
ഇന്റർവ്യൂവിന് പോകാനെന്ന് പറഞ്ഞ് ഇറങ്ങി; യുവാവിനെ കണ്ടെത്തിയത് ആളൊഴിഞ്ഞ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ
ചേർത്തല: ആളൊഴിഞ്ഞ കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ചെമ്മനത്ത്കര വെള്ളിയാമ്പള്ളി വീട്ടിൽപൊന്നപ്പൻ – തങ്കമ്മ ദമ്പതികളുടെ മകൻ അരുൺ (26) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ചേർത്തല റെയിൽ സ്റ്റേഷന് സമീപത്തെ ചെറിയ കടയ്ക്കുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തിരുവനന്തപുരത്ത് ഇന്റർവ്യൂവിന് പോകാനാണ് വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ചേർത്തല പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.