പാലക്കാട് സ്കൂൾ വാഹനം ഇടിച്ച് യുകെജി വിദ്യാർത്ഥിനി മരിച്ചു

പാലക്കാട്: സ്കൂൾ വാഹനം ഇടിച്ച് യുകെജി വിദ്യാർത്ഥിനി മരിച്ചു. നെല്ലിപ്പുഴ ഡിഎച്ച്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിനി ഹിബയാണ് മരിച്ചത്. ഇതേ വാഹനത്തിൽ വീടിന് മുന്നിലെ സ്റ്റോപ്പിൽ വന്നിറങ്ങിയതായിരുന്നു ഹിബ. വാഹനത്തിന്റെ മുന്നിലൂടെ റോഡിൻ്റെ മറുവശം കടക്കുമ്പോഴായിരുന്നു അപകടം. കുട്ടി റോഡ് മുറിച്ച കടക്കുന്നത് സ്കൂൾ ബസ് ഡ്രൈവറുടെ ശ്രദ്ധയിൽ പെടാത്തതാണ് അപകടത്തിന് ഇടയാക്കിയത്. കുട്ടി റോഡ് മുറിച്ച കടക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Read More

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ കാലതാമസം വരുത്തി; സ്കൂൾ ബസ് തടഞ്ഞത് മണിക്കൂറുകളോളം; എംവിഡി ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ലക്നൌ: സ്കൂൾ ബസ് തടഞ്ഞ എംവിഡി ഉദ്യോഗസ്ഥർക്കെതിരെ റീജിയണൽ ഇൻസ്പെക്ടർ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ചിത്രകൂടിൽ വച്ചാണ് സംഭവം. വിദ്യാർത്ഥികളുമായി എത്തിയ സ്കൂൾ ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ കാലതാമസം വന്നതിനാലാണ് റീജിയണൽ ഇൻസ്പെക്ടർ അസിസ്റ്റന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർക്കെതിരെ നടപടി എടുത്തത്. ചൊവ്വാഴ്ചയാണ് ചിത്രകൂടിലെ ഒരു സ്കൂളിലെ വിദ്യാർത്ഥികളുമായി എത്തിയ ബസുകളാണ് എആർടിഒ എൻഫോഴ്സ്മെന്റ് സംഘം പിടികൂടിയത്. ബസിന്റെ ഫിറ്റ്നെസ് കാലാവധി തീർന്നെന്ന് വിശദമാക്കിയായിരുന്നു മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ നടപടി. പിടിച്ചെടുത്ത വാഹനം പത്ത് കിലോമീറ്ററോളം…

Read More

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; കൊല്ലത്ത് 8 വയസ്സുകാരന് ദാരുണാന്ത്യം

കൊല്ലം : കുടുംബത്തോടൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് 8 വയസ്സുകാരന് ദാരുണാന്ത്യം. ദേവമാത സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വിശ്വജിത്താണ് ( 8) മരിച്ചത്. പിന്നാലെ വന്ന ബസ് ദേഹത്ത് കയറിയിറങ്ങിയാണ് അപകടമുണ്ടായത്.

Read More

അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി; ആഗസ്റ്റ് 8 വരെ കസ്റ്റഡി നീട്ടി

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലടച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി. ആഗസ്റ്റ് 8 വരെ അരവിന്ദ് കെജ്രിവാളിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. സിബിഐ കേസിൽ റൗസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. മനീഷ് സിസോദിയയുടെയും ബി ആർ എസ് നേതാവ് കെ കവിതയുടെയും കസ്റ്റഡി കാലാവധിയും നീട്ടിയിട്ടുണ്ട്. അതേസമയം അരവിന്ദ് കെജ്രിവാളിന്റെ സ്ഥിര ജാമ്യാപേക്ഷയിൽ ജൂലൈ 29ന് സുപ്രീംകോടതി വാദം കേൾക്കും. തെളിവുകൾ ഇല്ലാതിരുന്നിട്ടും…

Read More

ഐഎൻടിയുസി നേതാവ് അഞ്ചൽ രാമഭദ്രൻ വധക്കേസ്; സിപിഎമ്മുകാരായ 14 പ്രതികളും കുറ്റക്കാർ; ശിക്ഷ വിധിക്കുക ഈ മാസം 30ന്

കൊല്ലം: ഐഎൻടിയുസി നേതാവ് അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കം 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹൻ ഉൾപ്പെടെയുള്ള നാല് പ്രതികളെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ഈ മാസം 30 ന് പ്രതികൾക്കുള്ള ശിക്ഷ വിധിക്കും. അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തി 14 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. ഐഎൻടിയുസി ഏരൂർ മണ്ഡലം വൈസ് പ്രസിഡൻറായിരുന്ന രാമഭദ്രനെ…

Read More

സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; പിന്നാലെ പണം തട്ടാനും ശ്രമം; പൊലീസുകാരന് സസ്പെൻഷൻ

കണ്ണൂർ: സ്ത്രീയെയും പുരുഷനെയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പോലീസുകാരനെതിരെ നടപടി. സുരക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രവീഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. കണ്ണൂർ കോട്ടയിലെത്തിയപ്പോഴായിരുന്നു സ്ത്രീയ്ക്കും പുരുഷനും ദുരനുഭവം ഉണ്ടായത്. സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാറാണ് സസ്പെൻ്റ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്. സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി.

Read More

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി; മൂന്നു വയോധികർ അറസ്റ്റിൽ

ചെന്നൈ: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മൂന്നുവയോധികർ അറസ്റ്റിൽ. തമിഴ്നാട്ടിലെ അരിയല്ലൂർ ജിലയിലാണ് സംഭവം. ജയങ്കൊണ്ടത്തിന് സമീപമുള്ള ഗ്രാമവാസികളായ രാജേന്ദ്രൻ (65), ചിന്നതമ്പി (70), പനീർശെൽവം (76) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ആറാം ക്ലാസുകാരിയായ പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. സ്‌കൂൾ അവധിദിനത്തിൽ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് മൂവരുംചേർന്ന് കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. അമ്മ തിരിച്ചെത്തിയപ്പോൾ വീട്ടിൽ ചിലർ വന്നുപോയതായി കുട്ടി പറഞ്ഞു. പിന്നീട് വിശദമായി ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ജയങ്കൊണ്ടം മഹിളാപോലീസ് പോക്‌സോ നിയമപ്രകാരം…

Read More

പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയത് പ്രണയം നടിച്ച്; ചിത്രം പ്രചരിപ്പിച്ച 22 വയസുകാരന് എട്ട് വർഷം തടവ്

പറവൂര്‍: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി പ്രചരിപ്പിച്ചതിന് യുവാവിന് എട്ട് വർഷം തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. എടവനക്കാട് ഇല്ലത്തുപടി പാലയ്ക്കല്‍ നിഖിലിന് (22) അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിന് നല്‍കും. പിഴ അടച്ചില്ലെങ്കില്‍ പ്രതി ആറു മാസം അധിക തടവ് അനുഭവിക്കണമെന്നും ജഡ്ജി ടി.കെ. സുരേഷ് ഉത്തരവിട്ടു. 2021 മാര്‍ച്ചിലാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ വാട്‌സാപ്പ് വഴി…

Read More

കടകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ച് കയറി പിക്കപ്പ് വാൻ

കൊല്ലം : കൊല്ലം കുന്നിക്കോട് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. ഒരു കാറും 6 ബൈക്കുമാണ് വാൻ ഇടിച്ച് തെറിപ്പിച്ചത്. കടയിലേക്ക് ഇടിച്ചുകയറിയാണ് പിക്കപ്പ് വാൻ നിന്നത്. അപകടത്തില്‍ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കാറിന് ഉള്ളിലും ഡോറിന് സമീപത്തും ഉണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല. തിരുവനന്തപുരം മാനവീയം വീഥിയിലും സമാനമായ രീതിയില്‍ അപകടം ഉണ്ടായി. മാനവീയം വീഥിയില്‍ അമിത വേഗത്തിലെത്തിയ ബൈക്ക്…

Read More

ജീവനക്കാരൻ പഞ്ചായത്ത് അക്കൗണ്ടിൽ നിന്നും ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയത് ലക്ഷങ്ങൾ; അറിഞ്ഞില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

കുമ്പള: ഗ്രാമപഞ്ചായത്ത് അക്കൗണ്ടിൽ നിന്നും ജീവനക്കാരൻ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് അനധികൃതമായി 11 ലക്ഷത്തിലേറെ രൂപ മാറ്റിയതായി കണ്ടെത്തൽ. ജോയിന്റ്‌ ഡയറക്ടറുടെ ഓഫീസിൽനിന്നുള്ള ജീവനക്കാർ നടത്തിയ പരിശോധനയിലാണ് തുക മാറ്റിയത് കണ്ടെത്തിയത്. കുമ്പള ഗ്രാമപ്പഞ്ചായത്തിലെ ജീവനക്കാരൻ എം.രമേശ് ആണ് 11,04,959 രൂപ വിവിധ ഘട്ടങ്ങളിലായി തന്റെ ബന്ധുക്കളുടെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയത്. ഇയാൾ നിരന്തരമായി ജോലിയിൽനിന്ന് മാറിനിന്നതിനാൽ സസ്പെൻഷനിലാണ്. 2023 സെപ്റ്റംബർ മുതൽ ഈ വർഷം മേയ് 16 വരേയുള്ള കാലഘട്ടത്തിലാണ് ക്രമക്കേടുകൾ നടന്നത്. ക്രമക്കേടുകൾ ബോധ്യപ്പെട്ടതിനാൽ സംഭവം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial