തിരുവല്ല: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിനുള്ളിൽ പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമണം. ഇന്ന് വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം. കോട്ടയം മീനച്ചൽ എടയ്ക്കാട് ചാമക്കാലയിൽ വീട്ടിൽ തോമസ് (58) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സിലായിരുന്നു സംഭവം.
