
ഐഎൻടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രൻ വധക്കേസിൽ സിബിഐ കോടതി ഇന്ന് വിധി പറയും
തിരുവനന്തപുരം: ഐഎൻടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രൻ വധക്കേസിൽ തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പറയും. കൊല്ലത്തെ സിപിഎം നേതാക്കൾ ഉൾപ്പെടെ പ്രതികളായുള്ള കേസിലാണ് സിബിഐ കോടതി ഇന്ന് വിധി പറയുന്നത്. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ജയമോഹൻ, മുൻ അഞ്ചൽ ഏര്യാ സെക്രട്ടറി പി.എസ്.സുമൻ, ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കർ എന്നിവരും, മുൻ മന്ത്രി മേഴ്സികുട്ടിയുടെ പേഴ്സണൽ സ്റ്റഫ് അംഗമായ മാർക്സണും ഈ കേസിൽ പ്രതികളാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കളിയാവർക്ക് പുറമേ ഗൂഢാലോചനയ്ക്കും,…