
മമ്മൂട്ടിയുടെ ‘ആശ്വാസം’ പദ്ധതി തിരുവനന്തപുരത്ത്
തിരുവനന്തപുരം :നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ‘ആശ്വാസം’ പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല വിതരണോദ്ഘാടനം തിരുവനന്തപുരം, വേറ്റിനാട് എം.ജി.എം ട്രിനിറ്റി സ്കൂളിൽ നടന്നു. ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ പദ്ധതിയുടെ വിതരണോദ്ഘാടനം മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബുവിന് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി നിർവഹിച്ചു. വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ ഓക്സിജൻ കോൺസെൻട്രേറ്റർ ഏറ്റുവാങ്ങി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള വിവിധതരം ജീവകാരുണ്യ പ്രവർത്തനങ്ങൾ വളരെയേറെ വർഷങ്ങളായി ജനങ്ങളിലേക്ക് എത്തുകയും അത് വളരെയേറെ പ്രയോജനകരമായി…