
വിദ്യാർഥിനിയുടെ പേരിൽ വ്യാജ ഇൻസ്റ്റ അക്കൗണ്ട്; പണം തട്ടിയത് വീഡിയോ കോൾ ചെയ്യാമെന്ന് വാഗ്ദാനം നൽകി; പതിനെട്ടുകാരൻ പിടികൂടി പോലീസ്
തിരൂർ: ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി വിദ്യാർഥിനിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു പണം തട്ടിയ യുവാവ് അറസ്റ്റിൽ. താനൂർ നന്നമ്പ്ര സ്വദേശിയാണ് തിരൂർ പോലീസിന്റെ പിടിയിലായത്. ഡിഗ്രി വിദ്യാർഥിയാണ് യുവാവ്. വിദ്യാർഥിനിയുടെ നിരവധി ചിത്രങ്ങൾ ഇയാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, വിദ്യാർഥിനിയെന്ന് പേരിൽ പലരോടും ചാറ്റ് ചായ്ത് സൗഹൃദമുണ്ടാക്കിയതിന് ശേഷം വീഡിയോ കോൾ ചെയ്യാമെന്ന് വാഗ്ദാനം നൽകി പലരിൽ നിന്നും പണം തട്ടുകയായിരുന്നു. പരാതിക്കാരിയുടെ ചിത്രങ്ങൾ മറ്റൊരു അക്കൗണ്ടിൽ സ്ഥിരമായി വരുന്നത് കണ്ട് സുഹൃത്ത് അന്വേഷിച്ചപ്പോഴാണ് വിദ്യാർഥിനി…