
ക്ലാസിക്കൽ ചെസ്സിലും മാഗ്നസ് കാൾസണെ അടിയറവ് പറയിച്ചു;വിസ്മയകരമായ വിജയവുമായി പ്രഗ്നാന്ദ
ക്ലാസിക്കൽ ചെസ്സിലും മാഗ്നസ് കാൾസണെ അടിയറവ് പറയിച്ച് ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദ. മുൻപ് റാപ്പിഡ് ഫോർമാറ്റുകളിൽ കാൾസനെ പരാജയപ്പെടുത്തിയിട്ടുള്ള പ്രഗ്നാനന്ദ ഇതാദ്യമായാണ് ക്ലാസിക്കൽ ചെസിൽ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തുന്നത്. നോർവേ ചെസ്സിലെ മൂന്നാം റൗണ്ടിലാണ് ഇന്ത്യയുടെ പതിനെട്ടുകാരൻ വിസ്മയകരമായ വിജയം കരസ്ഥമാക്കിയത്. മൂന്നാം റൗണ്ടിൽ വെള്ള കരുക്കളുമായാണ് പ്രഗ്നാനന്ദ കളിച്ചത്. ഇതോടെ 5.5 പോയിൻറുമായി പ്രഗ്നാനന്ദ ടൂർണമെൻറിൽ മുന്നിൽ എത്തി. ഒന്നാം സ്ഥാനത്തായി മത്സരം തുടങ്ങിയ കാൾസൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക ഒന്നാം…