
ചലച്ചിത്ര അവാർഡ് വിവാദം; അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെടൽ നടത്തി ആരോപണവുമായി വിനയൻ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൻ അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെടൽ നടത്തിയതായി സംവിധായകൻ വിനയൻ. ജൂറി അംഗം നേമം പുഷ്പരാജ് സംസാരിക്കുന്ന ഓഡിയോ സംവിധായകൻ വിനയൻ പുറത്തു വിടുകയും ചെയ്തു.അവാർഡ് നിർണ്ണയത്തിൽ രഞ്ജിത് ഇടപെട്ടുവെന്നും രഞ്ജിത്തിന് സ്ഥാനത്തു തുടരാൻ അർഹത ഇല്ലെന്നുമാണ് നേമം പുഷ്പരാജിന്റെ ആരോപണം. വിനയന്റെ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിനെ ബോധപൂർവ്വം തഴഞ്ഞു എന്ന് വിനയൻ പരാതിപ്പട്ടതിന് പിന്നാലെയാണ് ജൂറി അംഗത്തിന്റെ ഓഡിയോ പുറത്തു വിട്ടത്. വിനയന്റെ ആരോപണം ശരി വെക്കുന്ന തരത്തിലുള്ള ഓഡിയോ…