മതചടങ്ങുകളില്‍ യൂണിഫോം വേണ്ട’; ഡിജിപിയുടെ വിലക്ക് വിലക്കി ഹൈക്കോടതി

കൊച്ചി: മതചടങ്ങുകളില്‍ പൊലീസുകാര്‍ യൂണിഫോം ഇട്ട് പങ്കെടുക്കുന്നതിനെതിരായ ഡിജിപിയുടെ സര്‍ക്കുലര്‍ തടഞ്ഞ് ഹൈക്കോടതി. പൊലീസ് മേധാവിയുടെ സര്‍ക്കുലറില്‍ പരിശോധിക്കേണ്ട വിഷയങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കുലര്‍ തടഞ്ഞത്. പൊലീസ് മേധാവിയുടെ സര്‍ക്കുലറിനെതിരെ തിരുവനന്തപുരം സ്വദേശി ഡോ. പി.എസ് മഹേന്ദ്ര കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്രങ്ങളിലെ പരമ്പരാഗത ചടങ്ങുകളിലും മറ്റും പൊലീസ് ഉദ്യോഗസ്ഥരുടെ ആചാരപരമായ പങ്കാളിത്തം നേരത്തെയുള്ളതാണ്. ഇത് തിരുവിതാകൂര്‍ കൊച്ചി രാജ്യങ്ങളുടെ ഭരണപരമ്പരയുമായി ബന്ധപ്പെട്ടിട്ട ചരിത്രപരമായ ആചാരമാണെന്നും ഹര്‍ജിയില്‍ ചുണ്ടിക്കാട്ടി. പല ക്ഷേത്ര ചടങ്ങുകളിലും പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത് പരമ്പരാഗതമായി…

Read More

മുൻഗണനാ റേഷൻ കാർഡ് അപേക്ഷാ തീയതി നീട്ടി; ജൂലൈ 20 വരെ അപേക്ഷിക്കാം

                      സംസ്ഥാനത്തെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) തരംമാറ്റുന്നതിനായി അപേക്ഷിക്കാനുള്ള സമയപരിധി ജൂലൈ 20 വരെ നീട്ടി. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത, അർഹതയുള്ള മുൻഗണനേതര റേഷൻ കാർഡുടമകൾക്കാണ് ഇതിനുള്ള അവസരമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അർഹരായ കാർഡുടമകൾക്ക് ആവശ്യമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ, സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ ecitizen.civilsupplieskerala.gov.in എന്ന സിറ്റിസൺ ലോഗിൻ പോർട്ടൽ മുഖേനയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Read More

ഒന്നാം സമ്മാനം 30 കോടി, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക; ഓണം ബമ്പര്‍ ടിക്കറ്റ് പുറത്തിറക്കി മുഖ്യമന്ത്രി

ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി. മുഖ്യമന്ത്രി വി.ഡി സതീശനാണ് ഓണം ബമ്പര്‍ ടിക്കറ്റ് പുറത്തിറക്കിയത്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. ഈ മാസം 20 മുതല്‍ ഓണം ബമ്പര്‍ ടിക്കറ്റ് വിപണിയില്‍ ലഭിക്കും.‘സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുക ഇത്തവണത്തെ ഓണം ബംപറിനാണ്. 30 കോടിയാണ് ഒന്നാം സമ്മാനം. തിരുവോണ ബംപര്‍ ടിക്കറ്റ് പുറത്തിറക്കുന്നു. ജൂലായ് 20 മുതല്‍ ടിക്കറ്റുകള്‍ വിപണിയില്‍…

Read More

ഉറങ്ങിക്കിടക്കവെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; തൃശൂരില്‍ ദമ്പതികള്‍ക്ക് പരിക്ക്

തൃശൂര്‍: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക്. തൃശൂര്‍ ഗുരുവായൂരിലാണ് സംഭവം. ആരോവീട്ടില്‍ കുട്ടപ്പന്‍(70), ഭാര്യ അംബിക(65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കിടപ്പുരോഗികളാണ് ഇവര്‍. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. അപകടം നടക്കുമ്പോള്‍ കുട്ടപ്പനും ഭാര്യയും ഉറക്കത്തിലായിരുന്നു. പൊട്ടിത്തെറിച്ച ഫ്രിഡ്ജില്‍ നിന്ന് വീടിനുള്ളിലേക്ക് തീ പടരുകയായിരുന്നു. മുറി മുഴുവന്‍ കനത്ത പുക നിറയുകയും ചെയ്തു. വീടിന്റെ ഭിത്തികള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ജനല്‍ ചില്ലുകളും തകര്‍ന്നു. ഫ്രിഡ്ജ് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. അഗ്നിരക്ഷാ സേനയെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും…

Read More

പി.എസ്.സി വിജ്ഞാപനം വിവിധ തസ്തികകളിൽ അവസരം

കേരള പബ്ലിക് സർവീസ് കമീഷൻവിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 5നകം ഒറ്റതവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനിൽ അപേക്ഷിക്കാം. ജനറൽ റിക്രൂട്ട്മെന്റ് വിഭാഗത്തിലുള്ള ചില തസ്തികകളുടെ വിവരങ്ങൾ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-II: നിയമനം കേരളത്തിലെ സർവകലാശാലകളിൽ. ഒഴിവുകളുടെ എണ്ണം നിശ്ചയിച്ചിട്ടില്ല. ശമ്പളനിരക്ക് 27,900-63,700 രൂപജിയോളജിക്കൽ അസിസ്റ്റന്റ്, ഭൂവിനിയോഗ വകുപ്പ്, ശമ്പളം -43,400-91,200 രൂപ. ഒഴിവുകൾ 6. വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ/ ഡെമോൺസ്ട്രേറ്റർ/ ഇൻസ്ട്രക്ടർ ഗ്രേഡ്-II/ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് -II (ഇലക്ട്രിക്കൽ എൻജിനീയറിംഗ്), സാങ്കേതിക വിദ്യാഭ്യാസ…

Read More

മൊബൈൽഫോൺ ഉപയോഗിച്ച് പരീക്ഷയിൽ കോപ്പിയടി; യുവാവ് അറസ്റ്റിൽ, അധ്യാപകനെ തേടി അന്വേഷണം

കണ്ണൂർ : മൊബൈൽഫോൺ ഉപയോഗിച്ച് പരീക്ഷയിൽ കോപ്പിയടിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പൈവളിഗെ സ്വദേശി എസ്. ജനാർദനയാണ് അറസ്റ്റിലായത്. ഈ മാസം ഒന്നിന് മട്ടന്നൂർ പോളിടെക്നിക് കോളേജിൽ നടന്ന കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് എക്സാമിനേഷനിൽ (KGCE) മൊബൈൽഫോൺ ഉപയോഗിച്ച് പരീക്ഷ എഴുതിയെന്നാണ് കേസ്. പരീക്ഷയിൽ വിജയിച്ചാൽ സ്ഥിരനിയമനത്തിന് അർഹത ലഭിക്കുമെന്ന സാഹചര്യത്തിലായിരുന്നു ഇയാൾ പരീക്ഷയെഴുതിയത്. അന്വേഷണത്തിൽ, ഒരു സ്വകാര്യ പരിശീലന സ്ഥാപനത്തിലെ അധ്യാപകൻ വാട്‌സ്ആപ്പ് വഴി ഉത്തരങ്ങൾ കൈമാറിയതായി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു….

Read More

ആറുപേരെ കൊന്നുതള്ളിയ കൈകൾ ഇനി പരീക്ഷയെഴുതും; കൂടത്തായി കേസ് ജോളിയുടെ ബി.എ പരീക്ഷ കണ്ണൂർ ജയിലിൽ

വർഷങ്ങളോളം എൻ.ഐ.ടി പ്രൊഫസറാണെന്ന് വ്യാജമായി വിശ്വസിപ്പിച്ച് നാടിനെ മുൾമുനയിൽ നിർത്തിയ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ഒടുവിൽ ഒരു യഥാർത്ഥ ബിരുദം സ്വന്തമാക്കാൻ ഒരുങ്ങുന്നു. കോഴിക്കോട് സബ് ജയിലിൽ വിചാരണ തടവുകാരിയായി കഴിയുന്ന ജോളി പരീക്ഷയെഴുതാനായി ഇപ്പോൾ കണ്ണൂർ വനിതാ ജയിലിലാണ്.മലപ്പുറം ന്യൂസ്‌.ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി ബിഎ ഹിസ്റ്ററി പരീക്ഷയാണ് ജോളി എഴുതുന്നത്. രണ്ടാം വർഷ വിദ്യാർഥിയാണ്. എട്ടു പേപ്പറുകളിൽ ആറെണ്ണം കഴിഞ്ഞു. പരീക്ഷ അവസാനിക്കുന്നതു വരെ കണ്ണൂർ വനിതാ ജയിലിൽ ജോളി…

Read More

സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ: വാർഷിക മസ്റ്ററിംഗ് ജൂലൈ 17 മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ, വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കായുള്ള വാർഷിക മസ്റ്ററിംഗ് ജൂലൈ 17 മുതൽ ആരംഭിക്കും. ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം 2026 സെപ്റ്റംബർ 30-നകം മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ ഗുണഭോക്താക്കളുമാണ് ഈ കാലയളവിൽ മസ്റ്ററിംഗ് നടത്തേണ്ടത്.

Read More

പ്ലസ് വൺ പരീക്ഷാഫലം മറ്റന്നാൾ പ്രഖ്യാപിക്കും; ഈ സൈറ്റുകളിൽ ഫലം അറിയാം

        തിരുവനന്തപുരം : ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്ലസ് വൺ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്ലസ് വൺ ഫലപ്രഖ്യാപനം ജൂൺ അവസാനവാരത്തിൽ നിന്ന് 2026 ജൂലൈ 15ലേക്ക് മാറ്റിയിരുന്നെങ്കിലും ഫലപ്രഖ്യാപനം നീണ്ടു. dhsekerala.gov.in, results.hse.Kerala.gov.in, keralaresults.nic.in, results.kite.kerala.gov.in, results.kerala.gov.in തുടങ്ങിയ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാകും. ഇതുകൂടാതെ ഡിജിലോക്കർ, പിആർഡി ലൈവ്, സഫലം കൈറ്റ് മൊബൈൽ ആപ്പ് എന്നിവ വഴിയും ഫലം പരിശോധിക്കാവുന്നതാണ്. 2026 മാർച്ച് 5 മുതൽ…

Read More

മതം മാറണമെന്ന് ഭീഷണി, ഷെഹനയുടെ മകൻ ട്യൂഷന് പോയ സമയത്ത് അരുണ്‍ വീട്ടിലെത്തി, പിന്നാലെ ബഹളം, യുവതിയുടെ മരണത്തില്‍ കാമുകൻ അറസ്റ്റില്‍

           പത്തനംതിട്ട : പത്തനംതിട്ട അടൂരിലെ ഷെഹനയുടെ തൂങ്ങിമരണത്തില്‍ കാമുകൻ അരുണ്‍ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. തൂങ്ങിമരിക്കും മുൻപ് ഷഹനയെ അരുണ്‍ മർദിച്ചതായി പോലീസ് കണ്ടെത്തി. മതം മാറി തന്നെ വിവാഹം കഴിക്കണമെന്ന് അരുണ്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്നും ഇയാളുടെ സ്വഭാവ ദൂഷ്യം മനസ്സിലാക്കിയ ഷഹന എതിർത്തിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. ഏഴംകുളം സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയാണ് ഷെഹാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം എന്ന് കുടുംബം ആരോപിച്ചെങ്കിലും പോസ്റ്റ്മോർട്ടത്തില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial