ഓഗസ്റ്റ് 15 മുതൽ കേരളപോലീസിന് പുതിയമുഖം;സ്റ്റേഷൻചുമതല എസ്ഐക്ക്; പെയിന്റടിക്കും, തൊണ്ടിമുതൽ നീക്കും
ഓഗ്സ്റ്റ് 15 മുതൽ കേരള പോലീസിൻ്റെ മുഖം മാറും. പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാർ ഏറ്റെടുക്കും. എന്നാൽ, 64 സ്റ്റേഷനുകളിൽ സിഐമാർ ചുമതലകളിൽ തുടരും. പോലീസിനേക്കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ പുതിയ സംവിധാനം വരുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പരാതികൾ പരിഹരിച്ചതിൻ്റെ ഓഡിറ്റ് നടത്തുമെന്നും എറണാകുളം പ്രസ്‌ക്ലബിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ചെന്നിത്തല വ്യക്തമാക്കി. പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ഭാഗമായി, ഓഗസ്റ്റ് 15-നകം എല്ലാ സ്റ്റേഷൻ പരിസരങ്ങളിലും കാടുപിടിച്ചും തുരുമ്പിച്ചും കിടക്കുന്ന…

