
സജീവമല്ലാത്ത ജിമെയിൽ അക്കൗണ്ടുകൾ ഗൂഗിൾ ഇന്നു മുതൽനീക്കം ചെയ്യും.
രണ്ടുവർഷമായി സജീവമല്ലാത്ത ജിമെയിൽ അക്കൗണ്ടുകൾ ഗൂഗിൾ നീക്കം ചെയ്യുന്നു. ഡിസംബർ ഒന്നുമുതലാണ് നിഷ് ക്രിയ അക്കൗണ്ടുകൾ നീക്കം ചെയ്യുകയെന്ന് ഗൂഗിൾ അറിയിച്ചു. സജീവമല്ലാത്ത അക്കൗണ്ടുകൾ സെെബർ കുറ്റവാളികൾ ദുരുപയോഗിക്കുന്നത് തടയാനാണ് ഇവ നീക്കം ചെയ്യുന്നത്. ജിമെയിൽ അക്കീണ്ട് നീക്കം ചെയ്യുന്നതോടെ അതിനൊപ്പം ഡോക്‌സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, യൂട്യൂബ്, ഗൂഗിൾ ഫോട്ടോസ് എന്നിവയുൾപ്പെടെയുള്ള അക്കൗണ്ടുകളിലെ ഉള്ളടക്കവും നഷ്ടമാകും. രണ്ട് വർഷമായി നിങ്ങളുടെ ഏതെങ്കിലും ഗൂഗിൾ അക്കൗണ്ടിൽ സൈൻ-ഇൻ ചെയ്‌തിട്ടില്ലെങ്കിലാണ് അവ ഡീലിറ്റ് ചെയ്യപ്പെടുക. എന്നാൽ ജിമെയിൽ, ഡ്രൈവ്,…