ഫെയ്‌സ്ബുക്കിന് 20ആം പിറന്നാള്‍, ഓര്‍മകള്‍ പങ്കുവെച്ച് സുക്കര്‍ബര്‍ഗ്

മുഖം കാണാത്ത നിരവധി സുഹൃത്തുക്കളെ സമ്മാനിച്ച മുഖപുസ്തകം കൗമാരം വിട്ട് യൗവ്വനത്തിലേക്ക് കാലൂന്നുന്നു. ലോകത്തെ തന്നെ മാറ്റിമറിച്ച ഫേസ്സുക്ക് എന്ന ഇതിഹാസം സംഭവബഹുലമായ 20 വർഷങ്ങൾ പിന്നിടുകയാണ്. ഈ ഇരുപത് വർഷം കൊണ്ട് ഫേസ്സുക്ക് സ്രഷ്ടാവ് മാർക്ക് സുക്കർബർഗ് ആകട്ടെ, വിരസനായ ഒരു കോളേജു കുമാരനിൽ നിന്നും സിലിക്കോൺ വാലിയിലെ കോടീശ്വരന്മാരിൽ ഒരാളായി വളരുകയും ചെയ്തു.

ഇരുപത് വർഷം മുമ്പ്, ഞാൻ ഒരു കാര്യം ആരംഭിച്ചു. പിന്നീടുള്ള വഴിയിൽ, അതിശയിപ്പിക്കുന്ന ധാരാളം ആളുകൾ വന്നുചേർന്നു, ഞങ്ങൾ കൂടുതൽ ആകർഷകമായ കാര്യങ്ങൾ നിർമിച്ചു. ഞങ്ങൾ ഇപ്പോഴും അത് ചെയ്യുന്നു. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. സക്കർബർഗ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

അവതരിപ്പിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ ഫെയ്സ്ബുക്കിന് പത്ത് ലക്ഷം ഉപഭോക്താക്കളെ ലഭിച്ചു. നാല് വർഷം കൊണ്ട് അക്കാലത്തെ എതിരാളിയായ മൈസ്പേസിനെ മറികടന്നു. 2012 ആയപ്പോഴേക്കും പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടന്നു. 2023 അവസാനത്തോടെ ഫെയ്‌സ്ബുക്കിന്റെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം 211 കോടിയാണ്.

തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ 2004 ലെ തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.

ഇപ്പോൾ മെറ്റ പ്ലാറ്റ്ഫോംസ് എന്ന മാതൃസ്ഥാപനത്തിന് കീഴിലാണ് ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ, വാട്സാപ്പ് ഉൾപ്പടെയുള്ള മുൻനിര സേവനങ്ങൾ. 2023 നാലാം പാദത്തിൽ ഈ സേവനങ്ങൾക്കെല്ലാം കൂടി 319 കോടി പ്രതിദിന ഉപഭോക്താക്കളുണ്ട്. 2023 ഡിസംബറിലെ കണക്കനുസരിച്ച് പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണം 398 കോടിയാണ്.

മെറ്റായുടെ ഓഹരി മൂല്യം വർധിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ അഞ്ചാമനാണ് സക്കർബർഗ്. പരസ്യവിതരണ രംഗത്ത് ഗൂഗിളിനൊപ്പം ശക്തരാണ് മെറ്റ.

മെറ്റായുടെ ഓഹരി മൂല്യം വർധിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ അഞ്ചാമനാണ് സക്കർബർഗ്. പരസ്യവിതരണ രംഗത്ത് ഗൂഗിളിനൊപ്പം ശക്തരാണ് മെറ്റ.

2023 ल ली 4000 കോടി ഡോളറിലേറെ വരുമാനമാണ് മെറ്റയ്ക്ക് ലഭിച്ചത്. ഇതിൽ 1400 കോടി ഡോളർ ലാഭമാണ്.

കഴിഞ്ഞ 20 വർഷക്കാലത്തിനിടെ വലിയ പ്രതിബന്ധങ്ങളിലൂടെയും കമ്പനി കടന്നുപോയിട്ടുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച‌ വരുത്തിയതിന് പലതവണ വൻതുക പിഴയായി കമ്പനിക്ക് വിവിധ രാജ്യങ്ങളിൽ നൽകേണ്ടി വന്നിട്ടുണ്ട്. 2022 ൽ വിവരച്ചോർച്ചയുടെ പേരിൽ 26.5 കോടി യൂറോയാണ് ഫെയ്‌സ്ബുക്ക് പിഴയായി നൽകിയത്.

2023 ൽ ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷനും യൂറോപ്യൻ ഉപഭോക്താക്കളുടെ വിവരങ്ങൾ വിദേശത്തേക്ക് കടത്തിയതിന് 120 കോടി യൂറോ പിഴ വിധിച്ചിരുന്നു. ഇതിൽ അപ്പീൽ നൽകിയിരിക്കുകയാണ് കമ്പനി.

ഏറ്റവും ഒടുവിൽ കമ്പനി അവതരിപ്പിച്ച സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമാണ് ത്രെഡ്‌സ്. നിലവിൽ 13 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളാണ് ത്രെഡ്സിനുള്ളത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: