ക്രൂരവും മനുഷ്യത്വമില്ലാത്തതും; നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി:അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ദലിത് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. പ്രൊഫസറുടെ പെരുമാറ്റം ‘ക്രൂരവും മനുഷ്യത്വമില്ലാത്തതും’ എന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാതെ അദ്ദേഹത്തിന് രക്ഷപ്പെടാനാവില്ലെന്നും ബെഞ്ച് അടിവരയിട്ട് പറഞ്ഞു. നേരത്തെ ജാമ്യം തേടി ഹൈക്കോടതി സമീപിച്ചെങ്കിലും അപേക്ഷ നിരസിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ‘ക്രൂരത എന്നൊരു വാക്ക് മാത്രമാണ് ഇതില്‍…

Read More

മക്കളെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ രണ്ട് മക്കളെ വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. തൂത്തുക്കുടി പുതുകോട്ടൈയ്ക്ക് സമീപമുള്ള സാവേരിയർപുരത്താണ് നാടിനെ നടുക്കിയ സംഭവം. ലോറി ഡ്രൈവറായ മേരി മൈക്കിൾ (40), ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ മേരി നിരോഷ (14), ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകൻ മേരി കെനിസ്റ്റൺ (12) എന്നിവരാണ് മരിച്ചത്. കുട്ടികൾ രണ്ടുപേരും സമീപത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികളാണ് കുടുംബപ്രശ്നങ്ങളെത്തുടർന്നുള്ള കടുത്ത മാനസിക വിഷമമാണ് ക്രൂരമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് പോലീസ് പറഞ്ഞു….

Read More

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവിനെ കാണാൻ വീടുവിട്ടിറങ്ങി; 11 വയസുകാരിയെ നാല് ദിവസം തടവിലാക്കി ലൈംഗിക പീഡനം; 21 പേർ അറസ്റ്റിൽ

ജയ്പൂർ: 11 വയസ്സും 11 മാസവും പ്രായമുള്ള പെൺകുട്ടിയെ നാല് ദിവസത്തിനിടെ നിരവധി പേർ ലൈംഗികമായി പീഡിപ്പിച്ചു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. രണ്ടോ മൂന്നോ പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും അവരുടെ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജൂൺ 18-ന് കാണാതായ പെൺകുട്ടിയെ നാല് ദിവസത്തിന് ശേഷം ശ്രീ ഗംഗാനഗറിലെ ഒരു ഹോട്ടലിൽ നിന്നാണ് പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട…

Read More

ആൾക്കൂട്ട മർദ്ദനത്തിനിരയാക്കി 50-കാരനെ കൊലപ്പെടുത്തിയ 14 ഗോരക്ഷാപ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ വനിതാ ജഡ്‌ജിക്ക് വധഭീഷണി

മധ്യപ്രദേശിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി തബസും ഖാനെതിരെയാണ് വധഭീഷണി ഉണ്ടായത്. ജൂൺ 12-നാണ് നസീർ അഹമ്മദിന്റെ കൊലപാതകക്കേസിൽ പ്രതികളെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചത്. 2022-ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. രാത്രിയിൽ കന്നുകാലികളെ കൊണ്ടുപോകുമ്പോൾ, വടികളും മറ്റ് ആയുധങ്ങളുമുപയോഗിച്ച് ‘ഗോ രക്ഷകർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘം അദ്ദേഹത്തെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പശുക്കളെ കടത്തുകയാണെന്ന സംശയത്തിന്റെ്റെ പേരിൽ അക്രമികൾ അഹമ്മദിനെയും മറ്റ് രണ്ട് പേരെയും വാഹനത്തിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി…

Read More

കുപ്പിവെള്ളം എന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയിൽ

ലഖ്നൗ: കുപ്പിവെള്ളം എന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ഉത്തർപ്രദേശിലെ ഹാപുരിലാണ് സംഭവം. സ്വർണക്കടയിൽ എത്തിയ യുവതിക്കും അമ്മയ്ക്കും ഇടയിൽ ദാഹം തോന്നിയതിനെ തുടർന്ന് കടയുടമ തണുത്ത മിനറൽ വാട്ടർ കുപ്പിയാണെന്ന് പറഞ്ഞ് ഒരു കുപ്പി കൈമാറുകയായിരുന്നു കുപ്പിയിലെ ദ്രാവകം വെള്ളമാണെന്ന് കരുതി യുവതി കുടിച്ചെങ്കിലും ഉടൻ തന്നെ അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുപ്പിയിൽ വെള്ളമല്ല, ആസിഡാണ് ഉണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് യുവതിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു….

Read More

ചലച്ചിത്ര താരം രാജശേഖരൻ അന്തരിച്ചു

കോട്ടയം: മലയാള സിനിമയിൽ പോലീസ് കഥാപാത്രങ്ങൾക്ക് വേറിട്ട മുഖം നൽകിയ നടൻ രാജശേഖരൻ അന്തരിച്ചു. കോട്ടയം ചിങ്ങവനത്തെ വസതിയിലായിരുന്നു അന്ത്യം. നിരവധി ചിത്രങ്ങളിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തി ശ്രദ്ധേയനായ അദ്ദേഹം, മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പോലീസ് വേഷങ്ങൾ അവതരിപ്പിച്ച നടന്മാരിൽ ഒരാളെന്ന നിലയിൽ ‘എസ്.ഐ രാജശേഖരൻ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വില്ലൻ കഥാപാത്രങ്ങളിലും പോലീസ് വേഷങ്ങളിലും ഒരുപോലെ മികവ് തെളിയിച്ച രാജശേഖരൻ, തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സംവിധായകൻ ജോഷിയുടെ ചിത്രങ്ങളിലെ…

Read More

പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന് പരാതി

പാലക്കാട്: വാണിയംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. വാണിയംകുളം പനയൂരിലെ ‘കൃഷ്ണകൃപ’ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ മുതലാണ് ഇവരെ കാണാതാകുന്നത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷൊർണൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബം താമസിച്ചിരുന്ന വീട് നാല് ദിവസമായി പൂട്ടിക്കിടക്കുന്ന നിലയിലാണ്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്നാണ്…

Read More

വഴക്കിന് പിന്നാലെ ഭാര്യ എമർജൻസി നമ്പറിൽ വിളിച്ചു; ചുരുളഴിഞ്ഞത് 36 വർഷം മുമ്പ് കെഎസ്ആർടിസി ബസ് കൊള്ളയടിച്ച കേസ്

കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യ എമർജൻസി നമ്പറിൽ വിളിച്ചതോടെ പൊലീസെത്തി നടത്തിയ പരിശോധനയിൽ ചുരുളഴിഞ്ഞത് 36 വർഷം മുമ്പുള്ള കവർച്ചാകേസ്. കെഎസ്ആർടിസി ബസിൽ കണ്ടക്ടറെ തോക്ക് ചൂണ്ടി കവർച്ച നടത്തിയ കേസിലെ പ്രതിയാണ് മൂന്ന് പതിറ്റാണ്ടിന് ശേഷം പിടിയിലായത്. മൈസൂരിൽ വച്ചാണ് മലപ്പുറം സ്വദേശിയായ വി കെ ജോസ് അറസ്റ്റിലായത്. ശിവകുമാർ എന്ന കള്ളപ്പേരിൽ മൈസൂരിലെ ഫ്ലാറ്റിൽ താമസിച്ചുവരികയായിരുന്നു ഇയാൾ. 1990-ലായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവമ്പാടി- കൂമ്പാറ റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറെ തോക്കുമുനയിൽ നിർത്തി പണം കവരുകയായിരുന്നു. തിരുവമ്പാടി…

Read More

ഗുരുവായൂരില്‍ 65 വയസുകാരിയെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ട് പേർ പിടിയില്‍

തൃശൂർ: ഗുരുവായൂരില്‍ 65 വയസുകാരിയെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ട് പേർ പിടിയില്‍. ചേലക്കര സ്വദേശി സെന്താനവല്ലി (65) ആണ് മരിച്ചത് സംഭവത്തിൽ പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറും കൂട്ടാളിയും ആണ് പിടിയിലായത്. ശനിയാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെടുത്തത്. പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാർ വാടകയ്ക്ക് എടുത്ത വീട്ടിലേക്ക് ഇന്നലെ രാത്രി സെന്താനവല്ലിയെ കൊണ്ടുവന്നു. ശാരീരികമായി ബന്ധപ്പെടുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ആക്രമണത്തിന് പിന്നാലെ മരിച്ചെന്ന് കരുതി സെന്താനവല്ലിയുടെ മൃതദേഹം എടുത്ത് കിണറ്റില്‍ ഇടുകയായിരുന്നു….

Read More

ഓഗസ്റ്റ് 15 മുതൽ കേരളപോലീസിന് പുതിയമുഖം;സ്റ്റേഷൻചുമതല എസ്ഐക്ക്; പെയിന്റടിക്കും, തൊണ്ടിമുതൽ നീക്കും

                                                                    ഓഗ്സ്റ്റ് 15 മുതൽ കേരള പോലീസിൻ്റെ മുഖം മാറും. പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാർ ഏറ്റെടുക്കും. എന്നാൽ, 64 സ്റ്റേഷനുകളിൽ സിഐമാർ ചുമതലകളിൽ തുടരും. പോലീസിനേക്കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ പുതിയ സംവിധാനം വരുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പരാതികൾ പരിഹരിച്ചതിൻ്റെ ഓഡിറ്റ് നടത്തുമെന്നും എറണാകുളം പ്രസ്‌ക്ലബിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ചെന്നിത്തല വ്യക്തമാക്കി. പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ഭാഗമായി, ഓഗസ്റ്റ് 15-നകം എല്ലാ സ്റ്റേഷൻ പരിസരങ്ങളിലും കാടുപിടിച്ചും തുരുമ്പിച്ചും കിടക്കുന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial