
എസ് എൻ സി ലാവലിൻ കേസ് ഹർജി വീണ്ടും മാറ്റി; സെപ്തംബർ 12 ന് വീണ്ടും പരിഗണിക്കും
ന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ കേസിലെ സി.ബി.ഐ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സി.ബി.ഐ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് മാറ്റിയത്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയതിനെതിരായ സിബിഐ ഹർജിയും വിചാരണ നേരിടണമെന്ന ഹൈക്കോടി വിധിക്കെതിരായ മറ്റു പ്രതികളുടെ ഹർജിയുമാണ് സുപ്രീംകോടതിയിലുള്ളത് . ഇന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന പുതിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേരള ഹൈകോടതിയിൽ ഈ കേസിൽ വാദം കേട്ടിരുന്നുവെന്ന് ചൂണ്ടിക്കാണി ച്ച് ജസ്റ്റിസ് സി.ടി. രവികുമാർ പിന്മാറിയതിനെ…