ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക ;ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയതിലൂടെ പ്രധാന അധ്യാപകർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകണമെന്നും തുക മുൻകൂറായി നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കെ.പി.എസ്.ടി.എ ഉൾപ്പെടെയുള്ള അധ്യാപക സംഘടനയാണ് കോടതിയെ സമീപിച്ചത്. പദ്ധതിക്ക് ഒരു വിദ്യാർഥിക്ക് 8 രൂപ നിരക്കാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും അതിൽക്കൂടുതൽ ചെലവ് വന്നാൽ ആരു വഹിക്കുമെന്നു ഹൈക്കോടതി കഴിഞ്ഞ തവണ സർക്കാരിനോട് ആരാഞ്ഞിരുന്നു. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശികയ്ക്ക് കാരണമെന്ന് സർക്കാർ അറിയിച്ചു….

Read More

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപി മാപ്പ് പറയണം: കെ യു ഡബ്ല്യു ജെ

തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിത്. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു. ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെക്കുമ്പോൾ തന്നെ അവർ അത്…

Read More

ഭാര്യയേയും മകളേയും ഭക്ഷണത്തിൽ എലിവിഷം ചേർത്ത് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യയേയും മകളേയും ഭക്ഷണത്തിൽ എലിവിഷം ചേർത്ത് കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ. കല്ലമ്പലം പുല്ലൂർമുക്ക് ഇടവൂർകോണം എസ് ആർ മൻസിലിൽ സുലൈമാൻ (59)ആണ് അറസ്റ്റിലായത്. ഭാര്യ പാചകം ചെയ്ത് വെച്ച ഭക്ഷണത്തിൽ ഇയാൾ എലിവിഷം കലർത്തുകയായിരുന്നു. ഭക്ഷണം കഴിച്ച സുലൈമാന്റെ ഭാര്യ റസിയയും മകൾ നിഷയും അവശനിലയിലായി. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ സുലൈമാനെ വൈദ്യപരിശോധനയ്ക്ക് ശേഷം റിമാൻഡ് ചെയ്തു.

Read More

ബസ് ചാർജ് കുറവെന്ന് പറഞ്ഞ് ആറാം ക്ലാസുകാരിയെ പാതി വഴിയിൽ ഇറക്കി വിട്ടു; പരാതി

തൃശൂർ: ബസ് ചാർജ് കുറവാണെന്ന് പറഞ്ഞ് ആറാം ക്ലാസുകാരിയെ പാതി വഴിയിൽ ഇറക്കി വിട്ടതായി പരാതി. പഴമ്പാലക്കോട് എസ്.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയെ ആണ് കണ്ടക്ടർ പാതിവഴിയിൽ ഇറക്കി വിട്ടത്. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് രൂപ വാങ്ങിയശേഷം വീടിന് രണ്ട് കിലോമീറ്റർ മുന്നിലുള്ള സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. തിരുവിൽവാമല കാട്ടുകുളം വരെ വിദ്യാർത്ഥിനിക്ക് പോകേണ്ടി വന്നിരുന്നു. സാധാരണ കുട്ടി സ്കൂൾ ബസിലാണ് പോയിരുന്നത്. എന്നാൽ ഇന്ന് സ്വകാര്യ ബസ്സിലാണ്…

Read More

മികച്ച ചാനലൈസിങ് ഏജന്‍സി; ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്

തിരുവനന്തപുരം: മികച്ച ചാനലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്.കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ മികച്ച ചാനെലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം നേടിയത്. ചരിത്രത്തില്‍ ഇതാദ്യമായാണ് മികച്ച ചാനലൈസിങ് ഏജന്‍സിയായി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സുസ്ഥിരമായ പ്രവര്‍ത്തന പുരോഗതി, ഉയര്‍ന്ന…

Read More

തിരുവനന്തപുരത്ത് ബേക്കറിയില്‍ നിന്നും ചിക്കന്‍ റോളും ബര്‍ഗറും കഴിച്ച 13 പേര്‍ക്ക് ഭക്ഷ്യവിഷബാധ

അമ്പൂരിയില്‍ ബേക്കറിയില്‍ നിന്ന് ഭക്ഷണം കഴിച്ച 13 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. എല്ലാവരും ആശുപത്രിയില്‍ ചികിത്സതേടി. ഇതില്‍ 8 പേര്‍ അമ്പൂരിയിലെ സ്വകാര്യ ആശുപത്രിയിലും കാരക്കോണത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി ചികിത്സയില്‍ തുടരുന്നു.കൂട്ടപ്പൂ വട്ടക്കുടി വീട്ടില്‍ ശ്രീധരന്‍നായര്‍, ഐശ്വര്യ, ഹരികൃഷ്ണന്‍, അമ്പൂരി തട്ടാമുക്ക് തുരുത്തേല്‍ ഏലമില്‍ സണ്ണി ജോസഫ്, ലീറ്റാ, അമ്പൂരി പാലക്കാട്ടു ഹൗസില്‍ സില്‍വി, എല്‍സ മറിയ ഫെബിന്‍, തുടിയാംകോണം വെള്ളപള്ളി വീട്ടില്‍ ലിസമ്മ, നോയല്‍, അമ്പൂരി കുരുംകുറ്റിയാണിയില്‍ സാന്റി ഷിജു, തട്ടാമുക്ക് കരിംപാണിയില്‍ നീതു എന്നിവര്‍ക്കാണ്…

Read More

ഭരണമാറ്റം ഉണ്ടായില്ലെങ്കില്‍ രാജ്യം തകരും; ബിനോയ്‌വിശ്വം

അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഭരണമാറ്റമുണ്ടാകുന്നില്ലെങ്കില്‍ രാജ്യം വന്‍ തകര്‍ച്ചയില്‍ എത്തുമെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങള്‍ തകരുന്നു. വര്‍ഗ്ഗീയത പടരുന്നു. കലാപങ്ങള്‍ വ്യാപിക്കുന്നു. എവിടെയും മണിപ്പൂരുകള്‍ ആവര്‍ത്തിക്കാം. ജനങ്ങള്‍ക്ക് ആശ്വാസമാകേണ്ട സിവില്‍ സര്‍വീസ് അതിവേഗം തകര്‍ന്നു കൊണ്ടിരിക്കുന്നു. കേന്ദ്രസര്‍വീസില്‍ 10 ലക്ഷത്തിലധികവും സംസ്ഥാന സര്‍വീസുകളില്‍ 23 ലക്ഷത്തിലധികവും തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഇന്ത്യ തകര്‍ച്ചയിലാകുമ്പോള്‍, ഇന്ത്യന്‍ സിവില്‍ സര്‍വീസും തകര്‍ച്ചയിലാകുമെന്നും ഇത് ഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനങ്ങളെയാണ് പ്രതികൂലമായി ബാധിക്കുന്നതെന്നും…

Read More

കുണ്ടറയിൽ റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം, സമീപത്ത് ബാഗ്; ആളെ തിരിച്ചറിഞ്ഞു

കൊല്ലം: കുണ്ടറയിൽ യുവതിയെ റോഡിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ പേരയം ചിറ ഭാഗത്ത് ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് സംഭവം. ഒഴിഞ്ഞ ടിന്നറിന്റെ കുപ്പിയും ഒരു ബാഗും സമീപത്ത് കണ്ടെത്തിയിട്ടുണ്ട്. സംഭവം ആത്മഹത്യയെന്ന് പോലീസ് സ്ഥിരീകരിച്ചു. കുണ്ടറ പടപ്പാക്കര സ്വദേശി സൂര്യയാണ് മരിച്ചത്. 23 വയസായിരുന്നു. പേരയത്തെ കടയിൽ നിന്ന് ടിന്നർ വാങ്ങിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം പരിശോധനക്ക് അയക്കും.

Read More

എന്‍.സി.ഇ.ആര്‍.ടി പുസ്‌കങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിവാക്കുന്നത്; പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: എന്‍.സി.ഇ.ആര്‍.ടി പുസ്‌കങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. കാവിവല്‍ക്കരണത്തിന്റെ ഭാഗമായാണ് പാഠ്യപദ്ധതി പരിഷ്‌കരണം നടക്കുന്നത് എന്ന് നേരത്തെ മന്ത്രി പ്രതികരിച്ചിരുന്നു. കേരളം പാഠപുസ്തക പരിഷ്‌കരണം നടത്തിയത് കുട്ടികളോടടക്കം ചര്‍ച്ച ചെയ്താണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ പഠിക്കേണ്ട പലതും ഒഴിവാക്കി സംഘപരിവാര്‍ അജണ്ടയ്ക്കനുസരിച്ച് അവര്‍ പരിഷ്‌കാരം നടത്തുന്നു. മുമ്പ് പാഠഭാഗങ്ങള്‍ വെട്ടി മാറ്റിയപ്പോളും കേരളം എതിര്‍ത്തിരുന്നു. ദേശീയതലത്തിലെ…

Read More

കലാസംവിധായകന്‍ സാബു പ്രവദാസ് വാഹനാപകടത്തില്‍ മരിച്ചു

കലാസംവിധായകന്‍ സാബു പ്രവദാസ് വാഹനാപകടത്തില്‍ മരിച്ചു.തിരു.: പ്രശസ്ത കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു. 10 ദിവസം മുൻപ് തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ‘പുന:സ്ഥാപനം എന്ന നവേന്ദ്രജാലം’ എന്ന പുസ്തകത്തിനായിരുന്നു പുരസ്കാരം. രാജാവിന്റെ മകൻ, മനു അങ്കിള്‍, വഴിയോരക്കാഴ്ചകള്‍, പത്രം, ലേലം, പാര്‍വ്വതീപരിണയം, റണ്‍ബേബി റണ്‍ അടക്കം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial