
വീട്ടിലെ കിണറ്റിൽ ജയിൽ സൂപ്രണ്ടിന്റെ മൃതദേഹം; മരണം വിരമിക്കാൻ 4 മാസം മാത്രം അവശേഷിക്കെ
വിഴിഞ്ഞം: തിരുവനന്തപുരം സ്പെഷൽ സബ് ജയിൽ സൂപ്രണ്ടിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിനുള്ളിൽ കണ്ടെത്തി. വെങ്ങാനൂർ വെണ്ണിയൂർ പമ്പ് ഹൗസിനു സമീപം മാവറത്തല ‘സരസിൽ’ എം.സുരേന്ദ്രൻ (55) ആണ് മരിച്ചത്. വിരമിക്കാൻ 4 മാസമുള്ളപ്പോഴാണ് മരണം. ഏതാനും ദിവസങ്ങളായി സുരേന്ദ്രൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. അസ്വസ്ഥത മാറാത്തതിനാൽ ഇന്നലെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ തയാറെടുക്കുമ്പോഴാണ് സംഭവമെന്നും ബന്ധുക്കൾ അറിയിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരെത്തി പുറത്തെടുത്ത് ആശുപത്രിയിൽ…