി ജലീലിൻ്റെ പെരുമാറ്റം അപമാനമായി തോന്നിയില്ല. സ്കൂളിലെ അധ്യാപകർ പറയുന്നത് പോലെ തന്നെയാണ് ഞങ്ങൾക്ക് തോന്നിയതെന്നും വിദ്യാർത്ഥികൾ പറയുന്നു. മണ്ണാർക്കാട് നഗരസഭയിൽ വിവിധ വാർഡുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് വിവാദമായ സംഭവം ഉണ്ടായത്. ബോർ‍ഡിൽ എഴുതിയ കുട്ടികളെ പിശക് ചൂണ്ടിക്കാട്ടി മുൻമന്ത്രി കെടി ജലീൽ ചെവിക്ക് നുള്ളുകയായിരുന്നു.ചെറിയ അക്ഷരത്തെറ്റ് ഉണ്ടായിരുന്നു….

Read More

തമിഴ്നാട്ടിലെ ഗോവധ നിരോധനം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി:  തമിഴ്നാട്ടിൽ പശുക്കളെയോ പശുക്കിടങ്ങളയോ അറക്കരുതെന്ന് മദ്രാസ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിനെതിരേ തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ. ഹർജിയിൽ എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. തമിഴ്നാട് മൃഗസംരക്ഷണ നിയമമനുസരിച്ച് സംസ്ഥനത്ത് പശുക്കളെ അറുക്കുന്നതിന് പൂർണനിരോധനമില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു. 10 വയസിന് മുകളിൽ പ്രായമുള്ളതും പണികൾക്കോ പ്രജനനത്തിനോ അനുയോജ്യമല്ലാത്തതുമായ പശുക്കളെ ബന്ധപ്പെട്ട അധികാരികളുടെ സർട്ടിഫിക്കറ്റോട് കൂടി അറുക്കാവുന്നതാണെന്നാണ് വ്യക്തമാക്കുന്നത്. പിന്നീട് വന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial