കാസർകോട് വയോധിക കിണറ്റിൽ വീണ് മരിച്ചു

കാസർകോട്: വയോധിക കിണറ്റിൽ വീണ് മരിച്ചു. കാഞ്ഞങ്ങാടാണ് സംഭവം. 80 വയസ്സുള്ള നാരായണി ആണ് മരിച്ചത്. രാവിലെ നാരായണിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് വയോധികയെ കിണറ്റിൽ വീണനിലയിൽ കണ്ടത്. ഇന്ന് രാവിലെ വീട്ടുപറമ്പിലെ ഉപയോഗ്യശൂന്യമായ കിണറ്റിലാണ് വീണത്. പരേതനായ പൊക്കന്‍റെ ഭാര്യയാണ് നാരായണി.

Read More

ജലസേചന വകുപ്പ് 1000 രൂപ കുടിശ്ശിക അടച്ചില്ല; ഫ്യൂസ് ഊരി കെഎസ്ഇബി

പാലക്കാട്: വൈദ്യുതി ബില്ലിന്റെ കുടിശിക അടയ്ക്കാത്തതിനാൽ ജലസേചന വകുപ്പിന്റെ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. പാലക്കാട് വടക്കഞ്ചേരി ഓഫീസിലെ വൈദ്യുതിബന്ധമാണ് വിഛേദിച്ചത്. 1000 രൂപയായിരുന്നു കുടിശികയായി ഉണ്ടായിരുന്നത്. സാധാരണ ട്രഷറി വഴിയാണ് പണം നല്‍കിയിരുന്നത്. ഇന്നലെ ഡിഇഒ ഓഫീസിലെ ഫ്യൂസും കെഎസ്ഇബി ഊരിയിരുന്നു. ഈ ഓഫീസിലെ ഫ്യൂസൂരുന്നത് ഇത് രണ്ടാം തവണയാണ്. 24016 രൂപയായിരുന്നു ഡിഇഒ ഓഫീസിലെ കുടിശ്ശിക. കഴിഞ്ഞ ഏപ്രിലിലും കുടിശ്ശികയുടെ പേരില്‍ ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരിയിരുന്നു. നടപടിക്ക് പിന്നാലെ ഫണ്ട് ലഭ്യമാക്കാന്‍ വിദ്യാഭ്യാസവകുപ്പ്…

Read More

അശ്ലീല സന്ദേശമയച്ച യുവാവിനെതിരെ പോലീസിൽ പരാതി; ഒത്തുതീർപ്പാക്കാൻ ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടത് 20 ലക്ഷം; യുവതി ഉൾപ്പെടെ മൂന്നുപേരെ പിടികൂടി പോലീസ്

കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശമയച്ച യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേരെ പിടികൂടി പോലീസ്. ആലപ്പുഴ സ്വദേശിനി ജസ്ലി, ആലുവ സ്വദേശി അഭിജിത്, നിലമ്പൂര്‍ സ്വദേശി സല്‍മാന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. റീൽസ് കണ്ട് അശ്ലീല സന്ദേശമയച്ചതിന് പൊലീസില്‍ പരാതി നല്‍കിയ ശേഷം മൂവാറ്റുപുഴ സ്വദേശിയായ യുവാവില്‍ നിന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 20 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ യുവാവില്‍ നിന്ന് ആദ്യ ഗഡുവായി രണ്ടുലക്ഷം രൂപ…

Read More

മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി; ദാരുണ സംഭവം നെയ്യാറ്റിൻകരയിൽ

നെയ്യാറ്റിൻകര : മകളെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ ബിന്ദുവിനെ നെയ്യാറ്റിൻകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ലീല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ലീലയുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ്…

Read More

യുവതിക്ക് നേരെ ലൈംഗിക അതിക്രമം; റിമാൻഡിലായ കെ.എസ്.യു പ്രവർത്തകനെ പാർട്ടി പുറത്താക്കി

കോഴിക്കോട് പയ്യോളിയിൽ ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ കെ.എസ്.യു പ്രവർത്തകനെ പാർട്ടി പുറത്താക്കി.പള്ളിക്കര സ്വദേശി ഹരിഹരനെയാണ് പുറത്താക്കിയത്. കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളജിലെ വിദ്യാർത്ഥിയും കെ എസ് യു പ്രവർത്തകനുമായിരുന്നു. ബുധനാഴ്ച പയ്യോളി ഐപിസി റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

Read More

എയർ ഹോസ്റ്റസുമാർക്ക് 50,000 രൂപ; വിദേശ കറൻസിയും കടത്തി; പ്രതിഫലം 2 ലക്ഷം രൂപ; സുഹൈലിന്റെ മൊഴി

എയർ ഹോസ്റ്റസുമാർ വഴി സ്വർണം കടത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓരോ തവണയും രണ്ട് ലക്ഷം രൂപ വീതം പ്രതിഫലമായി ലഭിക്കുമെന്ന് പിടിയിലായ ക്യാബിൻ ക്രൂ അംഗം സുഹൈൽ മൊഴി നൽകി. എയർ ഹോസ്റ്റസുമാർക്ക് അമ്പതിനായിരം രൂപയും ലഭിക്കുമെന്ന് സുഹൈലിന്റെ മൊഴിയിൽ പറയുന്നു. സ്വർണത്തിന് പുറമേ വിദേശ കറൻസിയും കടത്തിയതായി സുഹൈൽ. വിദേശത്ത് നിന്ന് യാത്രക്കാർ കടത്തുന്ന സ്വർണമാണ് എയർ ഹോസ്റ്റസുമാർ പുറത്തെത്തിക്കുക. വിമാനത്താവളത്തിലെ ശുചിമുറിയിൽ യാത്രക്കാർ സ്വർണം ഉപേക്ഷിക്കുമെന്ന് സുഹൈൽ പറയുന്നു. എയർ ഹോസ്റ്റസുമാരുടെ…

Read More

അമ്മയുടെ ബേക്കറി ഷോപ്പിലെത്തിയ കുട്ടികൾ കാൽവഴുതി കുളത്തിൽ വീണു; സഹോദരന് പിന്നാലെ രക്ഷപ്പെടുത്താൻ ശ്രമിച്ച ഏഴു വയസുകാരനും മരണത്തിനു കീഴടങ്ങി

കൊട്ടിയം: സഹോദരനെ രക്ഷപ്പെടുത്താൻ ശ്രമിച്ച ഏഴു വയസുകാരനും മരണത്തിനു കീഴടങ്ങി. മൈലാപ്പൂർ പുതുച്ചിറ അൽഹംദുലില്ലായിൽ അനീസ്- ഹയറുന്നിസ ദമ്പതികളുടെ മക്കളായ ഫർസിൻ (12) സഹോദരൻ അഹിയാൻ (7) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറേ കാലോടെ ഉമയനല്ലൂർ മാടച്ചിറ വയലിലെ കുളത്തിലായിരുന്നു സംഭവം. കുട്ടികളുടെ അമ്മയുടെ ബേക്കറി ഷോപ്പ് കുളത്തിന്റെ അടുത്തായിട്ടാണ്. ഇവിടെയെത്തിയ കുട്ടികൾ മൂത്രം ഒഴിക്കുന്നതിനായി വയലിനടുത്തേക്ക് പോകുന്നതിനിടെ അഹിയാൻ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ അഹിയാനെ രക്ഷിക്കാൻ ഫർസീനും കുളത്തിലേക്ക് എടുത്തു…

Read More

എസ്ഐയുടെ പേഴ്സ് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; മോഷണം റോഡിൽ നിർത്തിയിട്ട സ്കൂട്ടറിൽ നിന്ന്

കോഴിക്കോട്: കോഴക്കോട് റോഡിൽ നിർത്തിയിട്ട സ്കൂട്ടറിൽ നിന്നും എസ്ഐയുടെ പേഴ്സ് അടിച്ചുമാറ്റിയ യുവാവ് അറസ്റ്റിൽ. ക്രൈം ബ്രാഞ്ച് എസ്‌ഐ പി വിനോദ് കുമാറിന്റെ പേഴ്സ് ആണ് മോഷ്ടിച്ചത്. സംഭവത്തിൽ കോഴിക്കോട് ഒളവണ്ണ കൊപ്രക്കള്ളി കളത്തിപ്പറമ്പിൽ മുഹമ്മദ് ഫൈസലാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡില്‍ നിര്‍ത്തിയിട്ട എസ് ഐയുടെ സ്കൂട്ടറില്‍ നിന്നാണ് പ്രതി എസ്ഐയുടെ പണവും രേഖകളും അടങ്ങിയ പേഴ്സ് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സംഘം ഫറോക്ക് സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ സഹായത്തോടെ പ്രതിയെ…

Read More

ഇവിഎം മെഷീനെടുത്ത് കുളത്തിലിട്ട് വോട്ടർമാർ; ജനം പ്രതികരിച്ചത് ചില പോളിംഗ് ഏജന്റുമാർ ബൂത്തിലെത്താതിരുന്നതോടെ

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ജനങ്ങൾ കുളത്തിലെറിഞ്ഞു. പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പർഗാനാസിലെ കുൽത്താലിയിലെ 40, 41 നമ്പർ ബൂത്തുകളിലാണ് വോട്ടർമാർ ഇവിഎം മെഷീനെടുത്ത് കുളത്തിലിട്ടത്. ചില പോളിംഗ് ഏജന്റുമാർ ബൂത്തിലെത്താതിരുന്നതോടെയാണ് ജനങ്ങൾ പ്രതിഷേധിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി ഉൾപ്പടെ 57 ലോക്‌സഭാ സീറ്റിലും ഒഡീഷയിലെ 42 നിയമസഭാ സീറ്റിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശ്, പഞ്ചാബ് (13 വീതം), ബംഗാൾ…

Read More

ഓവുചാലിൽ വീണ്‌ പരിക്കേറ്റ ഭർത്താവിനെ കണ്ട് കുഴഞ്ഞു വീണ വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട്: ഓവുചാലിൽ വീണ്‌ പരിക്കേറ്റ ഭർത്താവിനെ കണ്ട് ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ‘ദീപ’ത്തിൽ മീരാ കാംദേവ് (65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 8.30-ഓടെ റേഷൻകടയിൽ പോയി മടങ്ങവേയാണ് മീരയുടെ ഭർത്താവ് എച്ച്.എൻ. കാംദേവ് (71) ഓടയിൽ വീണത്. ശ്രീകൃഷ്ണ ക്ഷേത്രം റോഡ് സംസ്ഥാനപാതയോട് ചേരുന്നിടത്തെ ഓടയിലേക്ക് കാൽവഴുതി വീഴുകയായിരുന്നു. പ്രദേശവാസികൾ ചേർന്ന് ഇദ്ദേഹത്തെ പുറത്തെടുത്ത് വീട്ടിലെത്തിച്ചതോടെയാണ് മീര കുഴഞ്ഞുവീണത്. റോഡരികിലെ ഓവുചാലിൽനിന്നുള്ള വെള്ളം കിഴക്കോട്ട് ഒഴുകുന്ന വലിയ ചാലിലേക്കാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial