മാനന്തവാടി: പ്രവാസ ലോകത്തെയും അന്താരാഷ്ട്ര വ്യാപാര നയതന്ത്ര മേഖലയിലെയും തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ആധുനിക സാങ്കേതങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഭാഷാ പഠനം അനിവാര്യമാകുന്നു. പൊതു വിദ്യാലയങ്ങളിലെ ഭാഷാ പഠനം ആഗോള തൊഴിൽ സാധ്യതകളെ പരിഗണിച്ചുകൊണ്ട് ആധുനിക ഭാഷ ലാബുകളും എ ഐ അധിഷ്ഠിത ഡിജിറ്റൽ പഠന സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് കാലോചിതമായി നവീകരിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മാനന്തവാടി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു .
പുതുയുഗം പുത്തൻ പ്രതീക്ഷകൾ എന്ന പ്രമേയത്തിൽ നടത്തിയ സമ്മേളനം വാന നിരീക്ഷകനും ആർ എ ടി എഫ് ജില്ലാ ട്രഷററുമായ മമ്മൂട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു . സർവീസിൽ നിന്നും വിരമിക്കുന്ന കെ എ ടി എഫ് സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുസ്സലാം എംപി ജില്ലാ പ്രസിഡണ്ട് ഖലീലുറഹ്മാൻ, കണിയാരം സ്കൂളിലെ നാസർ മാസ്റ്റർ എന്നിവർക്ക് യാത്രയപ്പ് നൽകി. ബത്തേരി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ മുഹമ്മദ് ശരീഫ് ഇകെ എസ് എസ് കെ ട്രൈനർമാരായ ജാഫർ പി കെ , സുബൈർ ഗദ്ദാഫി, തുടർച്ചയായി മൂന്നുതവണ അറബിക് ടാലൻ്റ് ടെസ്റ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തരുവണ ഹയർസെക്കൻഡറിസ്കൂളിലെ മിൻഹാ ഫാത്തിമ എന്നിവരെ ആദരിച്ചു. മാനന്തവാടി ഉപജില്ല അറബിക് കലോത്സവത്തിൽ ഓവറോൾ നേടിയ വിദ്യാലയങ്ങൾക്ക് പ്രത്യേക ഉപഹാരം നൽകി.


