
മുണ്ടക്കൈ-ചൂരൽമല മേഖലയിൽ നാളെ വ്യപക തിരച്ചിൽ നടത്തും; റേഷൻകാർഡുകൊണ്ടുള്ള വിവര ശേഖരണം നടക്കുന്നു; കാണാതായവരെ കുറിച്ച് വിവരം നൽകാൻ ആളില്ലാത്ത അവസ്ഥയെന്നും മന്ത്രി
കൽപറ്റ: മുണ്ടക്കൈ-ചൂരൽമല മേഖലയിൽ നാളെ വ്യപക തിരച്ചിൽ നടത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. കാണാതായവരെ കുറിച്ച് വിവരം നൽകാൻ ആളില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത് അതിനാൽ റേഷൻകാർഡുകൊണ്ടുള്ള വിവര ശേഖരണം ആണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. മറ്റിടങ്ങളിലേക്ക് മാറിപ്പോയവർ, മരണപ്പെട്ടവർ എന്നിങ്ങനെ പട്ടികപ്പെടുത്തിയാലേ കാണാതായവരുടെ എണ്ണം ലഭിക്കൂ എന്നും അദ്ദേഹം അറിയിച്ചു. ബെയ്ലി പാലത്തിന്റെ നിർമാണം വ്യാഴാഴ്ച ഉച്ചയ്ക്ക് മുൻപ് പൂർത്തിയാകുമെന്നും ഇതോടെ വലിയ വാഹനങ്ങൾക്ക് ദുരന്തമേഖലയിലേക്ക് കടക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പാലം ഇല്ലാതെ കൂടുതൽ…