നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

തിരുവനന്തപുരം: നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിൽ ആയിരുന്നു. മോഹൻലാലിനെ നായകനാക്കി ചെയ്ത ഛായാമുഖി ഉൾപ്പെടെ ഒട്ടേറെ നാടകങ്ങളുടെ സംവിധായകനാണ്. 2008ലാണ് മോഹൻലാലിനെയും മുകേഷിനെയും ഉൾപ്പെടുത്തി ഛായാമുഖി രംഗത്ത് അവതരിപ്പിച്ചത്. മകരധ്വജം, സ്വപ്ന വാസവദത്തം, മണികർണിക തുടങ്ങി ഒട്ടേറെ നാടകങ്ങൾ ശ്രദ്ധിക്കപ്പെട്ടു. നാടകത്തിനു പുറമേ സിനിമയിലും വേഷങ്ങൾ ചെയ്തു. പത്രപ്രവർത്തകൻ, അധ്യാപകൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. 2003ൽ മികച്ച നാടക രചനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം…

Read More

കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍ വച്ച് തന്നെ, രണ്ടു ഡോക്ടര്‍മാര്‍ അടക്കം നാലുപേര്‍ പ്രതികള്‍; ഹര്‍ഷിന കേസില്‍ കുറ്റപത്രം സമർപ്പിച്ചു.

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ നാലുപ്രതികളാണ് ഉള്ളത്. രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരുമാണ് പ്രതികളെന്ന് എസിപി കെ സുദർശൻ അറിയിച്ചു. 750 പേജുള്ള കുറ്റപത്രത്തിൽ 60 സാക്ഷികളാണ് ഉള്ളത്. ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വീഴ്ച‌ സംഭവിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മാർച്ച് ഒന്നിനാണ് ഹർഷിന സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. medical negligence act പ്രകാരം എടുത്ത കേസിൽ അന്വേഷണം നടത്തി എസിപി കെ…

Read More

‘രാവിലെ ബിജെപി, ഉച്ചകഴിഞ്ഞ് കോൺഗ്രസ്’; മറിയക്കുട്ടി യുഡിഎഫിന്റെയും ബിജെപിയുടെയും രാഷ്ട്രീയ അധപതനത്തിന്റെ പ്രതീകമെന്ന് സിപിഎം

ഇടുക്കി: ക്ഷേമ പെൻഷൻ സമരത്തിലൂടെ ശ്രദ്ധേയയായ മറിയക്കുട്ടിക്കെതിരെ വീണ്ടും വിമർശനവുമായി സിപിഎം. ഇന്നത്തെ യുഡിഎഫിൻറെയും ബിജെപിയുടേയും രാഷ്ട്രീയ അധപതനത്തിൻറെ പ്രതീകമായി മറിയക്കുട്ടി മാറിയെന്നാണ് സിപിഎം ഇടുക്കിജില്ലാ സെക്രട്ടറി സി.വി വർഗീസ് ആരോപിച്ചത്. രാവിലെ ബിജെപി, ഉച്ചകഴിഞ്ഞ് കോൺഗ്രസ് എന്നതാണ് മറിയക്കുട്ടിയുടെ നിലപാട്. സിപിഎം ഒഴിച്ച് ഏതു പാർട്ടി വിളിച്ചാലും പോകുമെന്ന പ്രസ്താവന അതിന് തെളിവാണെന്നും സി.വി. വർഗീസ് പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ അധപതനത്തിന്റെ തെളിവാണ്. അവരെയെന്തിന് ഭയപ്പെടണം. ഡീൻ കുര്യാക്കോസ് ഉണ്ടാക്കിയ തിരക്കഥയായിരുന്നു മറിയക്കുട്ടി. അതിലൊന്നും കാര്യമില്ല….

Read More

നടന്‍ വിജയകാന്ത് അന്തരിച്ചു; വിടവാങ്ങിയത് തമിഴ്നാടിന്റെ ‘ക്യാപ്റ്റന്‍.

ചെന്നൈ: തമിഴിലെ മുൻകാല സൂപ്പർ താരം ഡിഎംഡികെ സ്ഥാപക നേതാവും മുൻ പ്രതിപക്ഷനേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന അന്ത്യം.എൺ‌പതുകളിലും തൊണ്ണൂറുകളിലും തമിഴിൽ നിരവധി സൂപ്പർഹിറ്റുകൾ നൽകിയ വിജയകാന്തിനെ ആരാധകർ ക്യാപ്റ്റനെന്നാണ് വിളിച്ചിരുന്നത്. ദേശീയ മുർ‌പോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയപാർട്ടിയുടെ സ്ഥാപകനേതാവാണ്. രണ്ടുതവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. ഭാര്യ പ്രേമലത….

Read More

ചരിത്രത്തിൽ ആദ്യമായി പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹിന്ദു വനിത

പാകിസ്ഥാനിൽ ആദ്യമായി ഒരു ഹിന്ദു യുവതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. ഡോ.സവീറ പർകാശ് എന്ന യുവതിയാണ് ചരിത്രം കുറിക്കാനൊരുങ്ങിയിരിക്കുന്നത്. പാകിസ്താൻ പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായാണ് സവീറ പർകാശ് മത്സരിക്കുന്നത്. ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ ബുനെർ ജില്ലയിലാണ് ഡോ.സവീറ പർകാശ് നാമനിർദേശ പത്രിക സമർപ്പിച്ചത്. 2024 ഫെബ്രുവരി എട്ടിനാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. 2022-ൽ മെഡിസിൻ ബിരുദം പൂർത്തിയാക്കിയ സവീറ ബുനെറിലെ പി.പി.പി വനിതാ വിഭാഗത്തിന്റെ ജനറൽ സെക്രട്ടറിയാണ്. അബോട്ടബാദ് ഇൻ്റർനാഷണൽ മെഡിക്കൽ കോളജിൽനിന്നാണ് സവീറ ബിരുദം നേടിയത്. അടുത്തിടെ…

Read More

വ്യാപാര സ്ഥാപനത്തിൽ പട്ടാപ്പകൽ അടിച്ചു മാറ്റിയത് രണ്ടുലക്ഷം; പ്രതികളെ പിടികൂടി പോലീസ്

തൃശ്ശൂർ: പട്ടാപ്പകൽ അരിയങ്ങാടിയിലെ പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ മോഷണം നടത്തിയ അന്തര്‍ ജില്ലാ മോഷണസംഘത്തിലെ മൂന്നുപേരെ പിടികൂടി. സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കോട്ടയം കുമളി അമരാവതി സ്വദേശി പനംപറമ്പില്‍ അലന്‍ തോമസ് (22), ഈരാട്ടുപേട്ട പനച്ചിക്കപ്പാറ സ്വദേശികളായ തെക്കേടത്ത് വീട്ടില്‍ അമല്‍ ജോര്‍ജ് (22), എരട്ടേല്‍ വീട്ടില്‍ അശ്വിന്‍ (19) എന്നിവരാണ് പിടിയിലായത്.വിവിധ ജില്ലകളില്‍ നിരവധി മോഷണക്കേസുകളിലെ പ്രതികളാണിവരെന്ന് പൊലീസ് പറഞ്ഞു. ഡിസംബര്‍ 17ന്…

Read More

പോത്തൻകോട് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊന്നത് അമ്മ തന്നെ

തിരുവനന്തപുരം: പോത്തൻകോട് കിണറ്റിൽ കണ്ടെത്തിയ 36 ദിവസം പ്രായമായ കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ രോഗബാധിതയായ കുഞ്ഞിനെ വളര്‍ത്താൻനിവർത്തിയില്ലാത്തതുകൊണ്ടാണ് കുഞ്ഞിനെ കൊന്നതെന്നാണ് അമ്മ നൽകിയ മൊഴി. പോത്തൻകോട് മഞ്ഞമല സജി-സുരിത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. ‘കുഞ്ഞിന്റെ നൂലുകെട്ട് പോലും നടത്താൻ പണമില്ലായിരുന്നു’. അതിനാൽ കൊല്ലൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സുരിത പൊലീസിനോട് പറഞ്ഞത്. ഇന്ന് പുലര്‍ച്ചെയാണ് 36 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. അമ്മയുടെ അടുത്ത് കിടന്നുറങ്ങിയ കുഞ്ഞിനെ കാണാനില്ലെന്ന വിവരമാണ് ആദ്യം…

Read More

ബാലവേദി കിളിമാനൂർ മണ്ഡലം ക്യാമ്പ് സംഘടിപ്പിച്ചു

കിളിമാനൂർ :ബാലവേദി കിളിമാനൂർ മണ്ഡലം കമ്മിറ്റി ക്യാമ്പ് സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. രാജാരവിവർമ്മ സാംസ്ക്കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ലക്ഷ്മി ഉദയൻ അധ്യക്ഷയായി. ബാലവേദി കൺവീനർ എസ്. സുജിത്ത് സ്വാഗതം പറഞ്ഞു. എ. എം മിഥുന , ഷീബ തുടങ്ങിയവർ പങ്കെടുത്തു. ശാസ്ത്രം ലളിതം എന്ന വിഷയത്തിൽ ബി. ഷിബു പഠന ക്ലാസ്സ്‌ നയിച്ചു കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. വൈകുന്നേരം നടന്ന സമാപനസമ്മേളനത്തിൽ ജില്ലാ കലോത്സവവിജയികൾക്കും വിവിധ മൽസര വിജയികൾക്കും…

Read More

വൈഗ കൊലക്കേസ്; പിതാവ് സനു മോഹന് ജീവപര്യന്തം

കൊച്ചി: വൈഗ കൊലക്കേസില്‍ പ്രതി സനു മോഹന് ജീവപര്യന്തം. കൊലപാതകം ഉള്‍പ്പടെ ചുമത്തിയ അഞ്ച് വകുപ്പുകളും പ്രതിയ്‌ക്കെതിരെ തെളിഞ്ഞു. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം. മറ്റു കുറ്റകൃത്യങ്ങൾക്ക് 28 വർഷത്തെ തടവും എറണാകുളം പോക്സോ കോടതി വിധിച്ചു. പത്തുവയസുള്ള മകള്‍ വൈഗയെ ശ്വാസം മുട്ടിച്ച് കൊന്ന് പുഴയിലെറിഞ്ഞതാണ് സനു മോഹനെതിരെയുള്ള കുറ്റം. മകളുടെ മരണത്തിന് പിന്നാലെ അച്ഛനെ കാണാതായതും തുടര്‍ന്ന് നടത്തിയ അന്വേഷണവുമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. 2021 മാര്‍ച്ച് 21 നാണ് കാക്കനാട് കങ്ങരപ്പടിയിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്ന…

Read More

നോവലിസ്റ്റ്
ജി.വിവേകാനന്ദൻ പുരസ്ക്കാരം സമ്മാനിച്ചു

തിരുവനന്തപുരം :ജി. വിവേകാനന്ദൻ ഫൗണ്ടേഷന്റെ കഥാപുരസ്കാരം ചെറുകഥാകൃത്ത് രമേശ് ബാബുവിന് സമ്മാനിച്ചു.പ്രൊഫ. എൻ. കൃഷ്ണ പിള്ള ഫൗണ്ടേഷൻ ഹാളിൽ നടന്ന ജി.വിവേകാനന്ദൻ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് പുരസ്ക്കാരം നൽകിയത്. മുൻ മന്ത്രി സി. ദിവാകരൻ പുരസ്ക്കാരം കൈമാറി. ശിവാസ് വാഴമുട്ടം, കെ.ഗോപാലകൃഷ്ണൻ നായർ, ഡോ. എഴുമറ്റൂർ രാജരാജവർമ്മ, രാജേഷ് വെട്ടിയാർ, ബി. ഇന്ദിര, ഡോ.അജയപുരം ജ്യോതിഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial