പുറത്തിറങ്ങാനിരിക്കേ അവസാന നിമിഷം തിരിച്ചടി; കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് താൽക്കാലിക സ്റ്റേ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിലിൽനിന്നു പുറത്തിറങ്ങാനിരിക്കേ അവസാന നിമിഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ നേരിട്ടത് വൻ തിരിച്ചടി. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ഹർജി പരിഗണിക്കുന്നത് വരെ ഡൽഹി ഹൈക്കോടതി കെജ്രിവാളിന്റെ വിടുതൽ ഉത്തരവ് താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. റൗസ് അവന്യൂവിലെ പ്രത്യേക കോടതി വ്യാഴാഴ്ചയാണു കേജ്‍രിവാളിനു ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. വാദങ്ങൾ അവതരിപ്പിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഇ.ഡിയുടെ ഹർജിയിൽ ഹൈക്കോതി…

Read More

തിരുനെല്ലിയിൽ വിദേശവനിതയെ റിസോർട്ട് ജീവനക്കാരൻ പീഡിപ്പിച്ചെന്ന് പരാതി; കേസെടുത്ത് പോലീസ്

കൽപ്പറ്റ: വയനാട് തിരുനെല്ലിയിൽ എത്തിയ വിനോദ സഞ്ചാരിയായ വിദേശ വനിതയെ റിസോർട്ട് ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. നെതർലൻഡ് സ്വദേശിനിയായ യുവതിക്ക് നേരെ തിരുനെല്ലി ക്ലോവ് റിസോർട്ടിലെ ജീവനക്കാരൻ ലൈംഗികാതിക്രമം നടത്തിയത്. പരാതിയിൽ പോലീസ് കേസെടുത്തു. എഡിജിപിക്ക് യുവതി ഇ-മെയിലായി പരാതി നൽകിയിട്ട് ഒരാഴ്ചയായെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. വയനാട് സന്ദർശിക്കാനായി എത്തിയ നെതർലൻഡ് സ്വദേശിയായ ഇരുപത്തിയഞ്ചുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. തിരുമ്മൽ ചികിത്സയ്ക്കിടെ ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടതായും ലൈംഗികാതിക്രമം നടത്തിയെന്നും പരാതിയിൽ പറയുന്നു. ഉന്നത…

Read More

ബൈക്ക് തെന്നി മറിഞ്ഞ് അപകടം: പൊന്നാനി സ്വദേശി മരണപ്പെട്ടു

പൊന്നാനി:  ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പാപ്പാളി നൂറി മദ്രസ്സക്ക് മുൻവശം ഇന്നലെ രാത്രി 9.15 ഓടെയാണ് ബൈക്ക് തെന്നി വീണ് അപകടം ഉണ്ടായത്. KKB പച്ചക്കറികടയിലെ കോയയാണ് മരണപ്പെട്ടത്. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ പൊന്നാനി വണ്ടിപേട്ട സ്വദേശി പുതുവീട്ടിൽ കോയ എന്നയാളെ പാപ്പാളി കമലാ സുരയ്യ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി കെൻസ് ഐ.സി.യു ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക്…

Read More

ക്ഷേമപെൻഷൻ വിതരണം 26 മുതൽ ; നൽകുന്നത് 1500 കോടി രൂപ കടമെടുത്ത്

തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം ഈ മാസം 26 മുതൽ മുതൽ നടത്തും. ജനുവരിമാസത്തെ കുടിശ്ശികയായ പെൻഷനാണ് വിതരണം ചെയ്യുക. 1500 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം. ഈ തുകയിൽ നിന്നാകും ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യുക. ജൂൺ മാസം ഉൾപ്പെടെ ആറുമാസത്തെ പെൻഷൻ കുടിശ്ശികയാണുള്ളത്. എല്ലാ മാസവും പെൻഷൻ വിതരണം ചെയ്യാനും കുടിശ്ശിക ഘട്ടഘട്ടമായി വിതരണം ചെയ്യാനുമാണ് സർക്കാർ തീരുമാനം. ഈ വർഷം 21,253 കോടി രൂപ കടമെടുക്കാനാണ് കേന്ദ്ര സർക്കാർ അനുമതി…

Read More

പുസ്തകപ്രകാശനം നടന്നു

ശാലിനി സെബാസ്റ്റ്യന്റെ രണ്ടാമത്തെ പുസ്തകമായ“എന്നിലേയ്ക്ക് വരും വഴി ” എന്ന കവിതസമാഹാരത്തിന്റെ പ്രകാശനം നടന്നു.  തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ എഴുത്തുകാരി ചന്ദ്രമതി പുസ്ത പ്രകാശനം നടത്തി. എഴുത്തുകാരിയുടെ മകൻ മാനുവൽ പുസ്തകം ഏറ്റുവാങ്ങി. ഡോ.സി ഉദയകലയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഇന്ദുലേഖ വയലാർ ഉദ്ഘാനം ചെയ്തു.എഴുത്തുകാരായ സുനിൽ സി ഇ.,ആർ കെ അനിൽകുമാർ,എസ് കെ സുരേഷ്മഹേഷ്‌ മാണിക്യം,നകുലൻ നന്ദനത്ത്  എന്നിവർ പങ്കെടുത്തു.

Read More

കോഴിക്കോട് ജില്ലയിൽ ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ കെഎസ്‌യു ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട കലക്ടറേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകിയത്. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിനെതിരെയാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചതെന്ന് കെഎസ് യു ജില്ല പ്രസിഡന്റ് വിടി സൂരജ് അറിയിച്ചു. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ല കമ്മിറ്റിയാണ് കലക്ടറിലേക്ക് മാര്‍ച്ച് നടത്തിയത്. മലബാര്‍ മേഖലയിലെ…

Read More

കോപ്പ അമേരിക്ക ചാമ്പ്യൻമാർക്ക് വിജയ തുടക്കം; ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് കാനഡയെ തകർത്ത് അർജൻ്റീന

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ സ്റ്റേഡിയത്തിലെ 71,000 പേരുടെ ആർപ്പുവിളകൾക്കു നടുവിൽ അർജന്റീനയ്ക്ക് വിജയത്തുടക്കം. കാനഡയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് അര്‍ജന്റീന തളച്ചത്. ജൂലിയന്‍ അല്‍വാരസും ലൗട്ടാറോ മാര്‍ട്ടിനസുമാണ് ഗോളടിച്ചത്. കഴിഞ്ഞ തവണ ബ്രസീലിനെ ഒരു ഗോളിനു വീഴ്ത്തി നേടിയ കോപ്പ കിരീടം നിലനിർത്താനാണ് അർജന്റീന കളത്തിലിറങ്ങിയത്. മെസ്സിക്കൊപ്പം യൂലിയൻ അൽവാരസ്, ലൗറ്റാരോ മാർട്ടിനസ്, റോഡ്രിഗോ ഡിപോൾ, അലക്സിസ് മക്കാലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, ക്രിസ്റ്റ്യൻ റൊമേറോ, ലിസാന്ദ്രോ മാർട്ടിനസ് എന്നിവരും മികച്ച ഫോമിൽ ആയിരുന്നു. അമേരിക്കൻ കോച്ച് ജെസി മാർഷിന്റെ കീഴിൽ…

Read More

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരും മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്,…

Read More

റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി ഗുരുതര പരിക്ക്; തിരൂരിൽ ഒമ്പതു വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: തിരൂരിൽ ഒമ്പതു വയസുകാരന് ദാരുണാന്ത്യം. അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങിയായിരുന്നു അപകടം. വൈലത്തൂർ അബ്ദുൽ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാൻ എന്ന കുട്ടിയാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ കുട്ടിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന്റെ തൊട്ടടുത്തുള്ള ഗേറ്റിലൂടെ കടന്ന് കുട്ടി അപ്പുറത്തേക്ക് പോവുകയായിരുന്നു. ഗേറ്റ് പെട്ടെന്ന് വന്നടയുകയും ഗേറ്റിനുള്ളിൽ കുടുങ്ങി കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ആളുകൾ ഓടിക്കൂടി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന്…

Read More

പാലക്കാട് വൻ സ്പിരിറ്റ് വേട്ട; വെള്ളച്ചാലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് 9 കന്നാസുകളിൽ 270 ലിറ്റർ സ്പിരിറ്റ്; പ്രതികൾക്കായി അന്വേഷണം ശക്തം

കൊല്ലങ്കോട്: പാലക്കാട് കൊല്ലങ്കോട് മണ്ണിൽ കുഴിച്ചിട്ട നിലയിൽ 270 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. 35 ലിറ്ററിന്‍റെ 9 കന്നാസുകൾ ആണ് എക്സൈസ് കണ്ടെത്തിയത്. ചെമ്മണാംപതി എ -വൺ ക്വാറിയുടെ വെള്ളച്ചാലിൽ ആണ് സ്പിരിറ്റ് കുഴിച്ചിട്ടത്. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്. കൊല്ലങ്കോട് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ മണികണ്ഠനും പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.പാലക്കാട് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജിജി പോൾ, ചിറ്റൂർ സർക്കിൾ ഇൻസ്പെക്ടർ ജോബി ജോർജ് എന്നിവരുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial