കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച ശേഷം പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം പ്രതിശ്രുത വരനെതിരെ പോലീസ് കേസെടുത്തു.
പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ പരാതി പ്രകാരമാണ് കേസ്. എടക്കാട് സ്വദേശിയായ 26കാരനെതിരെ യാണ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂൺ മാസം 8നാണ് സ്റ്റേഷൻ പരിധിയിലെ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുമായി യുവാവിൻ്റെ വിവാഹനിശ്ചയം കഴിഞ്ഞത്.
പെൺകുട്ടിക്ക് 18 വയസു തികഞ്ഞാൽ വിവാഹം നടത്താനായിരുന്നു കാരണവന്മാരുടെ തീരുമാനം. ഇതിനിടെ ഇരുവരും ശാരീരികമായി ബന്ധപ്പെടുകയും ഗർഭിണിയായതിനെ തുടർന്ന് പോലീസിൽ പരാതി എത്തുകയായി രുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
