പതിനൊന്നുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസ്: പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബംഗാളിലെ ബറൂയിപ്പുരിലാണ് സംഭവം. പ്രതി പ്രഭാസ് മൊണ്ടാല്‍ ആണ് ബുധനാഴ്ച അര്‍ധരാത്രി കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുപോയപ്പോള്‍ കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പ്രതിക്ക് വെടിയേറ്റത് കുറ്റകൃത്യം നടന്ന രീതി കാണിച്ചു കൊടുക്കുന്നതിനാണ്, പ്രതിയെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സൂര്യപുരിലേക്ക് കൊണ്ടുപോയത്. അര്‍ധരാത്രി 12:45 ഓടെയാണ് അന്വേഷണ സംഘം പ്രഭാസ് മൊണ്ടാലിനെ തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പ് നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി…

Read More

30 കോടി!! വമ്പൻ പ്രഖ്യാപനവുമായി കേരള സർക്കാർ

കേരള ഭാഗ്യക്കുറി തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം 25 കോടിയിൽ നിന്ന് 30 കോടിയായി സർക്കാർ ഉയർത്തി. രണ്ടാം സമ്മാനം 20 പേർക്ക് 1 കോടി വീതവും, മൂന്നാം സമ്മാനം 20 പേർക്ക് 25 ലക്ഷം വീതവുമാണ്. ടിക്കറ്റ് വില 500 രൂപ തന്നെയായിരിക്കും. ജൂലൈ 17ന് ടിക്കറ്റ് പ്രകാശനം നടക്കും. നറുക്കെടുപ്പ് സെപ്റ്റംബർ 26ന്. ലൈസൻസുള്ള ഏജന്റുമാരിൽ നിന്ന് മാത്രം ടിക്കറ്റ് വാങ്ങണമെന്നും ഭാഗ്യക്കുറി വകുപ്പ് മുന്നറിയിപ്പ് നൽകി.

Read More

പൊലീസിന്റെ ബൊലേറോയ്ക്ക് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു.

തൃശൂർ: രാത്രികാല പെട്രോളിങ് നടത്തുകയായിരുന്ന വടക്കാഞ്ചേരി പൊലീസിന്റെ ബൊലേറോ ജീപ്പ് തടഞ്ഞുനിർത്തി പിഴ ചുമത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ (എം.വി.ഐ) കേസെടുത്തു. തൃശ്ശൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് ഇൻസ്പെക്ടർ പി.വി. ബിജുവിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് . കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ട‌ിച്ചതിനും സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയതിനും എതിരെയാണ് കേസ്. കേസെടുത്തത്.രാത്രി 11 മണിയോടെ ഉത്രാളിക്കാവിന് സമീപം വടക്കാഞ്ചേരി പൊലീസ് പെട്രോളിങ് നടത്തുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ വാഹനം റോഡിന് കുറുകെ വട്ടംവെച്ചാണ്…

Read More

സർവേ കല്ലുകൾ പിഴുത് എറിഞ്ഞ് യുവതിയുടെ പരാക്രമം, തടയാനെത്തിയ വനിതാ പൊലീസുകാരിയെയും വിട്ടില്ല, ആക്രമിച്ചു; ഒടുവിൽ പിടിയിൽ

      പത്തനംതിട്ട : ഡ്യൂട്ടിക്കിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. പന്തളം ചേരിക്കൽ സ്വദേശിനി കളരിക്കൽ തുണ്ടിൽ വീട്ടിൽ ചിത്ര കെ പി (38)യെ ആണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ പന്തളം ചേരിക്കൽ ഭാഗത്ത് ചിത്രയുടെ കുടുംബവും അയൽവാസിയും തമ്മിലുള്ള വസ്തു സംബന്ധമായ തർക്കം പരിഹരിക്കുന്നതിനായി താലൂക്ക് സർവേയർ വസ്തു അളക്കുന്നതിനായി എത്തിയിരുന്നു. അയൽവാസിയുടെ വസ്തു അളന്ന് തിരിച്ച് സ്ഥാപിച്ച കല്ലുകൾ…

Read More

തൂഫാൻ ടീം അടിച്ച് തൂഫാൻ! നാട്ടുകാരുടെ പിടിയിലായി മദ്യപിച്ച് പോലീസ് ജീപ്പോടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥർ, വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

       പത്തനംതിട്ട : പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് ഉദ്യോഗസ്ഥർ മദ്യപിച്ച് പോലീസ് ജീപ്പ് ഓടിച്ചതിനെ തുടർന്ന് വൻ ജനരോഷം. ലഹരി വേട്ടയ്ക്ക് ലക്കുകെട്ട രീതിയിൽ ഉദ്യോഗസ്ഥർ മദ്യപിച്ച് സഞ്ചരിച്ച പോലീസ് വാഹനം നിയന്ത്രണം വിടുകയായിരുന്നു. ജീപ്പിന്റെ നിയന്ത്രണം നഷ്ടമായതോടെ റോഡിലുണ്ടായിരുന്ന ഒരു വനിതാ ഓട്ടോ ഡ്രൈവർ തലനാരിഴയ്ക്കാണ് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. അപകടകരമായ രീതിയിൽ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് ഒടുവിൽ നാട്ടുകാർ ചേർന്ന് തടഞ്ഞുവെക്കുകയായിരുന്നു. നാട്ടുകാർ തടിച്ചുകൂടി ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ, വാഹനത്തിലുണ്ടായിരുന്ന…

Read More

മരുമകളെ മുറിയില്‍ പൂട്ടിയിട്ട ശേഷം പീഡിപ്പിച്ചു; 58 കാരനായ റെയില്‍വേ എഞ്ചിനീയര്‍ അറസ്റ്റില്‍

ലഖ്നൗ : മരുമകളെ ബലാത്സംഗം ചെയ്ത കേസില്‍ മുതിര്‍ന്ന റെയില്‍വേ എഞ്ചിനീയര്‍ അറസ്റ്റില്‍. 58 കാരനായ മുകേഷ് കുമാര്‍ തിവാരിയാണ് അറസ്റ്റിലായത്. ഇയാള്‍ മാസങ്ങളായി ഒളിവിലായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അലംബാഗിലെ കാര്യേജ് റിപ്പയര്‍ വര്‍ക്ക്ഷോപ്പിന് സമീപത്തു നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.റെയില്‍വേയില്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയറാണ് പ്രതി. 2023 നവംബറിലാണ് മുകേഷിന്റെ മകന്‍ അഭിഷേക് തിവാരിയെ യുവതി വിവാഹം കഴിച്ചത്. താമസിയാതെ, സ്ത്രീധനത്തിന്റെ പേരില്‍ പീഡനം തുടങ്ങി. ഭര്‍തൃവീട്ടില്‍ വെച്ച് ശാരീരികമായി…

Read More

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്‍ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജില്ലാ ജഡ്ജി എന്‍ ശേഷാദ്രിനാഥന്‍ ചുമതലയേറ്റു. കേരളത്തിന്റെ എട്ടാമത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറായാണ് ശേഷാദ്രിനാഥന്‍ ഇന്ന് ചുമതലയേറ്റെടുത്തത്. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയായിരുന്നു ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. സംഘപരിവാര്‍ ബന്ധം ആരോപിച്ച് ശേഷാദ്രിനാഥന്റെ നിയമനവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഉയര്‍ന്നെങ്കിലും തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയായിരുന്നു. എറണാകുളം സ്വദേശിയായ എന്‍ ശേഷാദ്രിനാഥന്‍ കോഴിക്കോട് ലോ കോളജില്‍ നിന്നും നിയമ…

Read More

കോക്രോച്ച് പാര്‍ട്ടിയുടെ അക്കൗണ്ട് ബ്ലോക്ക് മാറ്റാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ടിന്റെ ബ്ലോക്ക് മാറ്റാന്‍ ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് നടപടി. അക്കൗണ്ടിന്‍ മേലുള്ള നിയന്ത്രണം എടുത്തുകളയുന്നതില്‍ തടസ്സമില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തിലാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്നാണ് തുഷാര്‍ മേത്ത വ്യക്തമാക്കിയത്. ‘നീറ്റ് പരീക്ഷ നടക്കുന്ന സമയത്താണ് ഇത് ബ്ലോക്ക് ചെയ്തത്….

Read More

3-2 ന് ഈജിപ്തിനെ കീഴടക്കി;അർജൻ്റീന ക്വാർട്ടറിൽ

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പിന്നില്‍ നിന്ന് ഫീനീക്സ് പക്ഷിയെ പോലെ കുതിച്ചുയര്‍ന്ന് വിജയം സ്വന്തമാക്കി അര്‍ജന്‍റീന. രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം ശക്തമായി തിരിച്ചുവന്ന അര്‍ജന്‍റീന രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വിജയം സ്വന്തമാക്കി ക്വാര്‍ട്ടറിലേക്ക് കടന്നത്. മൂന്ന് ഗോളുകള്‍ മടക്കിയത് 12 മിനിറ്റിനുള്ളിലാണ്. ഫൈനല്‍ വിസിലിന് പത്തുമിനിറ്റ് മാത്രം ശേഷിക്കേ റൊമേരോയാണ് അര്‍ജന്‍റീനയ്ക്ക് ഊര്‍ജ്ജം പകര്‍ന്നത്. ആ ഊര്‍ജ്ജത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ അര്‍ജന്‍റീനന്‍ മുന്നേറ്റനിരയെ മുന്നില്‍ നിന്ന് നയിച്ച് സാക്ഷാല്‍ മെസി തന്നെ രണ്ടാമത്തെ…

Read More

വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ മൃതദേഹം; മരിച്ചത് വീട്ടുടമയുടെ ബന്ധുവെന്ന് സംശയം, പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി പൊലീസ്

പാലക്കാട്: വാടാനംകുറുശ്ശിയിൽ വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ പുരുഷന്റെ മൃതദേഹം വീട്ടുടമയുടെ ബന്ധുവിന്റേതാണെന്ന സംശയത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാഫലങ്ങളും ലഭിച്ച ശേഷമേ മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂവെന്ന് പൊലീസ് അറിയിച്ചു. വാടാനംകുറുശ്ശി സ്വദേശിനി ജയയുടെ വീട്ടുവളപ്പിലെ തെങ്ങിൻചുവട്ടിലാണ് തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ മരിച്ചയാൾ ജയയുടെ ബന്ധുവാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവസ്ഥലത്ത് ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ജയയുടെ വിശദമായ മൊഴിയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial