ഇടുക്കിയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. ചിന്നക്കനാൽ ടാങ്ക്കുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത്. ടാങ്ക്കുടിക്കും ചെമ്പകത്തൊഴുകുടിക്കും ഇടയ്ക്കുള്ള വഴിയിൽ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കണ്ണനെ തട്ടിയിട്ട ശേഷം ആന ചവിട്ടുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആനയെ തുരത്തി ഓടിച്ചത്. കണ്ണനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു.

Read More

കിഡ്നി സ്റ്റോണിന് കുത്തിവെപ്പ് എടുത്ത യുവതി മരിച്ച സംഭവം; മൃതദേഹവുമായി ആശുപത്രിയിൽ പ്രതിഷേധം; തടഞ്ഞ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം

തിരുവനന്തപുരം: കിഡ്നി സ്റ്റോണിന് ചികിത്സ തേടിയ യുവതി കുത്തിവെപ്പ് എടുത്തതിന് പിന്നാലെ അബോധാവസ്ഥയിലാകുകയും പിന്നീട് മരിക്കുകയും ചെയ്ത സംഭവത്തിൽ ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കളും പൊതുപ്രവർത്തകരും. ആശുപത്രിയുടെ മുന്നിൽ യുവതിയുടെ മൃതദേഹവുമായിട്ടാണ് പ്രതിഷേധം. പ്രതിഷേധക്കാർ നെയ്യാറ്റിൻകര റോഡ് ഉപരോധിച്ചു. പ്രതിഷേധം തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ആശുപത്രിയുടെ അനാസ്ഥമൂലമാണ് യുവതി മരിച്ചതെന്നാണ് ഉയർത്തുന്ന ആരോപണം. നിലവിൽ ആശുപത്രിയുടെ മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കുത്തിവയ്പ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തിൽ വിശദീകരണവുമായി ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ…

Read More

കഴക്കൂട്ടത്തെ ഷീ ലോഡ്ജിന്റെ എ സി പി പാനൽ വർക്ക് ചെയ്യുന്നതിനിടയിൽ ഡ്രില്ലിംഗ് മെഷീനിൽ നിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം: നഗരസഭയുടെ ഷീലോഡ്ജിൻ്റെ ഫാബ്രിക്കേഷൻ നിർമ്മാണത്തിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു.നെടുമങ്ങാട് അയ്യപ്പൻകുഴി സ്വദേശി ലാൽ കൃഷ്ണ (27) ആണ് മരിച്ചത്. നഗരസഭയുടെ കഴക്കൂട്ടത്തെ ഷീൽ ലോഡ്ജിന്റെ എ സി പി പാനൽ വർക്ക് ചെയ്യുന്നതിനിടയിൽ ഡ്രില്ലിംഗ് മെഷീനിൽ നിന്നും ഷോക്കേറ്റാണ് ലാൽ കൃഷ്ണ മരിച്ചത്.വൈകിട്ടോടെയായിരുന്നു സംഭവം. ഷോക്കേറ്റയുടൻ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.

Read More

ക്ഷേമ പെൻഷൻ വിതരണം 24 മുതൽ; 900 കോടി അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ വിതരണം ജൂലൈ 24ന് തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചതായും മന്ത്രി അറിയിച്ചു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. അതാത്‌ മാസം പെൻഷൻ വിതരണത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ബജറ്റിൽ പ്രഖ്യാപിച്ചതനുസരിച്ച് കഴിഞ്ഞ മാർച്ച് മുതൽ എല്ലാമാസവും പെൻഷൻ നൽകി വരികയാണെന്നും…

Read More

‘നിപയെ ഒന്നിച്ച് നേരിടാം’; രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിപ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിപ വൈറസ് സംശയിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. മന്ത്രി മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടിരിക്കുന്നു. നിപ നിയന്ത്രണത്തിനായി നിപ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി 25 കമ്മിറ്റികള്‍…

Read More

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗീകമായി പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. വയനാട് പടിഞ്ഞാറ സ്വദേശിയായ നാല്‍പതുകാരനെയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്. പുതുപ്പാടി സ്വദേശിനിയായ പതിനാറുകാരിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. സ്വന്തം വീട്ടില്‍ വെച്ച് ഭാര്യ ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ മകളെ പീഡിപ്പിച്ചു എന്നാണ് പരാതി. പെണ്‍കുട്ടി വിവരം ക്ലാസ് അധ്യാപികയോട് പറഞ്ഞതിനെ തുടര്‍ന്ന് കൗണ്‍സിലിംഗ് നടത്തുകയും ചൈല്‍ഡ് ലൈനില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. പോക്‌സോ കേസ് ചുമത്തി താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ പ്രതിയെ…

Read More

മീൻപിടിക്കാൻ പുഴയിലിറങ്ങി ഒഴുക്കിൽപ്പെട്ടു; തരൂർ ഗായത്രിപ്പുഴയിൽ കാണാതായ 17 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: പാലക്കാട് തരൂരിൽ ഗായത്രിപുഴയിൽ കാണാതായ 17 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സിൻ്റെ പരിശോധനയിലാണ് ചിറ്റൂർ സ്വദേശി ഷിബിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ മീൻപിടിക്കാനാണ് ഷിബിൽ മൂന്നു കൂട്ടുകാർക്കൊപ്പം പുഴയിൽ ഇറങ്ങിയത്. തരൂരിലെ അമ്മ വീട്ടിലെത്തിയതായിരുന്നു ചിറ്റൂർ സ്വദേശിയായ ഷിബിൻ. കൂട്ടുകാർക്കൊപ്പം മീൻപിടിക്കാൻ പുഴയിലിറങ്ങിയ സമയത്ത് ഒഴുക്കിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ നീന്തി രക്ഷപ്പെട്ടു. ഷിബിന് നീന്തലറിയില്ലായിരുന്നു. രക്ഷപ്പെട്ട കുട്ടികളാണ് വീട്ടുകാരെയും ഫയർഫോഴ്സിനെയും അപകടമുണ്ടായ വിവരമറിയിച്ചത്.പടവിൽ കാലുവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്ന് കൂട്ടത്തിലുണ്ടായിരുന്ന കുട്ടി പറയുന്നു. രക്ഷിക്കാൻ…

Read More

കടുത്ത നടപടിയുമായി നഗരസഭ, കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കിയ പോത്തീസ് സ്വർണ്ണമഹൽ പൂട്ടിച്ചു

തിരുവനന്തപുരം : തലസ്ഥാനത്തെ മാലിന്യ പ്രശ്നത്തിൽ കടുത്ത നടപടിയുമായി കോർപ്പറേഷൻ മുന്നോട്ട്. തമ്പാനൂരിൽ പ്രവർത്തിക്കുന്ന പോത്തീസ് സ്വർണ്ണ മഹൽ പൂട്ടിച്ചു. ആമഴഞ്ചാൻ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടതിനെ തുടർന്നാണ് നടപടി. ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചതെന്നും കണ്ടത്തി. പൊലീസും നഗര സഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥാപനത്തിലെത്തിയാണ് പൂട്ടിച്ചത്. പോത്തീസ് സ്വർണ്ണമഹലിൽ നിന്നും കക്കൂസ് മാലിനും ഓടയിലേക്ക് ഒഴുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നഗരസഭയ്ക്ക് ഇന്നലെ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് ശരിയെന്നും തെളിഞ്ഞു. പൊതുസ്ഥലത്ത് മാലിന്യമൊഴിക്കുന്ന സ്ഥാപനത്തിനെതിരെ…

Read More

ബൈക്കിടിച്ച് റോഡിലേക്ക് വീണു; പിന്നാലെ വന്ന ആംബുലൻസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

       തിരുവനന്തപുരം : വാഹനാപകടത്തിൽ പെട്ട് റോഡിൽ വീണ യുവാവിന് മേൽ ആംബുലൻസ് കയറിയിറങ്ങി ദാരുണാന്ത്യം. തിരുവനന്തപുരം മുട്ടത്തറ സ്വദേശി അനന്തു (23) വിനാണ് ദാരുണ മരണം സംഭവിച്ചത്. റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്കിടിച്ച് അനന്തു റോഡിൽ വീഴുകയായിരുന്നു. തുടർന്ന് തൊട്ടുപിന്നാലെ വന്ന ആംബുലൻസ് അന്തുവിന്റെ ശരീരത്തിൽ കയറിയിറങ്ങിയാണ് അപകടമുണ്ടായത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലൻസ്. അപകടത്തെ തുടർന്ന് ആംബുലൻസ് ഡ്രൈവറെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.

Read More

യുപിയിൽ അമ്മയുടെ മുന്നിൽ നിന്നും ദളിത് പെൺകുട്ടിയെ വലിച്ചിഴച്ച് കൂട്ട ബലാത്സംഗം ചെയ്തു; യുവാവ് പിടിയിൽ

          ഗോണ്ട : ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. വെള്ളിയാഴ്ച രാത്രിയാണ് യുപിയിലെ ഗോണ്ട ജില്ലയിൽ നാടിനെ നടുക്കിയ കൊടും ക്രൂരത നടന്നത്. രാത്രി അമ്മയ്ക്കൊപ്പം വീടിന് പുറത്ത് മൂത്രമൊഴിക്കാനിറങ്ങിയ 16 കാരിയെ രണ്ട് യുവാക്കൾ ചേർന്ന് വയലിലേക്ക് വഴിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. അമ്മ അലറിവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഇതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് ശനിയാഴ്ച രാത്രിയോടെയാണ് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial