മുംബൈ: പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യാ മുന്നണി പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് പതിമൂന്നംഗ സമിതിയെ തെരഞ്ഞെടുത്തു. ഏകോപന സമിതിയാവും മുന്നണിയുടെ ഉന്നത സംവിധാനം. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റു പങ്കുവയ്ക്കലിൽ ഉടൻ ചർച്ചകൾ തുടങ്ങാനും മുംബൈയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
കോൺഗ്രസിൽ നിന്ന് കെസി വേണുഗോപാൽ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി നേതാവ് ശരദ് പവാർ, തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ ആർജെഡിയിൽനിന്ന് തേജസ്വി യാദവ്, ടിഎംസിയുടെ അഭിഷേക് ബാനർജി, ശിവസേനയുടെ സഞ്ജയ് റാവത്ത് എന്നിവർ സമിതി അംഗങ്ങളാണ്. ഝാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ദ് സോറൻ, എഎപിയിൽനിന്നുള്ള രാഘവ് ഛദ്ദ, സമാജ്വാദി പാർട്ടിയിൽനിന്ന് ജാവേദ് അലി ഖാൻ, ജെഡിയുവിന്റെ ലല്ലൻ സിങ്, നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല, പിഡിപിയിൽനിന്ന് മെഹ്ബൂബ മുഫ്തി എന്നവരാണ് മറ്റ് അംഗങ്ങൾ. സിപിഎം പ്രതിനിധി സമിതിയിൽ ഇല്ല.