കെഎസ്ആർടിസിയിൽ മുങ്ങി നടക്കുന്ന 1243 പേരെ പുറത്താക്കും: ബിജു പ്രഭാകർ

തിരുവനന്തപുരം :
കെഎസ്ആർടിസിയിൽ മുങ്ങി നടക്കുന്ന 1243 പേരെ പുറത്താക്കൽ അടക്കമുള്ള നടപടികളുമായി എംഡി ബിജു പ്രഭാകർ.
മുങ്ങി നടക്കുന്നവർ നിശ്ചിത സമയത്തിനുള്ളിൽ ജോയിൻ ചെയ്യുകയോ വിശദീകരണം നൽകുകയോ ചെയ്തില്ലെങ്കിൽ പിരിച്ചുവിടുമെന്നും ബിജു പ്രഭാകർ പറഞ്ഞു.
1243 പേർ ജോലിക്ക് കൃത്യമായി വരുന്നില്ല. അവർ ഇടയ്ക്കിടെ വന്ന് ഒപ്പിടുന്നുണ്ട്. പെൻഷൻ മാത്രമാണ് അവരുടെ ലക്ഷ്യം. അത്തരത്തിലുള്ളവർ വി ആർ എസ് എടുത്തു പോകണം. അല്ലാത്തപക്ഷം പിരിച്ചുവിടൽ അടക്കമുള്ള നടപടികളിലേക്ക് കടക്കും.
പലരും നോട്ടീസ് കൈപ്പറ്റാതെ നടക്കുകയാണ്.
അവരുടെയൊക്കെ പേരുവച്ച് ഫുൾ പേജ് പരസ്യം കൊടുക്കേണ്ടി വരും.
ഇത്ര ദിവസത്തിനുള്ളിൽ വന്ന് ജോയിൻ ചെയ്യുകയോ വിശദീകരണം നൽകുകയോ ചെയ്തില്ലെങ്കിൽ പത്രത്തിൽ പരസ്യം കൊടുത്തു പിരിച്ചുവിടും.

കെഎസ്ആർടിസി ഉഴപ്പി നടക്കാനുള്ളവർക്കുള്ളതല്ല
അതാത് ദിവസത്തെ അന്നം വാങ്ങിക്കാനായി നിരവധി ആളുകൾ ഇവിടെ ജീവിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: