വോട്ടുചെയ്തത് 64.2 കോടി പേര്‍, ലോകറെക്കോര്‍ഡ്; 31.2 കോടി വനിതകള്‍, ഫലപ്രഖ്യാപനത്തിന് പൂര്‍ണ സജ്ജമെന്ന് കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിൽ വീഴ്ച ഉണ്ടാകില്ല. ശക്തമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 64.2 കോടി പേര്‍ വോട്ടു ചെയ്തു. ഇത് ലോക റെക്കോര്‍ഡാണ്. വനിതാ പങ്കാളിത്തത്തിലും റെക്കോര്‍ഡാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജമ്മുകശ്മീരില്‍ ഉള്‍പ്പെടെ ഉയര്‍ന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇത് എല്ലാ ജി 7 രാജ്യങ്ങളിലെയും 1.5 ഇരട്ടി വോട്ടര്‍മാരും യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലെ…

Read More

അമ്മ മൊബൈല്‍ ഉപയോഗിക്കാന്‍ നല്‍കാത്തതില്‍ മനംനൊന്ത് 13 വയസുകാരന്‍ തൂങ്ങിമരിച്ചു

പാലക്കാട് :കൂറ്റനാട് ചാത്തനൂരില്‍ പതിമൂന്നുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശിവന്‍ -രേഷ്മ ദമ്പതികളുടെ മകന്‍ കാളിദാസനെയാണ് ഞായറാഴ്ച്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടത്.അമ്മ മൊബൈല്‍ ഉപയോഗിക്കാന്‍ നല്‍കാത്തതിനെ തുടര്‍ന്ന് വിഷമിച്ച്‌ വീടിന്റെ മുകള്‍ നിലയിലേക്ക് പോയതായിരുന്നു കാളിദാസന്‍. ഏറെ നേരമായി കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിന്റെ മച്ചില്‍ കെട്ടിയിട്ടിരുന്ന സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പ്രദേശത്തെ ക്ലിനിക്കിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരണം നേരത്തെ…

Read More

‘ഇനി ഞാന്‍ മാലിന്യം വലിച്ചെറിയില്ല’; പൊതുസ്ഥലത്ത് ചപ്പുചവറിട്ട വിദ്യാർത്ഥികൾക്ക് ശിക്ഷ നൂറ് തവണ ഇംപോസിഷൻ

ഇടുക്കി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയ കോളേജ് വിദ്യാർത്ഥികൾക്ക് 1000 പിഴയും നൂറ് തവണ ഇംപോസിഷനും പഞ്ചായത്ത് ശിക്ഷ ആയി നൽകി. അറക്കുളം ആലിന്‍ചുവട് ഭാഗത്ത് കുടിവെള്ള സ്രോതസിന് സമീപം ആണ് വിദ്യാർത്ഥികൾ മാലിന്യം തള്ളിയത്. അറക്കുളം പഞ്ചായത്തിന്റെ വേറിട്ട ശിക്ഷാനടപടി ഏറെ പ്രശംസ നേടി. ‘ഇനി ഞാന്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയില്ല’ എന്ന സത്യവാചകമാണ് നൂറ് തവണയെഴുതാന്‍ പഞ്ചായത്ത് നിര്‍ദേശിച്ചത്. പഞ്ചായത്ത് ഓഫീസില്‍ വച്ചു തന്നെ നൂറു പ്രാവശ്യം എഴുതിക്കൊടുത്ത് ആയിരം രൂപ പിഴയുമടച്ച് വിദ്യാര്‍ഥികള്‍ മടങ്ങി….

Read More

തെരഞ്ഞെടുപ്പ് ഫലം; സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വ്യാജ സന്ദേശങ്ങക്ക് വിലക്ക്; മുന്നറിയിപ്പുമായി ജില്ലാ കലക്ടർ

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വ്യാജവാർത്ത ഷെയർ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹില്‍ കുമാര്‍ സിംഗ്‌. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, എക്സ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ വഴി വ്യാജ പോസ്റ്റ്, വീഡിയോകള്‍, ടെക്സ്റ്റ്, ശബ്ദ സന്ദേശങ്ങള്‍ എന്നിവ പ്രചരിപ്പിച്ചാൽ അവർക്കെതിരെ നടപടി സ്വീകരിക്കും. ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘വാര്‍ത്തകളുടെ നിജസ്ഥിതി എളുപ്പത്തില്‍ സ്ഥിരീകരിക്കുന്നതിന് ജില്ലാതലത്തില്‍…

Read More

അമിത ഫീസ് ഈടാക്കുന്ന എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങളെ നിയന്ത്രിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കൊച്ചി: വിദ്യാര്‍ത്ഥികളില്‍ നിന്ന് വന്‍ തുക ഫീസായി ഈടാക്കുന്ന എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നീക്കം. പല എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനങ്ങളും അമിതഫീസ് ഈടാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അംഗീകാരമില്ലാതെയാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഇത്തരം സ്ഥാപനങ്ങള്‍ അമിതഫീസ് ഈടാക്കുന്നത് തടയാനായി പൊതുനയം രൂപവല്‍ക്കരിക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനായി പൊതുമാനദണ്ഡങ്ങളോ ഏകീകരിച്ച മാര്‍ഗനിര്‍ദേശങ്ങളോ നിലവിലില്ല. പല കുട്ടികളും ഓപ്പണ്‍ സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ നേടി ഇത്തരം സ്ഥാപനങ്ങളില്‍ പരിശീലനം നേടുന്നുണ്ടെന്നും…

Read More

സ്വര്‍ണവില വീണ്ടും കുറഞ്ഞു; 53,000ല്‍ താഴെ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 53,000ല്‍ താഴെ എത്തി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 53,000ല്‍ താഴെ എത്തി. 320 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,880 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 6610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞുമാണ് സ്വര്‍ണവില. ഓഹരി വിപണിയിലെ മുന്നേറ്റവും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന…

Read More

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. 2,44,646 കുട്ടികളാണ് സംസ്ഥാനത്ത് ഇത്തവണ ഒന്നാംക്ലാസിലെത്തുക. പുതുക്കിയ പാഠപുസ്തകങ്ങളോടെ പുതിയ സ്‌കൂള്‍ അധ്യയനവര്‍ഷം തുടങ്ങുന്നത്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാഠപുസ്തകങ്ങള്‍ പരിഷ്‌ക്കരിച്ചത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങള്‍. മറ്റ് ക്ലാസുകളില്‍ അടുത്ത അധ്യയനവര്‍ഷം പുതുക്കിയ പാഠപുസ്തകങ്ങളെത്തും പതിവുപോലെ ഇത്തവണയും പ്രവേശനോത്സവവുമുണ്ട്. സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി…

Read More

ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; കണ്ണൂരില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. ഒരു ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് യെല്ലോ അലര്‍ട്ട്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം കേരള തീരത്ത് ഇന്നു…

Read More

പേരക്കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിനിടെ വയോധികൻ കുളത്തിൽ മുങ്ങി മരിച്ചു

കോഴിക്കോട്: പേരക്കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിനിടെ വയോധികൻ കുളത്തിൽ മുങ്ങി മരിച്ചു. കാട്ടുങ്ങൽ സ്വദേശി രാജൻ ആണ് മരിച്ചത്. പേരക്കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ എത്തിയപ്പോഴാണ് സംഭവം. പേരക്കുട്ടികളെ കുളത്തിൽ ഇറക്കും മുൻപ് രാജൻ നീന്താനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

Read More

മദ്യം കുടിക്കാത്തത് പ്രകോപനമായി; അച്ഛനെ വെട്ടി പരിക്കേല്‍പ്പിച്ച് മകന്‍

തിരുവനന്തപുരം: മദ്യം കുടിക്കാന്‍ വിസമ്മതിച്ചതിന് അച്ഛനെ വെട്ടി മകൻ. വര്‍ക്കല മേലെവെട്ടൂര്‍ കയറ്റാഫീസ് ജങ്ഷന് സമീപം പ്രഭാമന്ദിരത്തില്‍ പ്രസാദാണ് (63) ആക്രമിക്കപ്പെട്ടത്. മകന്‍ പ്രിജിത്താണ് (31) വെട്ടുകത്തികൊണ്ട് തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചത്. ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ക്കല പൊലീസ് ആശുപത്രിയില്‍ എത്തി പ്രസാദിന്റെ മൊഴിയെടുത്തു. വിദഗ്ധ ചികിത്സിക്കായി പ്രസാദിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഉടന്‍ മാറ്റും.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial