അലക്ഷ്യമായി കാർ ഓടിച്ചു സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്

എറണാകുളം : അലക്ഷ്യമായി കാർ ഓടിച്ചതിന് സുരാജ് വെഞ്ഞാറമൂടിനെതിരെ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.ഇന്നലെ നടന്ന കാർ അപകടവുമായി ബന്ധപ്പെട്ട് സഞ്ചരിച്ച കാറുമായി സുരാജ് വെഞ്ഞാറമൂട് സ്റ്റേഷനിൽ ഹാജരാകണം.പാലാരിവട്ടത്തുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബൈക്കിൽ യാത്ര ചെയ്തിരുന്ന ശരത്തിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശരത്തിന്റെ കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.അപകടത്തിൽ സുരാജ് വെഞ്ഞാറമൂടിന് കാര്യമായ…

Read More

സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി; ടി. കെ വിനോദ് കുമാർ വിജിലൻസ് ഡയറക്ടർ, കെ. പത്മകുമാർ ഫയർ ഫോഴ്സ് മേധാവി

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. ടോമിൻ ജെ തച്ചങ്കരി ഈ മാസം 31 നു വിരമിക്കുന്നതിനെ തുടർന്ന് ഇന്റലിജൻസ് എഡിജിപി ടി. കെ വിനോദ് കുമാറിന് ഡിജിപിയായി സ്ഥാനം കയറ്റി നൽകി വിജിലൻസ് ഡയറക്ടറായി നിയമിച്ചു. മനോജ് എബ്രഹാം ഇന്റലിജൻസ് എഡിജിപി യാകും.കെ. പത്മകുമാർ ഫയർഫോഴ്സ് മേധാവിയായും ബൽറാം കുമാർ ഉപാധ്യായയെ ജയിൽ മേധാവിയായും നിയമിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമനെ ഉത്തരമേഖലാ ഐജിയായും എ.അക്ബറിനെ പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും…

Read More

ഹിന്ദിക്കാരുടെ കുട്ടിയായതിന്റെ പേരിൽ കർമ്മം ചെയ്യാൻ വിസമ്മതിച്ച് പൂജാരിമാർ; അഞ്ചുവയസ്സുകാരിക്ക് കണ്ണീരോടെ വിട നൽകി നാട്

കൊച്ചി: ആലുവയിൽ അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. കുഞ്ഞിന്റെ അന്ത്യകർമ്മങ്ങൾനടത്തിയത് പൂജാരി രേവന്താണ്. അഞ്ചുവയസ്സുകാരിയുടെ അന്ത്യകർമങ്ങൾ നടത്താൻ പൂജാരിമാർ വിസമ്മതിച്ചെന്ന് ആലുവ എം.എൽ.എ അൻവർ സാദത്തിനെ സാക്ഷിയാക്കി രേവന്ത് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. ‘‘ആലുവ പോയി, മാള പോയി, കുറമശ്ശേരി ഭാഗത്തൊക്കെ അലഞ്ഞു. ഒരു പൂജാരിയും വരാന്‍ തയാറായില്ല.അവരൊന്നും മനുഷ്യന്മാരല്ല. അവർ ചോദിച്ചത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിലും മനുഷ്യന്മാര്‍ തന്നെയല്ലേ? അപ്പോൾ ഞാന്‍ വിചാരിച്ചു, നമ്മുടെ മോൾടെ കാര്യമല്ലേ, ഞാൻ…

Read More

ആറ്റിങ്ങലിൽ വൻ ലഹരി മരുന്ന് വേട്ട

ആറ്റിങ്ങൽ:ചിറയിൻകീഴ്, കടക്കാവൂർ, കല്ലമ്പലം ഭാഗങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് വില്പനയ്ക്കായി കൊണ്ടു വന്ന, വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന 90 ഗ്രാം എംഡിഎംഎ യും ഡൽഹി രജിസ്ട്രേഷനിലുള്ള കാറും മയക്കുമരുന്ന് കച്ചവടക്കാരായ വാമനപുരം ആനാകൂടി തമ്പുരാട്ടിക്കാവ് ഉത്രാടം വീട്ടിൽ സുകുമാരൻ മകൻ സൂര്യ എന്ന് വിളിക്കുന്ന ജിതിൻ 34 വയസ്സ്, മണനാക്ക് കായൽവാരം വയലിൽ പുത്തൻവീട്ടിൽ ഷാക്കിർ മകൻ 37 വയസ്സുള്ള ലിജിൻ, മണനാക്ക് പെരുംകുളം സാബു നിവാസിൽ അബ്ദുൽ ഹക്കീം മകൻ സാബു 46…

Read More

നിരീക്ഷണ ക്യാമറയെ പറ്റിക്കുന്ന വാഹനങ്ങളെ കുടുക്കാന്‍ ഇന്റര്‍സെപ്റ്റര്‍

തിരുവനന്തപുരം : നിരീക്ഷണ ക്യാമറകളെ കബളിപ്പിച്ച് അമിതവേഗത്തിൽ ഓടുന്ന വാഹനങ്ങളെ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പിന്റെ ഇന്റർസെപ്റ്റർ വാഹനങ്ങൾ തയ്യാറായി. ‘സേഫ് കേരള’ പദ്ധതിയിലുൾപ്പെടുത്തി ക്യാമറ ഘടിപ്പിച്ച നാലു വാഹനങ്ങളാണ് സംസ്ഥാനത്ത് ഓടിത്തുടങ്ങിയത്.അമിതവേഗം പതിവാകുന്ന റോഡുകളിലാണ് ഇന്റർസെപ്റ്റർ വാഹനങ്ങളുണ്ടാവുകറോഡുകളുടെ വിഭാഗങ്ങൾക്കനുസരിച്ച് വാഹനങ്ങൾക്ക് ഓടാവുന്ന വേഗം പുതുക്കി നിർണയിച്ചിട്ടുണ്ട്. ഇത് മാനദണ്ഡമാക്കിയാകും പിഴയീടാക്കുക. റോഡിൽ ഇന്റർസെപ്റ്റർ വാഹനം നിർത്തിയിട്ടശേഷം മറ്റു വാഹനങ്ങളെ നിരീക്ഷിക്കും. വേഗപരിധി കടന്ന വാഹനങ്ങൾ തടഞ്ഞ് നേരിട്ട് പിഴയീടാക്കില്ല.ക്യാമറ ദൃശ്യങ്ങൾ പകർത്തി തിരുവനന്തപുരത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേക്ക്…

Read More

സ്പീക്കർ എ എൻ ഷംസീറിന്റെ വാഹനം അപകടത്തിൽപ്പെട്ടു.

കണ്ണൂർ: നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ വാഹനം അപകടത്തിൽപ്പെട്ടു. സ്പീക്കർ സഞ്ചരിച്ച കാറിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. പാ നൂരിൽ വച്ചാണ് സ്പീക്കർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. സ്പീക്കർ ആ വാഹനത്തിൽ തന്നെ യാത്ര തുടർന്നു.

Read More

വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു

തിരുവനന്തപുരം :01.01.2024 യോഗ്യതാ തീയതിയായുള്ള പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. യജ്ഞത്തിന്‍റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാനും ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനും വോട്ടര്‍ ഐഡിയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിനും ഉള്‍പ്പെടെ അവസരമുണ്ടാകും. വോട്ടര്‍മാരെ സഹായിക്കാനായി ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വീടുകളിലെത്തും. സ്വന്തം നിലയിലും ഫോമുകള്‍ സമര്‍പ്പിക്കാം “`ബി.എല്‍.ഒമാരുടെ സഹായം കൂടാതെ സ്വന്തമായും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന്, വോട്ടേഴ്സ് സര്‍വിസ് പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ്പ്…

Read More

സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു.

എറണാകുളം :സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചു. പാലാരിവട്ടത്തുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരാജ് വെഞ്ഞാറമൂട് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരത്തിന്റെ കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.അപകടത്തില്‍…

Read More

പള്ളിക്കൽ പുഴ അപകടം, കാണാതായ മൂന്ന് പേരുടെ മൃതദേഹവും കണ്ടെത്തി

പള്ളിക്കൽ :പള്ളിക്കൽ പുഴ അപകടം, കാണാതായ മൂന്ന് പേരുടെ മൃതദേഹവും കണ്ടെത്തി.നവദമ്പതികളായ കടയ്ക്കൽ കുമ്മിൾ ചോനാം മുകളിൽ പുത്തൻ വീട്ടിൽ സിദ്ധിഖ്(28), ഭാര്യ ആയൂർ, അർക്കന്നൂർ, കാരാളിക്കോണം, കാവതിയോട് പച്ചയിൽ നൗഫിയ നൗഷാദ്(21) എന്നിവരുടെ മൃതദേഹമാണ് ഇപ്പോൾ കിട്ടിയത്. തിരുവനന്തപുരത്തു നിന്ന്എത്തിയ സ്കൂബ ടീമിന്റെ തിരച്ചിലിലാണ് രണ്ടുപേരുടെയും മൃതദേഹം ലഭിച്ചത്.പള്ളിക്കൽ പകൽക്കുറി ഇടവേലിക്കൽ സൈനുലാബ്ദീന്റെ മകൻ അൻസൽ ഖാൻ(19) മൃതദേഹം ഇന്നലെ കിട്ടിയിരുന്നു. 3 പേരുടെയും മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ്

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 3 വർഷം തടവ്

കാട്ടാക്കട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് ശിക്ഷ വിധിച്ച് അതിവേഗ പോക്‌സോ കോടതി. കുറ്റിച്ചൽ കോട്ടൂർ കരണ്ടകംചിറ പ്രദീപ് ഭവനിൽ പ്രസാദ്(41)നെയാണ് ശിക്ഷിച്ചത്. തട്ടിക്കൊണ്ടുപോകലിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, സ്ത്രീത്വത്തെ അപമാനിച്ചതിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, പീഡിപ്പിച്ചതിന് പോക്‌സോ ആക്ട് പ്രകാരം മൂന്ന് വർഷം തടവും 30,000 രൂപ പിഴയുമാണ് ജഡ്‌ജി എസ്.രമേഷ് കുമാർ വിധിച്ചത്. പെൺകുട്ടിയെ സ്കൂളിൽ പോകുന്ന വഴി തട്ടിക്കൊണ്ടു പോയാണ് പീഡിപ്പിച്ചത്.ബൈക്കിൽ കൊണ്ടുപോയി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial