പോത്തൻകോട് സ്വദേശി രണ്ടാം ക്ലാസ്സുകാരൻ ആരവ്ശങ്കർ ചികിത്സ സഹായം തേടുന്നു

പോത്തൻകോട് :നന്നാട്ടുകാവ് വട്ടവിള സ്വദേശികളായ പവിശങ്കർ,ആര്യ കൃഷ്ണൻ ദമ്പതികളുടെ മകൻ രണ്ടാം ക്ലാസുകാരൻ ആരവ് ശങ്കർ (7)ചികിത്സ സഹായംതേടുന്നു.എവിങ് സർകോമ (Ewing Sarcoma)എന്ന അസുഖം ബാധിച്ചു തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ ചികിത്സയിലാണ് ആരവ്‌.ഡോക്ടറിന്റെ നിർദ്ദേശപ്രകാരം ഉടനെ തന്നെ ആരവിന് 40ലക്ഷം രൂപ ചിലവ് വരുന്ന സർജറി ആവശ്യമാണെന്നും സർജറി ചെയ്യുന്നതിനായി ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റൽ റഫർ ചെയ്യുകയും ചെയ്തതായി ആരവിന്റെ മാതാപിതാക്കൾ അറിയിച്ചു. ജീവിതത്തിൽ സമ്പാദിച്ചതെല്ലാം മകന്റെ ചികിത്സാ ചെലവിനായി മാതാപിതാക്കൾ ചിലവാക്കി കഴിഞ്ഞു.40ലക്ഷമെന്ന ഭീമമായ…

Read More

അഞ്ച് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി;
അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ അവധി

കൊച്ചി: സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് കലക്ടർ പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. കൂടാതെ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു….

Read More

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകന് 29 വർഷം തടവും പിഴയും

ചേർത്തല: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 29 വർഷം തടവും രണ്ടരലക്ഷം പിഴയും വിധിച്ചു. ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് അരൂക്കുറ്റി വടുതല ചക്കാലനികർത്ത വീട്ടിൽ മുഹമ്മദിനെ(58) ശിക്ഷിച്ചത്. ചന്തിരൂരിലുള്ള മദ്രസയിൽ അധ്യാപകനായി ജോലി നോക്കിയിരുന്ന പ്രതി 2022 ഡിസംബർ മുതൽ 2023 ജനുവരി വരെയുള്ള വിവിധ ദിവസങ്ങളിൽ മദ്രസയിലെ വിദ്യാർഥി ആയിരുന്ന പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തിയത്. 12 വയസിൽ താഴെ പ്രായമുള്ള കുട്ടിയെ ഒന്നിൽ കൂടുതൽ തവണ ലൈംഗികാതിക്രമം…

Read More

ആലപ്പുഴയിൽ മതിൽ ഇടിഞ്ഞ് വീണ് 14 വയസുകാരന് ദാരുണാന്ത്യം; അപകടം ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ

ആലപ്പുഴ: ആലപ്പുഴയിൽ ആറാട്ടുവഴിയിൽ 14 വയസുകാരൻ മതിലിടിഞ്ഞ് വീണു മരിച്ചു. ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ അന്തെക്ക് പറമ്പ് വീട്ടിൽ അലിയുടെ മകൻ അൽ ഫയാസ് ആണ് മരിച്ചത്. വീടിന് സമീപത്ത് എത്തിയപ്പോൾ അയൽപക്കത്തെ മതിലിടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ ലജ്നത്ത് സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ് അൽ ഫയാസ്. മൃതദേഹം ആശുപത്രിയിലേേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

Read More

വെമ്പായം സ്വദേശി ദമാമിൽ കുഴഞ്ഞു വീണു മരിച്ചു

നവോദയ കോബാർ ഏരിയ എക്സിക്യൂട്ടീവ് അംഗവും തലാൽ യൂണിറ്റ് സെക്രട്ടറിയും തിരുവനന്തപുരം കാര്യവട്ടത്ത്‌ താമസക്കാരനുമായ സാജിം അബൂബക്കർ കുഞ്ഞു (51 വയസ്സ്) പെട്ടെന്നുണ്ടായ അസുഖത്തെതുടർന്ന് കോബാർ അൽമന ഹോസ്പിറ്റലിൽ വെച്ച്  മരണപ്പെട്ടു. ഭാര്യ ഷക്കീല, മകൾ സൈന (IISD പ്ലസ് 1 വിദ്യാർത്ഥിനി) തിരുവനന്തപുരം വെമ്പായം മുക്കം പാലമൂട് മേലേ കടയിൽ പരേതനായ  അബൂബക്കറിന്റെയും ഉമ്മുകൊൽസുവിന്റെയും രണ്ട് മക്കളിൽ മൂത്തയാളാണ് സാജിം. സഹോദരി സീന. കഴിഞ്ഞ 25 വർഷത്തിലധികമായി കോബാറിൽ താമസിക്കുന്നു ഇപ്പോൾ സ്രാക്കോ കമ്പനിയിൽ ആർക്കിടെക്റ്റ്…

Read More

ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; അനുവദിച്ചത് 900 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്‌ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന്‌ അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഓരോ ഗുണഭോക്താക്കൾക്ക്‌ 1600 രൂപ വീതമാണ്‌ ലഭിക്കുക. 900 കോടി രൂപ ഇതിനായി അനുവദിച്ചു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. അതാത്‌ മാസം പെൻഷൻ വിതരണത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ഈവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്‌ മാർച്ച്‌, ഏപ്രിൽ, മെയ്‌ മാസങ്ങളിലും…

Read More

തിരുവല്ലയിൽ ബാർ പരിസരത്ത് കൂട്ടയടി; ജീവനക്കാരുൾപ്പടെ 6 പേർക്കെതിരെ കേസ്

       തിരുവല്ല : തിരുവല്ലയിൽ ബാർ പരിസരത്ത് കൂട്ടയടി. ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ ബാറിലാണ് സംഭവം. ബാർ ജീവനക്കാരടക്കം ആറ് പേർക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൈമുട്ട് മറ്റൊരാളുടെ ദേഹത്ത് തട്ടി എന്ന ചെറിയ കാരണത്തിലാണ് തർക്കമുണ്ടായത്. ഇതാണ് ഒടുവിൽ വലിയ അടിപിടിയിലേക്ക് എത്തിയത്.ഒടുവിൽ ബാർ ജീവനക്കാരും അടിപിടിയിൽ പങ്കാളികളായി. ഒരാൾക്ക് താക്കോൽക്കൂട്ടം കൊണ്ട് ഇടിച്ചതിനെ തുടർന്ന് മുഖത്ത് പരുക്കേറ്റിട്ടുണ്ട്. അയാൾ നൽകിയ പരാതിയിലാണ് ആറ്…

Read More

യുവാവിൻ്റെ സ്കൂട്ടർ ഇടിച്ചിട്ട് കാറിൽ തട്ടിക്കൊണ്ടുപോയ കേസ്; അഞ്ച് പ്രതികൾ പിടിയിൽ

         കണ്ണൂർ : യുവാവിൻ്റെ സ്കൂട്ടർ ഇടിച്ചിട്ട് കാറിൽ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ച് പ്രതികൾ പിടിയിൽ. പാണത്തൂർ സ്വദേശികളായ റയിസ്, ഷമ്മാസ്, അമാൻ, ഉനൈസ്, ജ്യോബിഷ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ മുണ്ടേരി സ്വദേശി സുറൂറിനെയാണ് ഇന്നലെ തട്ടിക്കൊണ്ടുപോയത്. സൂറൂറിനെ മർദിച്ച ശേഷം കാസർകോട് ഭീമനടിയിൽ ഉപേക്ഷിക്കുകയായിരുന്നു. വാഹന വിൽപ്പനയിലെ തർക്കമാണ് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം നടന്നുവരികയാണ്.

Read More

ബാലവേദി സർഗ്ഗോത്സവം സംഘടിപ്പിച്ചു

ചിറയിൻകീഴ്:ബാലവേദി ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തോന്നയ്ക്കൽ മഹാകവി കുമാരനാശാൻ സ്മാരകത്തിൽ വിനോദ വിഞ്ജാന സർഗ്ഗേത്സവം സംഘടിപ്പിച്ചു. കവിയും നാടക,സിനിമാ ഗാനരചിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സുനിൽ മുരുക്കുംപുഴ അദ്ധ്യക്ഷനായിരുന്നു.        ദേശീയ ചലച്ചിത്ര പുരസ്ക്കാര ജേതാവ് ജോഷി മംഗലത്ത് കുട്ടികളുമായി സംവദിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ലഹരിവർജ്ജന സമിതി സംസ്ഥാന സെക്രട്ടറി റസൽസബർമതി ക്ലാസ് നയിച്ചു. ബാലവേദി ജില്ലാ രക്ഷാധികാരിയും സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗവുമായ എ.എസ്സ്. ആനന്ദ് കുമാർ, സി.പി.ഐ. മണ്ഡലം…

Read More

കേബിൾ ടിവി ടെക്നീഷ്യനെ മരിച്ച നിലയിൽ കണ്ടെത്തി; വൈദ്യുതാഘാതമേറ്റതായി സംശയം

ആലപ്പുഴ: ആലപ്പുഴ പാതിരപ്പള്ളിയിൽ കേബിൾ ടിവി ടെക്നീഷ്യനെ മരിച്ച നിലയിൽ കണ്ടെത്തി. ആര്യാട് അയ്യങ്കാളി ജം​ഗ്ഷനിൽ താമസിക്കുന്ന പ്രതീഷ് ആണ് മരിച്ചത്. വഴിയരികിൽ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റതായി സംശയം. രാവിലെ നടക്കാൻ പോയ ആളാണ് പ്രതീഷ് വീണുകിടക്കുന്നതായി കണ്ടത്. ഇയാളുടെ കൈകളിൽ കേബിളുണ്ടായിരുന്നു എന്ന് ഇവർ പറയുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial