നീറ്റ് പരീക്ഷ ക്രമക്കേട്: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളെ സഹായിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്ത് സിബിഐ

              നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. മനീഷ് പ്രകാശ്, അശുതോഷ് കുമാര്‍ എന്നിവരെയാണ് പട്‌നയില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഝാര്‍ഖണ്ഡില്‍ നിന്ന് പത്തുപേരെ സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹസാരിബാഗില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സംശയിക്കുന്ന സ്‌കൂളിലെ ജീവനക്കാരെയാണ് സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ട് ഡസനോളം വരുന്ന വിദ്യാര്‍ത്ഥികളെ മനീഷ് കുമാര്‍ ഒഴിഞ്ഞ സ്‌കൂളിലേക്ക് തന്റെ കാറിലെത്തിച്ച് ചോദ്യപേപ്പര്‍ നല്‍കിയെന്നാണ് സിബിഐ സംഘം കണ്ടെത്തിയത്. അശുതോഷാണ് വിദ്യാര്‍ത്ഥികള്‍ക്ക് താമസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിനല്‍കിയത്. ഇന്ന്…

Read More

ചില്ലറ ചോദിച്ച കണ്ടക്ടറുടെ കൈ കടിച്ചു മുറിച്ചു; യുവാവ് കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് യാത്രക്കാരന്റെ ക്രൂര മർദ്ദനം. കോട്ടയം ബസിലെ കണ്ടക്ടർ സജികുമാറിനെ ആണ് പ്രതിയായ മുബീൻ ആക്രമിച്ചത്. ചില്ലറ ചോദിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. പ്രതി കണ്ടക്ടറുടെ കൈയിൽ പ്രതി കടിച്ചു മുറിവേൽപ്പിച്ചു. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ തലക്കും മുഖത്തും മുറിവേറ്റിട്ടുണ്ട്. പ്രതി മുബീനെ പുന്നപ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Read More

എസ് എഫ് ഐ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

ആറ്റിങ്ങൽ:വിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. എസ്.എഫ്.ഐ. ആറ്റിങ്ങൽ ഏര്യാ സമ്മേളനത്തോടനുബന്ധിച്ചാണ് ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ സെമിനാർ നടന്നത്. കവിയും ഗാനരചയിതാവുമായ രാധാകൃഷണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. അർജ്ജുൻ അദ്ധ്യക്ഷനായി. ഏര്യാ സെക്രട്ടറി വിജയ് വിമൽ സ്വാഗതം പറഞ്ഞു. ആദിത്യ ശങ്കർ നന്ദി പറഞ്ഞു.

Read More

കളിയിക്കാവിള കൊലപാതകം; ദീപുവിനെ കൊലപ്പെടുത്തിയത് ക്ലോറോഫോം മണപ്പിച്ച ശേഷം; പ്രതിയുടെ ഭാര്യ കസ്റ്റഡിയിൽ

       കളിയിക്കാവിളയിലെ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയത് ക്ലോറോഫോം മണപ്പിച്ച ശേഷമെന്ന് കേസിലെ പ്രതി അമ്പിളി. ആശുപത്രി ഉപകരണങ്ങളുടെ ഡീലർ സുനിലാണ് ക്ലോറോഫോം നൽകിയതെന്ന് മൊഴി നൽകിയത്. പ്രതിയുടെ ഭാര്യ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിന്ന് കണ്ടെടുത്ത 7.5 ലക്ഷം ഭർത്താവ് അമ്പിളി തന്നതെന്ന് ഭാര്യ മൊഴി നൽകി. രക്തക്കറ പുരണ്ട വസ്ത്രങ്ങൾ കത്തിച്ച ബാഗ് പുഴയിൽ കളഞ്ഞെന്ന് അമ്പിളിയുടെ ഭാര്യ പറഞ്ഞു. കൊലപാതക ശേഷം അമ്പിളി തൊട്ടടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ എത്തുന്നതിന്റെ സിസിടിവിദൃശ്യങ്ങൾ പുറത്തുവന്നു. മെഡിക്കൽ…

Read More

കളക്ടറുടെ കർശന നിർദേശം മറികടന്ന് ട്യൂഷൻ ക്ലാസ്സ്‌; പ്രതിഷേധവുമായി കെ.എസ്.യു

    പത്തനംതിട്ട : കളക്ടറുടെ നിർദേശം കാറ്റിൽ പറത്തി ട്യൂഷൻ സെന്റർ തുറന്ന് ക്ലാസ്സ്‌ എടുത്തു. പത്തനംതിട്ട മൈലപ്രയിലാണ് സംഭവം. കളക്ടറുടെ കർശന നിർദേശം മറികടന്ന് തുറന്ന ട്യൂഷൻ സെന്ററിലേക്ക് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി എത്തി. എന്നാൽ ട്യൂഷൻ എടുത്തിട്ടില്ലെന്നാണ് അധ്യാപകരുടെ പ്രതികരണം. ശക്തമായ മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് 6 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവധി നിർദേശം മറികടന്ന് പ്രവർത്തിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയാണ് പത്തനംതിട്ട ജില്ലാ കളക്ടർ അവധി അറിയിപ്പ് നൽകിയത്….

Read More

കമ്പോഡിയയിൽ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതിയായ ആലപ്പുഴ സ്വദേശി അറസ്റ്റിൽ

ആലപ്പുഴ: കമ്പോഡിയയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ പ്രതി അറസ്റ്റിലായി. കമ്പോഡിയയിൽ ഓൺലൈൻ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് രണ്ടു പേരിൽ നിന്നായി 1,60,000 രൂപ വീതം വാങ്ങിയത്. കേസിൽ ആലപ്പുഴ ഇരവുകാട് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ മനൂഫ് (30) ആണ് പിടിയിലായത്. നെടുമ്പാശ്ശേരി എയർപോട്ടിൽ വഴി കമ്പോഡിയയിലേക്ക് അയച്ച് ജോലിയും ശമ്പളവും കൊടുക്കാതെയും തിരികെ നാട്ടിലേയ്ക്ക് കയറ്റിവിടാതിരിക്കുകയും ചെയ്യുന്നുവെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു

      നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് (37) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് പാലാരിവട്ടം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കബറടക്കം വൈകിട്ട് 4 ന് പടമുഗൾ ജുമാമസ്ജിദിൽ നടക്കും. നടൻ ഷഹീൻ സിദ്ധിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്റെ വിളിപ്പേര്.

Read More

മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അഡ്വാനിയെ ഡല്‍ഹിയിലെ എയിംസിലാണ് പ്രവേശിപ്പിച്ചത്. ജെറിയാട്രിക് വിഭാഗത്തിലെ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് അഡ്വാനിയെ ചികിത്സിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നും അഡ്വാനി നിരീക്ഷണത്തിലാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു

Read More

ശക്തമായ മഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്സി പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല. അവധി നിര്‍ദേശം മറികടന്ന് പ്രവര്‍ത്തിച്ചാല്‍ ശക്തമായ…

Read More

അമ്മയെ തല്ലിയ യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ‌

           കടയ്ക്കൽ : കൊല്ലം‌ കടയ്ക്കലിൽ അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. അമ്മയെ മർദിച്ചതിലുള്ള പ്രതികാരത്തിനാണ് ക്വട്ടേഷൻ നൽകിയതെന്ന് സഹോദരൻ പൊലീസിന് മൊഴി നൽകി. വർക്കല അയിരൂർ സ്വദേശിയായ ജോസിനെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്‌തു. ഈ മാസം ഏഴിനാണ് കടയ്ക്കൽ സ്വദേശി ജോയിയെ വീട്ടിൽ കയറി മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ചത്. പിന്നീട് അക്രമി സംഘം കാറിൽ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial