തളിപ്പറമ്പ് : ക്രിസ്തുമസ്-ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍. സജീവിന്റെ നേതൃത്വത്തില്‍ നടുവില്‍, പോത്തുകുണ്ട്, താറ്റിയാട്, വിളക്കന്നൂര്‍, ആലക്കോട് പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡില്‍ പോത്തുകുണ്ട് അയ്യപ്പ ഭജനമഠത്തിന് പടിഞ്ഞാറ് ഭാഗത്ത് നിന്നും 700-മീറ്റര്‍ മാറി തോട്ടുചാലിന് സമീപത്തെ പുറമ്പോക്ക് സ്ഥലത്ത് നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 105 ലിറ്റര്‍ വാഷ് കണ്ടെടുത്ത് അബ്കാരി കേസെടുത്തു. പ്രതിയെക്കുറിച്ച് അന്വേഷിച്ചു വരുന്നു. റെയിഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വിനീഷ്, എക്‌സൈസ് ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരും ഉണ്ടായിരുന്നു.
