
കെഎസ്ആർടിസി ബസിൽ പെൺസുഹൃത്തിനൊപ്പം ഇരുന്നതിന് ക്രൂര മർദ്ദനം; യുവാവിനെ ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് തലയ്ക്കടിച്ചു; ബിഎംഎസ് യൂണിറ്റ് സെക്രട്ടറിയായ കണ്ടക്ടർ അറസ്റ്റിൽ
കാട്ടാക്കട: കെഎസ്ആർടിസി ബസിനുള്ളിൽ പെൺസുഹൃത്തിനൊപ്പം ഇരുന്നെന്ന പേരിൽ യുവാവിനെ മർദ്ദിച്ച കണ്ടക്ടര്‍ അറസ്റ്റിലായി. ബാലരാമപുരം സിസിലിപുരം സ്വദേശി ഋതിക് കൃഷ്ണനെ (23) ആണ് കണ്ടക്ടര്‍ നിലത്തിട്ട് ക്രൂരമായി മർദ്ദിച്ചത്. വെള്ളറട ഡിപ്പോയിലെ കണ്ടക്ടറും ബിഎംഎസ് യൂണിറ്റ് സെക്രട്ടറിയുമായ സുരേഷ് കുമാർ ആണ് മർദ്ദിച്ചത്. ബസ് കാട്ടാക്കട ഡിപ്പോയിൽ എത്തിയപ്പോൾ കണ്ടക്ടർ ഇവരുടെ അടുത്തെത്തി ഋത്വിക്കിന്റെ ചെവിയിൽ മോശമായി സംസാരിക്കുകയും ഋതികിനെ മർദ്ധിക്കുകയും ചെയ്തു.യുവാവിനെ കണ്ടക്ടര്‍ ബസിനുള്ളിൽ നിലത്തിട്ടു മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു…