Headlines

വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

       വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം പാറയ്ക്ക വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സുജയ(50)നെയാണ് മരിച്ചത്. ചാലക്കുടിപ്പുഴയുടെ അന്നനാട് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടമ്മയെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. ഇതേതുടര്‍ന്ന് കുടുംബം പൊലീസില്‍ പൊലീസില്‍ പരാതി നല്കിയിരുന്നു. അന്വേഷണത്തില്‍ ഇവരുടെ ചെരിപ്പ് പരിയാരം മൂഴിക്കകടവില്‍ നിന്നും കണ്ടെത്തിയിരുന്നു. പിന്നാലെയാണ് അന്നമനട പാലത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.

Read More

വിമാനം തകര്‍ന്നു; മലാവി വൈസ് പ്രസിഡന്റ് അടക്കം 10 പേര്‍ മരിച്ചു

      വിമാനം തകര്‍ന്ന് മലാവിയന്‍ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ(51) അടക്കം ഒമ്പത് പേര്‍ മരിച്ചു. വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥരും സഞ്ചരിച്ച വിമാനം വനത്തില്‍ കണ്ടെത്തിയെന്നും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ലെന്നും മലാവിയന്‍ പ്രസിഡന്റ് ലാസറസ് ചക്വേര പറഞ്ഞു. ‘വിമാനം കണ്ടെത്തി, നിങ്ങളെ എല്ലാവരേയും അറിയിക്കുന്നതില്‍ എനിക്ക് അതിയായ ദുഖമുണ്ട്, ഇത് ഒരു ഭീകരമായ ദുരന്തമായി മാറിയിരിക്കുന്നു,’ മലാവിയന്‍ പ്രസിഡന്റ് ലാസറസ് ചക്വേര മാധ്യമങ്ങളോട് പറഞ്ഞു. മലാവി മുന്‍ മന്ത്രി റാല്‍ഫ് കസാംബാരയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായാണ് തിങ്കളാഴ്ച സോളോസ്…

Read More

ജോസ് കെ മാണിയ്ക്കെതിരെ വിമർശനം; പാലാ നഗരസഭാ കൗൺസിലര്‍ ബിനു പുളിക്കകണ്ടത്തിനെ പുറത്താക്കി സിപിഎം

കോട്ടയം: പാലാ നഗരസഭ സിപിഐഎം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിനെതിരെ പാര്‍ട്ടി നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഎം പുറത്താക്കി. ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നല്‍കിയതില്‍ ബിനു വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിലാണ് പാര്‍ട്ടി നടപടി. പാലാ നഗരസഭയിൽ സിപിഎം പാർലമെന്ററി പാർട്ടി നേതാവാണ് നിലവിൽ ബിനു പുളിക്കകണ്ടം. ബിനുവിനെ പുറത്താക്കാനുള്ള പാലാ ഏരിയ കമ്മിറ്റിയുടെ തീരുമാനത്തിന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗീകാരം നൽകി. പാലാ നഗരസഭയിലെ ചെയർമാൻ സ്ഥാനത്തേക്ക് ബിനുവിനെ കൊണ്ടുവരുന്നതിനെതിരെ കേരള…

Read More

കൊച്ചിയിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് യുവാക്കളുടെ മർദ്ദനം; വാരിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റ ജയ ആശുപത്രിയിൽ

കൊച്ചി: എറണാകുളം വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവറെ യുവാക്കൾ ക്രൂരമായി മർദിച്ചു. പതിനഞ്ച് വര്‍ഷമായി ആലുവയില്‍ ഓട്ടോ ഓടിക്കുന്ന ജയ എന്ന സ്ത്രീക്കാണ് ഇന്നലെ രാത്രി ദുരനുഭവം ഉണ്ടായത്. യുവാക്കളുടെ മർദ്ദനത്തിൽ വനിതാ ഡ്രൈവറുടെ വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ആശുപത്രിയിലേക്ക് ഓട്ടം വിളിച്ചു; കൊച്ചിയില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് യുവാക്കളുടെ ക്രൂരമര്‍ദനം ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച മൂന്ന് യുവാക്കളാണ് ജയയെ മര്‍ദിച്ചത്. ഒരാളെത്തി ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞാണ് ജയയുടെ ഓട്ടോ വിളിച്ചത്….

Read More

വ്യാജ പർച്ചേയ്സ്‌ ഓർഡർ ചമച്ച് കോടികൾ തട്ടി; പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ

തൃശൂര്‍: ബിസിനസ് സ്ഥാപനത്തിന്റെ വ്യാജ രേഖകൾ നിര്‍മിച്ച് പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോയമ്പത്തൂര്‍ സ്വദേശിയില്‍ നിന്ന് 1,21,25,000 രൂപ തട്ടിയെടുത്തത്. ചെങ്ങാലൂര്‍ സൂര്യഗ്രാമം സ്വദേശിയായ പാരഡൈസ് വില്ലയിലെ തയ്യാലയ്ക്കല്‍ വീട്ടില്‍ മെഫിന്‍ ഡേവിസ് (36) ആണ് പിടിയിലായത്. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ ആര്‍ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. വ്യാജ പര്‍ച്ചെയ്സ് ഓര്‍ഡര്‍ ഹാജരാക്കി പരാതിക്കാരന്റെ സ്ഥാപനത്തില്‍ നിന്നും…

Read More

കള്ളപ്പണ ഇടപാട്; മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ ഇ ഡി അന്വേഷണം; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്യും

കൊച്ചി: മലയാള സിനിമയായ ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം. കേസിൽ നിർമ്മാതാവ് ഷോൺ ആൻ്റണിയെ ഇ. ഡി ചോദ്യം ചെയ്തു. നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിറിനെയും ചോദ്യം ചെയ്യും. സിനിമയ്ക്കായി ഏഴ് കോടി രൂപ മുടക്കിയയാൾക്ക് പണം തിരികെ നൽകിയില്ലെന്ന പരാതിയിലാണ് അന്വേഷണം. സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പോലീസ് കേസ് രെജിസ്റ്റർ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇഡി അന്വേഷണം. 22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിർമ്മാതാക്കളുടെ വാദം….

Read More

‘ജോസ് കെ മണിക്ക് നിലപാടില്ല, നിലനിൽപ്പിനായി അപേക്ഷിക്കുന്നവരോട് യുദ്ധത്തിനില്ല’; കറുപ്പ് വസ്ത്രം ഉപേക്ഷിക്കാൻ ബിനു പുളിക്കക്കണ്ടം

പാലാ: പാലായിൽ കേരളാ കോൺഗ്രസ് എമ്മിന്റെ എതിർപ്പ് കാരണം ചെയർമാൻ സ്ഥാനം നഷ്ടപ്പെട്ട സിപിഐഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം കറുപ്പ് വസ്ത്രം ഉപേക്ഷിക്കുന്നു. നിലപാട് ഇല്ലാത്ത ജോസ് കെ മാണിയോട് രാഷ്ട്രീയ യുദ്ധത്തിന് ഇല്ലെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു. ജോസ് കെ മാണി രാജ്യസഭ സീറ്റ് നൽകിയതിൽ സിപിഎം അണികൾക്കും എതിർപ്പുണ്ട്. ജോസ് കെ മാണി ജനങ്ങളിൽ നിന്ന് ഓടി ഒളിക്കുകയാണെന്നും ജനങ്ങളെ നേരിടാൻ മടിയുള്ളതുകൊണ്ടാണ് രാജ്യസഭയിലേക്ക് പോയതെന്നും പിൻവാതിലിലൂടെ അധികാരത്തിലെത്താൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ബിനു പുളിക്കകണ്ടം…

Read More

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് ഖത്തറിനെതിരെ

ദോഹ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമായ സുനിൽ ഛേത്രിയില്ലാതെ ഇന്ത്യൻ ടീം ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ന് ഏഷ്യൻ കരുത്തരായ ഖത്തറിനെ നേരിടാനൊരുങ്ങുന്നു. കഴിഞ്ഞയാഴ്ച്ച കുവൈത്തുമായി നടന്ന മത്സരത്തിലാണ് ഇന്ത്യൻ ഫുട്‍ബോളിന്റെ യുഗ പുരുഷനായ ഛേത്രി ബൂട്ടഴിച്ചത്. സുനിൽ ഛേത്രിക്ക് പകരം ഗോൾ കീപ്പർ ഗുർപീന്ദർ സിങാണ് ടീമിനെ നയിക്കുക. യോഗ്യതാ റൗണ്ടിലെ ഏറ്റവും കടുത്ത മത്സരമാണ് ഖത്തറിനെതിരെയുള്ളത്. ഈ മത്സരം വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് കടക്കാനാവൂ, ഇന്ന് വിജയിച്ചാൽ അടുത്ത…

Read More

പരിഭ്രാന്തരാവേണ്ട: സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്ന് സൈറൺ മുഴങ്ങും

സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ മുഴങ്ങും. ഇന്ന് 11 മണി മുതലാണ് പരീക്ഷണാർത്ഥം സൈറണുകൾ മുഴക്കുന്നത്. 85 സ്ഥലങ്ങളിലാണ് സൈറണുകൾ സ്ഥാപിച്ചിരിക്കുന്നത്. ‘കവചം’ എന്ന പേരിലാണ് സൈറണുകൾ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകുന്നതിനായാണ് സൈറൺ. ഇതിന് പുറമേ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈൽ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലും സൈറണുകൽ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കൺട്രോൾ റൂമുകൾക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങൾക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകൾ നൽകാൻ സാധിക്കും….

Read More

ഭൂരിപക്ഷ തീരുമാനത്തെ മറികടന്ന് സിപിഐ രാജ്യസഭാ സ്ഥാനാർത്ഥി നിർണ്ണയം; പ്രകാശ് ബാബുവിനെ വെട്ടി നിരത്തി കാനം പക്ഷം

തിരുവനന്തപുരം: കാനം രാജേന്ദ്രൻ മരിച്ചതിന് ശേഷവും സിപിഐയിൽ കാനം പക്ഷം ശക്തരായി തുടരുന്നു എന്ന സൂചനയായി രാജ്യസഭാ സ്ഥാനാർത്ഥി നിർണയം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലെ ഭൂരിപക്ഷം അംഗങ്ങളും മുതിർന്ന നേതാവ് കെ പ്രകാശ് ബാബുവിനെ സ്ഥാനാർത്ഥിയാക്കണമെന്ന് നിർദ്ദേശിച്ചെങ്കിലും പി പി സുനീർ എന്ന തന്റെ അഭിപ്രായത്തിൽ നിന്നും പിന്നോട്ട് പോകാൻ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തയ്യാറായില്ല. മരിക്കും മുമ്പ് കാനം രാജേന്ദ്രനും ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞിരുന്നെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ നിലപാട്. ചേരി തിരിഞ്ഞുള്ള അഭിപ്രായ ഭിന്നതകൾക്കൊടുവിലാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial