തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പിവി അൻവർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച 150 കോടിയുടെ കോഴ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി. സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ വി ഡി സതീശൻ കർണാടകയിൽ നിന്നും കൈക്കൂലി വാങ്ങി കേരളത്തിൽ എത്തിച്ചെന്നാണ് പി വി അൻവർ നിയമസഭയിൽ ഉന്നയിച്ചത്.
അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഹാഫിസ് പരാതി നൽകിയിരുന്നു. ഈ ഹർജിയാണ് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയത്. ഈ ഹർജി തള്ളുന്നെന്ന് ഒറ്റവരിയിലാണ് ജഡ്ജി പറഞ്ഞത്. ഉത്തരവിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല

