പിടിഎ എന്നത് സ്കൂൾ ഭരണ സമിതിയായി കാണരുത്; നിർബന്ധ പൂർവ്വം വിദ്യാർഥികളിൽ നിന്ന് വൻ പിരിവ് പാടില്ല’; ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടിയെന്നും വി ശിവൻകുട്ടി

എറണാകുളം: പിടിഎ എന്നത് സ്കൂൾ ഭരണ സമിതിയായി കാണരുതെന്ന് വി ശിവൻകുട്ടി. ജനാധിപത്യപരമായി വേണം പിടിഎകൾ പ്രവർത്തിക്കാൻ എന്നും പിടിഎ ഫണ്ട് എന്ന പേരിൽ വലിയ തുക പിരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പിടിഎ ഫണ്ട് എന്ന പേരിൽ സ്കൂളുകളിൽ വിദ്യാർഥികളിൽ നിന്ന് വൻ തുക ഈടാക്കുന്നത് അനുവദിക്കില്ലെന്നും ഇത് അംഗീകരിക്കാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സർക്കാർ നിശ്ചയിച്ച ചെറിയ തുകയെ വാങ്ങാവൂ, നിർബന്ധ പൂർവ്വം വിദ്യാർഥികളിൽ നിന്ന് വൻ പിരിവ് പാടില്ല. കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്ക് വിരുദ്ധമായി…

Read More

കളിക്കുന്നതിനിടെ വായില്‍ കമ്പു കൊണ്ട് മുറിഞ്ഞു; അനസ്തേഷ്യ നൽകിയതിന് പിന്നാലെ നാലുവയസുകാരന്റെ മരണവും; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

മലപ്പുറം: നാലുവയസുകാരന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊണ്ടോട്ടി പൊലീസ്. ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിൽ വച്ച് അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിൽ മരിച്ചത്. വായിലെ മുറിവ് തുന്നിക്കെട്ടാൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെയായിരുന്നു മരണം. കളിക്കുന്നതിനിടെ വായില്‍ കമ്പു കൊണ്ട് മുറിഞ്ഞതിനെത്തുടര്‍ന്നാണ് നാലുവയസുകാരനായ മുഹമ്മദ് ഷാനിലിനെ കൊണ്ടോട്ടി മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിവിനു തുന്നലിടാനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അനസ്തേഷ്യ നല്‍കി അല്‍പ്പസമയത്തിനു…

Read More

ഇന്‍ഡ്യാ മുന്നണിക്ക് അട്ടിമറി വിജയം പ്രവചിച്ച് ഡിബി ന്യൂസ് സർവേ; സീറ്റ് നില ഇങ്ങനെ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ മുന്നണിക്ക് വിജയം പ്രവചിച്ച് ഡിബി ലൈവ് എക്‌സിറ്റ് പോള്‍. ഇന്‍ഡ്യാ മുന്നണി 260-290 വരെ സീറ്റില്‍ വിജയിക്കുമെന്നാണ് ഡിബി ലൈവ് പ്രവചനം. എന്‍ഡിഎ 215-245 സീറ്റിലേക്ക് ചുരുങ്ങുമെന്നും മറ്റുള്ളവര്‍ 28-48 സീറ്റില്‍ വരെ വിജയിക്കുമെന്നുമാണ് ഡിബി ലൈവ് പ്രവചനം. 65 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ദേശ്ബന്ധു ദ വിന്റെ ചാനലാണ് ഡിബി ലൈവ്. ജമ്മു കശ്മീര്‍ എന്‍ഡിഎ 0-2 ഇന്‍ഡ്യാ സഖ്യം 3-5 മറ്റുള്ളവര്‍ 0 ഹിമാചല്‍പ്രദേശ് എന്‍ഡിഎ 1-3 ഇന്‍ഡ്യാ സഖ്യം…

Read More

ടി20 ലോകകപ്പ്: ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ അമേരിക്ക കാനഡയെ 7 വിക്കറ്റിന് തകർത്തു

ഡാലസ്: ടി20 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ അതിഥേയരായ അമേരിക്ക എതിരാളികളായ കാനഡയെ പരാജയപ്പെടുത്തി. ഓപ്പണർ സ്റ്റീവൻ ടെയ്‌ലർ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ പുറത്തായിരുന്നു. തൊട്ടുപിന്നാലെ ക്യാപ്റ്റൻ മൊണാക് പട്ടേൽ 16 റൺസ് മാത്രം എടുത്ത് ഔട്ടായി. എന്നാൽ, ആരോൺ ജോൺസിന്റെ കടന്നാക്രമണത്തിലൂടെ ഫോം വീണ്ടെടുത്ത ടീം ഏഴു വിക്കറ്റിനാണ് കാനഡയെ അടിയറവ് പറയിച്ചത്. ആദ്യം ബാറ്റിംഗിനിറങ്ങിയ കാനഡ ഉയർത്തിയ 195 റൺസ് എന്ന വിജയലക്ഷ്യം 17.4 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് അമേരിക്ക മറികടന്നത്….

Read More

കിളിമാനൂരിൽ ലഹരിക്കെതിരായ പോരാട്ടത്തിനായി നിരീക്ഷണ സമിതി രൂപീകരിച്ചു

കിളിമാനൂർ : കിളിമാനൂർ ടൗണും പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ്റ്റാൻ്റ് പരിസരവും കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെയും ലഹരി മരുന്നുകളുടെയും ഉപഭോഗവും വിപണനവും നടക്കുന്നതായി നിരവധി പരാതികൾ ലഭിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ പോരാടാൻ ഉറച്ച് നാട്ടുകാരും ജനപ്രതിനിധികളും. സ്കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. സ്കൂൾ തുറക്കുന്നതോടെ ലഹരി മാഫിയകളുടെ ഇടനിലക്കാരും ഏജൻ്റുമാരും സജീവമാകും. സമീപ പ്രദേശങ്ങളിലുള്ള ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒരു ചെറിയ വിഭാഗം കുട്ടികളെ ലഹരി ഉത്പന്നങ്ങളുടെ വാഹകരായും ഉപഭോക്താക്കളായും മാഫിയ പ്രയോജനപ്പെടുത്തുന്നതായി സൂചനകൾ…

Read More

വാഹന പരിശോധനയ്ക്കിടെ പോലീസിനെ വെട്ടിച്ച് കടന്ന് കളയാൻ ശ്രമം; പിന്തുടര്‍ന്ന് പിടികൂടിയത് അര കിലോയോളം എംഡിഎംഎ; നഴ്സിംഗ് വിദ്യാർഥി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: വാഹന പരിശോധനയ്ക്കിടെ ലഹരിയുമായി നഴ്സിംഗ് വിദ്യാർഥി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ഏറ്റുമാനൂർ സ്വദേശി അമീർ മജീദ്, ചങ്ങനാശ്ശേരി പെരുന്ന സ്വദേശി വർഷ എന്നിവരാണ് പിടിയിലായത്. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ആണ് സംഭവം. ബെംഗളൂരുവിലെ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് വര്‍ഷ. വാഹന പരിശോധനക്കിടെ പ്രതികൾ പൊലീസിനെ വെട്ടിച്ച് കടന്ന് കളയാൻ ശ്രമിച്ചതോടെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു

Read More

എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ വീണ്ടും പിഴവ്; ബാലാവകാശ കമ്മീഷന് പരാതി നല്‍കി വിദ്യാര്‍ത്ഥിനിയുടെ കുടുംബം

കണ്ണൂര്‍: എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ അധ്യാപകന് വീണ്ടും ഗുരുതര പിഴവ്. ജീവശാസ്ത്രത്തിന്‍റെ ഉത്തരക്കടലാസിലാണ് ഇത്തവണ പിഴവ് പറ്റിയത്. കണ്ണൂര്‍ കണ്ണപുരത്തെ വിദ്യാര്‍ത്ഥിനിക്കാണ് കിട്ടേണ്ട മാർക്ക് ലഭിക്കാതെ പോയത്. ഉത്തരക്കടലാസിന്‍റെ സ്കോര്‍ ഷീറ്റില്‍ 20ഉം 20ഉം കൂട്ടി 40 എന്നെഴുതേണ്ടതിന് പകരം 20 എന്നാണ് അധ്യാപകൻ എഴുതിയത്. വിഷയത്തിൽ വിദ്യാര്‍ത്ഥിനിയും മാതാപിതാക്കളും ബാലാവകാശ കമ്മീഷന് പരാതി നൽകി. എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണയത്തിനിടെ അധ്യാപകൻ മാര്‍ക്ക് കൂട്ടിയതിലാണ് വീണ്ടും പിഴവ് സംഭവിച്ചതായി പരാതി ഉയര്‍ന്നത്. എല്ലാ വിഷയത്തിനും പുനര്‍ മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസിന്‍റെ…

Read More

ആദ്യമെണ്ണുക പോസ്റ്റല്‍ ബാലറ്റുകളിലെ പിന്നീട് വോട്ടിങ് യന്ത്രത്തിലെയും; വോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകള്‍ എണ്ണാന്‍ ഒരോ ഹാള്‍ ആണ് ഉണ്ടാവുക. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളായിരിക്കും. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ…

Read More

പരമ്പരാഗത രീതികളെ പൊളിച്ചെഴുതി മൂന്നാം ക്ലാസ്സ് പാഠപുസ്തകം; വൈറലായി അമ്മയ്‌ക്കൊപ്പം അടുക്കളയിൽ ജോലി ചെയ്യുന്ന അച്ഛന്റെ ചിത്രം

തിരുവനന്തപുരം: പരമ്പരാഗത രീതികളെ പൊളിച്ചെഴുതി പുത്തൻ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് മൂന്നാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിൽ. പുസ്തകത്തിലെ ഒരധ്യായത്തിലെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ചർച്ചകൾക്ക് തുടക്കമിട്ടത്.ചിത്രത്തിൽ അമ്മയ്‌ക്കൊപ്പം അടുക്കളയിലെ ജോലിക്ക് സഹായിക്കുന്ന അച്ഛനും അപ്പം രണ്ടുമക്കളെയും കാണാം. അമ്മ ദോശ ചുട്ടെടുക്കുകയും അച്ഛൻ തറയിലിരുന്ന് തേങ്ങ ചിരകുന്നതും കളിപ്പാവ കൈയിൽ പിടിച്ച് ആൺകുട്ടി അച്ഛന്റെ പ്രവൃത്തി നോക്കിനിൽക്കുന്നതും ചിത്രത്തിൽ കാണാം. പെൺകുട്ടി അലമാരയിൽ നിന്ന് സാധനങ്ങളെടുക്കുകയും ചെയ്യുന്നു. പരമ്പരാഗത രീതികളെ മറികടക്കുന്നതാണ് പുതിയ ചിത്രമെന്ന് സോഷ്യൽമീഡിയയിൽ അഭിപ്രായമുയർന്നു. നേരത്തെ…

Read More

അയൽവാസികളായ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ 51 വയസുകാരൻ അറസ്റ്റിൽ

കോഴിക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 51കാരൻ പോക്‌സോ കേസിൽ അറസ്റ്റിൽ. അയൽവാസികളായ 2 പെൺകുട്ടികളെയാണ് പ്രതി സ്വന്തം വീട്ടിൽ വെച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയത്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. പീഡന വിവരം കുട്ടികൾ സുഹൃത്തുക്കളോട് പറയുകയും ഇവർ രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. കുട്ടികളുടെ രക്ഷിതാക്കൾ താമരശ്ശേരി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പ് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial