ഗൂഡല്ലൂരിൽ അമ്മക്കൊപ്പം തോട്ടത്തിലൂടെ നടന്ന മൂന്നു വയസ്സുകാരിയെ പുലി കടിച്ചു കൊന്നു.

ഗൂഡല്ലൂരിൽ അമ്മക്കൊപ്പം തോട്ടത്തിലൂടെ നടന്ന മൂന്നു വയസ്സുകാരിയെ പുലി കടിച്ചു കൊന്നു. നീലഗിരിയിൽ പന്തല്ലൂർ തൊണ്ടിയാളം സ്വദേശി നാൻസിയാണ് കൊല്ലപ്പെട്ടത്. ഗൂഡല്ലൂർ തൊണ്ടിയാളത്തിലാണ് സംഭവം. തോട്ടത്തിലൂടെ അമ്മയോടൊപ്പം പോകുമ്പോഴായിരുന്നു കൂട്ടിയെ പുലി ആക്രമിച്ചത്.പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കൂടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ പ്രതിഷേധിച്ച് നാടുകാണി ഗൂഡല്ലൂർ പന്തല്ലൂർ റൂട്ടിൽ ജനങ്ങൾ റോഡുകൾ ഉപരോധിച്ചു.

Read More

വർക്കല കൂട്ടബലാത്സംഗം; രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: വർക്കല കൂട്ടബലാത്സംഗക്കേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുനെൽവേലി സ്വദേശികളായ ബസന്ത്, കാന്തൻ എന്നിവരുടെ അറസ്റ്റാണ് വർക്കല പൊലീസ് രേഖപ്പെടുത്തിയത്. വർക്കല പാപനാശം ഹെലിപ്പാട് കുന്നിൻ മുകളിൽ നിന്ന് യുവതി താഴേക്ക് ചാടിയതിന് പിന്നാലെ ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂട്ടുപ്രതി ദിനേശൻ ഒളിവിലാണ്. താൻ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ യുവതി പോലീസിന് മൊഴി നൽകിയിരുന്നു. ജനുവരി മൂന്നിന് ഉച്ചയ്ക്ക് 1.45…

Read More

കോതമംഗലത്ത് നിന്നു കാണാതായ 13കാരിയെ ചങ്ങാനശ്ശേരിയിൽ കണ്ടെത്തി

കൊച്ചി: കോതമംഗലത്ത് നിന്നു ഇന്ന്വൈകീട്ട് കാണാതായ 13കാരിയെ കണ്ടെത്തി. വീടിനടുത്തുള്ള സ്കൂളിലെ വാർഷികാഘോഷം കാണാൻ പോയ വാരപ്പെട്ടി ഇഞ്ചൂരിൽ പ്രേംകുമാറിന്റെ മകൾ അളകനന്ദ പ്രേംകുമാറിനെയാണ് കണ്ടെത്തിയത്. കുട്ടിയെ ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് കണ്ടെത്തിയത്. ഇന്ന് വൈകീട്ട് 3.30 മുതലാണ് കുട്ടിയെ കാണാതായതെന്നു പൊലീസ് അറിയിച്ചിരുന്നു. കുട്ടിയെ ആരും തട്ടിക്കൊണ്ടു പോയതല്ല എന്നാണ് നി ഗമനം.സ്കൂ‌ൾ വാർഷികം കാണാൻ പോകുന്നുവെന്നു പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നു പോയത്. ഇതിനു ശേഷം മടങ്ങിയെത്തിയില്ല. പിന്നാലെ ബന്ധുക്കൾ പൊലീസിനെ…

Read More

കോതമംഗലത്തുനിന്നും 13 വയസുകാരിയെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി : കോതമംഗലം ഇഞ്ചൂരിൽ നിന്ന് 13 വയസുള്ള പെൺകുട്ടിയെ കാണാതായതായി പരാതി. വൈകിട്ട് 3.30ഓടെയാണ് കുട്ടിയെ കാണാതായത്. ഇഞ്ചൂർ സ്വദേശിയായ പ്രേംകുമാറിന്റെ മകൾ അളകനന്ദയെയാണ് കാണാതായത്. വീട്ടിൽ നിന്നുമാണ് കുട്ടിയെ വൈകിട്ട് മുതൽ കാണാതായത്. കാണാതാകുന്ന സമയത്ത് പിങ്ക് നിറമുള്ള ഉടുപ്പാണ് കുട്ടി ധരിച്ചിരുന്നത്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0485 2862328 എന്ന നമ്പരിലോ 9497987125 മൊബൈൽ നമ്പരിലോ ബന്ധപ്പെടേണ്ടതാണെന്ന് കോതമംഗലം പോലീസ് അറിയിച്ചു.

Read More

ചരിത്രം പിറന്നു; ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ വൺ ലക്ഷ്യസ്ഥാനത്തെത്തി

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൂര്യദൗത്യമായ ആദിത്യ എൽ വൺ ലക്ഷ്യസ്ഥാനത്ത്. വൈകീട്ട് നാലുണിയോടെയാണ് ആദിത്യ എൽ വൺ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഓർബിറ്റിൽ പ്രവേശിച്ചത്. വിജയവാർത്ത നരേന്ദ്രമോദിയാണ് എകസിലൂടെ അറിയിച്ചത്. ഇത് അക്ഷീണ പരിശ്രമത്തിന്റെ വിജയമാണെന്നും രാജ്യം മറ്റൊരു നാഴികകല്ലുകൂടി സൃഷ്‌ടിച്ചെന്നും മോദി എക്സില് കുറിച്ചു ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഹാലോ ഓർബിറ്റെന്ന് ഐഎസ്ആർഒ അറിയിച്ചു. ബംഗളുരൂവിലെ ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ്വർക്കിൽ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വർഷം…

Read More

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് ശരിയാണോയെന്ന് കോണ്‍ഗ്രസ് ചിന്തിക്കണം; ബിനോയ് വിശ്വം

കോഴിക്കോട്: രാഹുല്‍ ഗാന്ധി പ്രധാന കളിക്കളം വിട്ട് കേരളത്തിലേക്ക് വരുന്നത് ശരിയാണോയെന്ന് കോണ്‍ഗ്രസ് ചിന്തിക്കണമെന്ന് ബിനോയ് വിശ്വം. ഉത്തരേന്ത്യയാണ് പ്രധാന കളിക്കളമെന്നും ബിനോയ് വിശ്വം കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ഓര്‍മ്മിപ്പിച്ചു. ബാബറി മസ്ജിദിന്റെ ശ്മശാന ഭൂമിയില്‍ കെട്ടി പൊക്കിയ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കുന്ന കാര്യത്തില്‍ നിലപാട് സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസിന് എന്തിനാണ് ചാഞ്ചാട്ടമെന്നും ബിനോയ് വിശ്വം ഉന്നയിച്ചു. കേരളത്തിലെ 20 സീറ്റുകളിലും ഇടതുപക്ഷം വിജയിക്കണമെന്നാണ് സിപിഐ ആഗ്രഹിക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. തെരഞ്ഞെടുപ്പിനായുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും…

Read More

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു; കാഴ്ചപരിധി 50 മീറ്ററില്‍ താഴെ,ജാഗ്രതാനിര്‍ദേശം

ഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. തണുപ്പിനും മൂടല്‍മഞ്ഞിനുമൊപ്പം ഡല്‍ഹിയില്‍ വായുമലിനീകരണവും രൂക്ഷമാണ്. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചു. വരുംദിവസങ്ങളിലും ശൈത്യം കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. നാലുദിവസത്തിലധികമായി തുടരുന്ന കനത്ത മൂടല്‍മഞ്ഞില്‍ പല നഗരങ്ങളിലും കാഴ്ചപരിധി 50 മീറ്ററില്‍ താഴെയെത്തി. ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, ജമ്മു-കശ്മീര്‍, ഹിമാചല്‍ സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഡല്‍ഹി വിമാനത്താവളത്തില്‍ ഒട്ടേറെ വിമാനങ്ങള്‍ ജയ്പുര്‍, ലഖ്നൗ എന്നിവടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ചില സര്‍വീസുകള്‍ റദ്ദാക്കി. ഒട്ടേറെ തീവണ്ടികളും വൈകിയാണ് സര്‍വീസ് നടത്തുന്നത്….

Read More

സര്‍ക്കാര്‍ പരാജയപ്പെട്ടു;  ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധി; ഇടപെടുമെന്ന് ഗവര്‍ണര്‍

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണഘടനാ പ്രതിസന്ധിയെന്ന് ഗവർണർ സിവി ആനന്ദബോസ്. നിയമവിദഗ്ധരുമായി ആലോചിച്ച് അടുത്ത നടപടികൾ സ്വീകരിക്കും. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്നും ആനന്ദബോസ് പറഞ്ഞു. ‘വിനാശകാലേ വിപരീത ബുദ്ധി എന്ന പറഞ്ഞ നിലയിലാണോ ബംഗാൾ സർക്കാർ നീങ്ങുന്നതെന്ന് സംശിയിക്കേണ്ടിയിരിക്കുന്നു. ഭരണാഘടനാപരമായ പ്രതിസന്ധി സർക്കാർ സൃഷ്ട്‌ടിച്ചിരിക്കുകയാണ്. ഇത് പറയുന്നത് മാധ്യമങ്ങൾ മാത്രമല്ല. കൽക്കത്ത ഹൈക്കോടതിയിലെ ജഡ്‌ജി തന്നെ ഇക്കാര്യം പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടു. ഇവിടെ നടക്കുന്നതെന്തെന്ന് ജനങ്ങളും ജ്യൂഡിഷ്യറിയും ശ്രദ്ധിക്കുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഭരണഘടനപ്രതിസന്ധിയുണ്ടായാൽ ഗവർണർ എന്ന…

Read More

രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ച ദിവസം ഗവർണർ ഇടുക്കിയിലേക്ക്; ചൊവ്വാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്

ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിപാടിക്കെത്തുന്ന ജനുവരി 9ന് ഇടുക്കിയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് എൽഡിഎഫ്. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിക്ക് പങ്കെടുക്കുവാനാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്. ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ അന്ന് ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരുന്നു. അന്നേ ദിവസം തന്നെ ഗവർണർ ഇടുക്കിയിൽ എത്തുന്നത് അംഗീകരിക്കാൻ ആവില്ലെന്നാണ് എൽഡിഎഫ് ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പത്തുവയസുകാരിയുടെ പിതാവിന് കുത്തേറ്റു; അർജുന്റെ ബന്ധു അറസ്റ്റിൽ

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛന് കുത്തേറ്റു. വണ്ടിപ്പെരിയാർ ടൗണിൽവെച്ചാണ് കുത്തേറ്റത്. കേസിൽ വിചാരണക്കോടതി വെറുതെവിട്ട അർജുന്‍റെ ബന്ധു പാൽരാജാണ് ആക്രമിച്ചത്. കുട്ടിയുടെ മുത്തച്ഛനും സംഘർഷത്തിൽ നേരിയ പരുക്കുണ്ട്. വണ്ടിപ്പെരിയാർ പട്ടണത്തിലെ പശുമലയിൽ ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കിൽ പോകുകയായിരുന്നു. ഈ സമയം അർജുൻ്റെ ബന്ധു പാൽരാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തതോടെ വാക്കുത്തർക്കമായി. ഇത് കയ്യാങ്കളിയിലേക്ക് നീളുകയും പാൽരാജ് കുട്ടിയുടെ അച്ഛനെ കുത്തുകയുമായിരുന്നു. ഇരുകാലുകളുടെയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial