വർക്കലയിൽ ഭാര്യയെയും മകനെയും തീകൊളുത്തി; പൊളളലേറ്റ ഭർത്താവ് മരിച്ചു, ഭാര്യയ്ക്കും മകനും ഗുരുതര പരിക്ക്

തിരുവനന്തപുരം: വർക്കലയിൽ ഭാര്യയെയും മകനെയും തീകൊളുത്തി ഭർത്താവ് . പൊള്ളലേറ്റ ഭർത്താവ് ചെമ്മരുതി സ്വദേശി രാജേന്ദ്രൻ മരിച്ചു. ഭാര്യ ബിന്ദു (43) മകൻ അമൽ (17) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

തിരുവനന്തപുരത്ത് മോഷ്ടിച്ച ബൈക്കിലെത്തി മാല പിടിച്ചു പറിച്ച പ്രതി പിടിയിൽ

തിരുവനന്തപുരത്ത് മോഷ്ടിച്ച ബൈക്കിലെത്തി മാല പിടിച്ചു പറിച്ച പ്രതി പിടിയിൽ. പിടിച്ചു പറിക്കിടെ യുവതിക്ക് പരിക്കേറ്റു. പോത്തൻകോട് പേരുത്തല സ്വദേശിയായ അശ്വതി (30) നാണ് പരിക്ക് പറ്റിയത്. ചന്തവിള സ്വപ്നാലയത്തിൽ അനിൽകുമാറാണ് (42) കഴക്കൂട്ടം പോലീസിൻ്റെ പിടിയിലായത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ചേങ്കോട്ടുകോണത്താണ് സംഭവം.ചേങ്കോട്ടുകോണത്തെ സ്വകാര്യ ആശുപത്രിയിൽ അമ്മയുമായി പോയി മടങ്ങവെ സമീപത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നു വാങ്ങി തിരികെ പോകുമ്പോഴായിരുന്നു സംഭവം. സ്റ്റാച്യുവിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ എത്തിയ പ്രതി അനിൽകുമാർ യുവതിയുടെ കഴുത്തിൽ…

Read More

നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണു; ഒരാൾക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്

മലപ്പുറം: നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം ജില്ലയിലെ താനൂർ ഒഴൂർ ഓമച്ചപ്പുഴയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് ആണ് തകർന്നത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊൽക്കത്ത സ്വദേശി ജാമിലൂൻ ആണ് മരിച്ചത്. അകറലി, സുറാബലി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 12 മണിയോടെയാണ് അപകടമുണ്ടായത്. സൺഷേഡ് നിർമ്മാണം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടയിൽ 3 തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തി എടുത്തത്

Read More

വയോധിക മണിമലയാറ്റിൽ മുങ്ങിമരിച്ച നിലയിൽ; കാൽവഴുതി വീണതാകാമെന്ന് സംശയം

കോട്ടയം: വയോധിക മണിമലയാറ്റിൽ മുങ്ങിമരിച്ചു. മണിമല മൂങ്ങാനി കളത്തിപ്ലാക്കൽ ഓമന നാരായണനാണ് മുങ്ങി മരിച്ചത്. കാൽ വഴുതി പുഴയിൽ വീണതാകാമെന്നാണ് സംശയം. രാവിലെ 6 മണിയോടെ സഹോദരിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരൻ മുരളീധരൻ നായർ മണിമല പോലീസിൽ പരാതി നൽകിയിരുന്നു. പുഴയിൽ ഈ ഭാഗത്ത് ചെളി നിറഞ്ഞതിനാൽ പിന്നീട് തിരിച്ച് കയറാനാവാഞ്ഞതാകാം മരണത്തിന് കാരണമെന്ന് കരുതുന്നതായി പോലീസ് വ്യക്തമാക്കി. മൂങ്ങാനി ശാസ്താ ക്ഷേത്രത്തിൻ്റെ ആറാട്ടുകടവിന് സമീപത്തു നിന്നും രാവിലെ 11 മണിയോടെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘം എത്തി…

Read More

തൃപ്രയാറിൽ തോട്ടിൽ വീണ് പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം

തൃശ്ശൂർ: പിഞ്ചുകുഞ്ഞ് തോട്ടിൽ വീണ് മരിച്ചു. ബീച്ച് സുൽത്താൻപള്ളിക്ക് വടക്ക് ചക്കാലക്കൽ ജിഹാസ്- ഷെനിജ ദമ്പതിമാരുടെ മകൻ മുഹമദ് റയാനാണ് മരിച്ചത്. ഒന്നേകാൽ വയസായിരുന്നു. ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹയ ഫാത്തിമ, മുഹമദ് അയാൻ എന്നിവരാണ് സഹോദരങ്ങൾ

Read More

മകളെ പീഡിപ്പിച്ച പിതാവിന് 139 വർഷം തടവും 5.85 ലക്ഷം പിഴയും; അമ്മയ്ക്കും അമ്മൂമ്മയ്ക്കും 10,000 പിഴ

മലപ്പുറം: പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 139 വർഷം കഠിനതടവും 5,85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. സംഭവം മറച്ചു വെച്ചതിന് അമ്മക്കും അമ്മൂമ്മക്കും പതിനായിരം രൂപ വീതം പിഴയും ചുമത്തി. പരപ്പനങ്ങാടി പോക്സോ അതിവേഗ കോടതി ജഡ്ജി എ ഫാത്തിമാബീവിയാണ് ശിക്ഷ വിധിച്ചത്. 2020 മേയ് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 21നും തുടർന്നുള്ള രണ്ടു ദിവസങ്ങളിലുമായി പീഡനത്തിനിരയായ പെൺകുട്ടി മറ്റ് ദിവസങ്ങളിലും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. 2020 മേയ് 21-നും തുടർന്നുള്ള രണ്ടു…

Read More

സ്കൂളുകൾ നാളെ തുറക്കും 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്

തിരുവനന്തപുരം : വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. എസ്എസ്എൽസി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവർഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്.പ്രവശനോത്സവത്തോടെ ഈ വര്‍ഷത്തെ അധ്യയനം തുടങ്ങാൻ കുട്ടികളെ ക്ഷണിച്ച് കാത്തിരിക്കുകയാണ് സ്കൂളുകള്‍. കാലവർഷമെത്തിയെങ്കിലും അതൊരുപ്രശ്നമല്ലെന്നും മഴനനയാതെ എന്ത് പ്രവേശനോത്സവമെന്നാണ് സ്കൂളുകളിലെ അധ്യാപകര്‍ പറയുന്നത്. വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്കൂൾ തുറക്കൽ. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്ക്കരിച്ചു. ഒന്ന്, മൂന്ന്,…

Read More

വെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടമ്മയെ ബലാത്സംഗം ചെയ്തതായി പരാതി

കൊല്ലം: ചിതറയില്‍ പട്ടാപ്പകല്‍ വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടമ്മയെ ബലാത്സംഗം ചെയ്തു. ചല്ലിമുക്ക് സ്വദേശിയായ 22 വയസുകാരന്‍ വിഷ്ണുവാണ് പീഡിപ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ്‌ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് കേസിനാസ്പദമായ സംഭവം. കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ വിഷ്ണു വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവും കുട്ടിയും വീട്ടില്‍ ഇല്ലാത്ത സമയത്താണ് വിഷ്ണു എത്തിയത്. കതകിന് മുട്ടി വിളിച്ചപ്പോള്‍ ശബ്ദം കേട്ട് യുവതി ജനലിലൂടെ നോക്കി. കുടിക്കാന്‍ ഇത്തിരി വെളളം തരുമോന്ന് വിഷ്ണു…

Read More

ഇടുക്കിയിൽ വ്യാജ ചാരായ വേട്ട; 50 ലിറ്റർ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

ഇടുക്കി വണ്ടൻമേട് അഞ്ചേരികട ഭാഗത്ത് നിന്ന് 50 ലിറ്റർ ചാരായം എക്സൈസ് പിടികൂടി. ‌സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടുക്കി അഞ്ചേരിക്കട ഭാഗത്ത് വ്യാപകമായി ചാരായം വില്പന നടത്തുന്നുണ്ടെന്ന് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എക്സൈസ് സംഘം ഇന്നലെ രാത്രി പരിശോധന നടത്തിയത്. സംഘം പരിശോധനക്ക് എത്തുന്നത് കണ്ട് ഒരാൾ ഓടി രക്ഷപ്പെട്ടു. പരിശോധനയിൽ കൊച്ചറ സ്വദേശികളായ പുളിക്കൽ തങ്കച്ചൻ മാത്യു, തെക്കുംകാലായിൽ ജിജോമോൻ ജോർജ് എന്നിവർ സൂക്ഷിച്ച് വച്ചിരുന്ന ചാരായമാണ് എക്സൈസ്…

Read More

വളര്‍ത്തുപൂച്ചയെ കാണാനില്ല; മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാത്തതിന്‍റെ പേരില്‍ മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഏടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. കൈയ്ക്കും കാലിനും തലയ്ക്കും വെട്ടേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേശവന്‍റെ കൊച്ചുമകന്‍ ശ്രീകുമാറിനെ കാട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് പിന്നീട് ആക്രമണത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. കത്തി ഉപയോഗിച്ചാണ് യുവാവ് ആക്രമിച്ചത്. സാരമായി പരിക്കേറ്റ അശോകന്‍ ഗുരുതരാവസ്ഥയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial