
സൗദിയിലെ അൽ അഹ്സയിൽ വൻ തീപിടിത്തം; അഞ്ച് ഇന്ത്യക്കാർ ഉൾപ്പടെ പത്ത് പേർ മരിച്ചു.
ദമാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അൽ അഹ്‌സയിൽ തീപിടിത്തം. അപകടത്തിൽ ഇന്ത്യക്കാർ ഉൾപ്പടെ പത്ത് പേർ മരിച്ചതായി റിപ്പോർട്ടുകൾ. അഞ്ച് ഇന്ത്യക്കാരും മൂന്ന് ബംഗ്ലാദേശികളും ആണ് മരിച്ചത്. രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ ഒരാൾ മലയാളിയാണെന്നും സൂചന. അൽ അഹ്സ ഹുഫൂഫ് ഇൻഡസ്ട്രിയൽ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന കാർ വർക്ക്ഷോപ്പിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച അവധിയായതിനാൽ പുലർച്ച വരെ ജോലി ചെയ്ത് വന്ന് ഷോപ്പിനോട് ചേർന്ന് വിശ്രമ കേന്ദ്രത്തിൽ ഉറങ്ങിയവരാണ് അപകടത്തിൽ പെട്ടത്. പത്തോളം…